കൊച്ചി: 18 വയസിന് താഴെയുള്ള 23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയചികിത്സ ഉറപ്പാക്കുന്ന സ്പന്ദനം-ടച്ച് എ ഹാർട്ട് സംരംഭത്തിന്റെ അഞ്ചാം ഘട്ടത്തിനു തുടക്കമായി.
ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ വോളണ്ടിയേഴ്സ്, വർഗീസ് മൂലൻസ് ഗ്രൂപ്പ് എന്നിവർ ചേർന്ന് നടത്തുന്ന ഈ സംരംഭം പാലക്കാട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, കൊല്ലം ജില്ലകളിലുള്ള ജന്മനാ ഹൃദ്രോഗികളായ കുട്ടികൾക്കു വേണ്ടിയാണു നടപ്പാക്കന്നത്.
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജി ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. എഡ്വിൻ ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക വിദഗ്ധ സംഘമാണ് കുട്ടികൾക്ക് പരിശോധന നടത്തിയത്.
വർഗീസ് മൂലൻ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വർഗീസ് മൂലൻ, ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags : Spandanam cardiac treatment free cardiac treatmen Aster Medcity Aster Volunteers Varghese Mulan's Group congenital heart disease