x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം വെ​ള്ളി​യാ​ഴ്ച


Published: May 12, 2026 10:02 PM IST | Updated: May 12, 2026 10:37 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം 15 ന് ​ന​ട​ത്തും. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന ക്യു​ഐ​പി യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. പു​തി​യ മ​ന്ത്രി​സ​ഭ നി​ല​വി​ൽ വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും നേ​ര​ത്തേ നി​ശ്ച​യി​ച്ച​തു പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച ത​ന്നെ ഫ​ല പ്ര​ഖ്യാ​പ​നം ന​ട​ത്തും.

ബു​ധ​നാ​ഴ്ച പ​രീ​ക്ഷാ ബോ​ർ​ഡ് ചേ​ർ​ന്ന് ഫ​ല​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കു​ക​യും തു​ട​ർ​ന്ന് ഫ​ല പ്ര​ഖ്യാ​പ​ന തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യും. ക്യു​ഐ​പി യോ​ഗ​ത്തി​ൽ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളെ​ല്ലാം മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ന്നെ ഫ​ല പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് മു​ന്നോ​ട്ടു​വ​ച്ച​ത്.

പു​തി​യ മ​ന്ത്രി​സ​ഭ വ​ന്ന​തി​നു ശേ​ഷം ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​ലേ​ക്കു പോ​യാ​ൽ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തെ​യു​ൾ​പ്പെ​ടെ ബാ​ധി​ക്കു​മെ​ന്ന ​വി​ല​യി​രു​ത്ത​ലും യോ​ഗ​ത്തി​ലു​ണ്ടാ​യി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്  ഫ​ല പ്ര​ഖ്യാ​പ​നം വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

Tags : Result SSLC Result examination

Recent News

Corehub Up