x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം: മ​മ്മൂ​ട്ടി മി​ക​ച്ച ന​ട​ൻ; ഷം​ല ഹം​സ ന​ടി


Published: November 4, 2025 02:55 AM IST | Updated: November 4, 2025 02:59 AM IST

തൃ​​​ശൂ​​​ർ: കൊ​​​ടു​​​മ​​​ണ്‍ പോ​​​റ്റി​​​യെ​​​യും ചാ​​​ത്ത​​​നെ​​​യും ഏ​​​ക​​​ശ​​​രീ​​​ര​​​ത്തി​​​ലേ​​​ക്ക് ആ​​​വാ​​​ഹി​​​ച്ച, ഭ്ര​​​മ​​​യു​​​ഗ​​​മെ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ അ​​​ഭി​​​ന​​​യ​​​മി​​​ക​​​വി​​​ന് മ​​​മ്മൂ​​​ട്ടി​​​ക്കു മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള സം​​​സ്ഥാ​​​ന​​​പു​​​ര​​​സ്കാ​​​രം. ഫെ​​​മി​​​നി​​​ച്ചി ഫാ​​​ത്തി​​​മ​​​യി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ന് ഷം​​​ല ഹം​​​സ​​​യെ മി​​​ക​​​ച്ച ന​​​ടി​​​യാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. മ​​​ഞ്ഞു​​​മ്മ​​​ൽ ബോ​​​യ്സ് ആ​​​ണ് മി​​​ക​​​ച്ച ചി​​​ത്രം. ഇ​​​തേ ചി​​​ത്ര​​​ത്തി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ൻ ചി​​​ദം​​​ബ​​​ര​​​മാ​​​ണ് മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നും തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തും.

ഫാ​​​സി​​​ൽ മു​​​ഹ​​​മ്മ​​​ദ് സം​​​വി​​​ധാ​​​നം​​​ചെ​​​യ്ത ഫെ​​​മി​​​നി​​​ച്ചി ഫാ​​​ത്തി​​​മ മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ ചി​​​ത്ര​​​മാ​​​യി. ഫാ​​​സി​​​ലാ​​​ണ് മി​​​ക​​​ച്ച ന​​​വാ​​​ഗ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​നും. മി​​​ക​​​ച്ച പി​​​ന്ന​​​ണി​​​ഗാ​​​യ​​​ക​​​നാ​​​യി കെ.​​​എ​​​സ്. ഹ​​​രി​​​ശ​​​ങ്ക​​​റെ​​​യും പി​​​ന്ന​​​ണി​​​ഗാ​​​യി​​​ക​​​യാ​​​യി സെ​​​ബ ടോ​​​മി​​​യെ​​​യും മി​​​ക​​​ച്ച സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി സു​​​ഷി​​​ൻ ശ്യാ​​​മി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. പ്ര​​​സ​​​ന്ന വി​​​താ​​​ന​​​ഗെ സം​​​വി​​​ധാ​​​നം​​​ചെ​​​യ്ത പാ​​​ര​​​ഡൈ​​​സി​​​നു പ്ര​​​ത്യേ​​​ക ജൂ​​​റി പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ചു. പ്രേ​​​മ​​​ലു​​​വാ​​​ണ് ജ​​​ന​​​പ്രീ​​​തി​​​യു​​​ള്ള ചി​​​ത്രം. മ​​​ഞ്ഞു​​​മ്മ​​​ൽ ബോ​​​യ്സ്, ബോ​​​ഗ​​​യ്ൻ​​​വി​​​ല്ല എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ൾ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വാ​​​രി​​​ക്കൂ​​​ട്ടി.

പ്ര​​​ത്യേ​​​ക ജൂ​​​റി പ​​​രാ​​​മ​​​ർ​​​ശം: അ​​​ഭി​​​ന​​​യം- ടൊ​​​വി​​​നോ തോ​​​മ​​​സ് (എ​​​ആ​​​ർ​​​എം), ആ​​​സി​​​ഫ് അ​​​ലി (കി​​​ഷ്കി​​​ന്ധാ​​​കാ​​​ണ്ഡം), ജ്യോ​​​തി​​​ർ​​​മ​​​യി (ബോ​​​ഗ​​​യ്ൻ​​​വി​​​ല്ല), ദ​​​ർ​​​ശ​​​ന രാ​​​ജേ​​​ന്ദ്ര​​​ൻ (പാ​​​ര​​​ഡൈ​​​സ്).
ന​​​ട​​​ൻ പ്ര​​​കാ​​​ശ് രാ​​​ജ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണും ര​​​ഞ്ജ​​​ൻ പ്ര​​​മോ​​​ദ്, ജി​​​ബു ജേ​​​ക്ക​​​ബ്, ഭാ​​​ഗ്യ​​​ല​​​ക്ഷ്മി, ഗാ​​​യ​​​ത്രി അ​​​ശോ​​​ക​​​ൻ, നി​​​തി​​​ൻ ലൂ​​​ക്കോ​​​സ്, സ​​​ന്തോ​​​ഷ് ഏ​​​ച്ചി​​​ക്കാ​​​നം, സി. ​​​അ​​​ജോ​​​യ് എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ജൂ​​​റി​​​യാ​​​ണ് സി​​​നി​​​മ​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ത്. 

പ്ര​​​ത്യേ​​​ക ജൂ​​​റി പ​​​രാ​​​മ​​​ർ​​​ശം: അ​​​ഭി​​​ന​​​യം- ടൊ​​​വി​​​നോ തോ​​​മ​​​സ് (എ​​​ആ​​​ർ​​​എം), ആ​​​സി​​​ഫ് അ​​​ലി (കി​​​ഷ്കി​​​ന്ധാ​​​കാ​​​ണ്ഡം), ജ്യോ​​​തി​​​ർ​​​മ​​​യി (ബോ​​​ഗ​​​യ്ൻ​​​വി​​​ല്ല), ദ​​​ർ​​​ശ​​​ന രാ​​​ജേ​​​ന്ദ്ര​​​ൻ (പാ​​​ര​​​ഡൈ​​​സ്).

ന​​​ട​​​ൻ പ്ര​​​കാ​​​ശ് രാ​​​ജ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണും ര​​​ഞ്ജ​​​ൻ പ്ര​​​മോ​​​ദ്, ജി​​​ബു ജേ​​​ക്ക​​​ബ്, ഭാ​​​ഗ്യ​​​ല​​​ക്ഷ്മി, ഗാ​​​യ​​​ത്രി അ​​​ശോ​​​ക​​​ൻ, നി​​​തി​​​ൻ ലൂ​​​ക്കോ​​​സ്, സ​​​ന്തോ​​​ഷ് ഏ​​​ച്ചി​​​ക്കാ​​​നം, സി. ​​​അ​​​ജോ​​​യ് എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ജൂ​​​റി​​​യാ​​​ണ് സി​​​നി​​​മ​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ത്.

മ​​​റ്റു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ

മി​​​ക​​​ച്ച സ്വ​​​ഭാ​​​വ​​​ന​​​ട​​​ൻ- സൗ​​​ബി​​​ൻ ഷാ​​​ഹി​​​ർ (മ​​​ഞ്ഞു​​​മ്മ​​​ൽ ബോ​​​യ്സ്), സി​​​ദ്ധാ​​​ർ​​​ഥ് ഭ​​​ര​​​ത​​​ൻ (ഭ്ര​​​മ​​​യു​​​ഗം), മി​​​ക​​​ച്ച സ്വ​​​ഭാ​​​വ​​​ന​​​ടി- ലി​​​ജോ​​​മോ​​​ൾ ജോ​​​സ് (ന​​​ട​​​ന്ന സം​​​ഭ​​​വം), ക​​​ഥാ​​​കൃ​​​ത്ത്- പ്ര​​​സ​​​ന്ന വി​​​താ​​​ന​​​ഗെ (പാ​​​ര​​​ഡൈ​​​സ്), ഛായാ​​​ഗ്രാ​​​ഹ​​​ക​​​ൻ- ഷൈ​​​ജു ഖാ​​​ലി​​​ദ് (മ​​​ഞ്ഞു​​​മ്മ​​​ൽ ബോ​​​യ്സ്), മി​​​ക​​​ച്ച തി​​​ര​​​ക്ക​​​ഥ (അ​​​ഡാ​​​പ്റ്റേ​​​ഷ​​​ൻ)- ലാ​​​ജോ ജോ​​​സ്, അ​​​മ​​​ൽ നീ​​​ര​​​ദ് (ബോ​​​ഗ​​​യ്ൻ​​​വി​​​ല്ല), മി​​​ക​​​ച്ച ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ്- വേ​​​ട​​​ൻ (മ​​​ഞ്ഞു​​​മ്മ​​​ൽ ബോ​​​യ്സ്), പ​​​ശ്ചാ​​​ത്ത​​​ല​​​സം​​​ഗീ​​​തം- ക്രി​​​സ്റ്റോ സേ​​​വ്യ​​​ർ (ഭ്ര​​​മ​​​യു​​​ഗം), ചി​​​ത്ര​​​സം​​​യോ​​​ജ​​​ക​​​ൻ- ഇ.​​​എ​​​സ്. സൂ​​​ര​​​ജ് (കി​​​ഷ്കി​​​ന്ധാ​​​കാ​​​ണ്ഡം), ക​​​ലാ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ- അ​​​ജ​​​യ​​​ൻ ചാ​​​ലി​​​ശേ​​​രി (മ​​​ഞ്ഞു​​​മ്മ​​​ൽ ബോ​​​യ്സ്, സി​​​ങ്ക് സൗ​​​ണ്ട് -അ​​​ജ​​​യ​​​ൻ അ​​​ടാ​​​ട്ട് (പ​​​ണി), ശ​​​ബ്ദ​​​മി​​​ശ്ര​​​ണം- ഫ​​​സ​​​ൽ എ. ​​​ബ​​​ക്ക​​​ർ, ഷി​​​ജി​​​ൻ മെ​​​ൽ​​​വി​​​ൻ ഹ​​​ട്ട​​​ൻ (മ​​​ഞ്ഞു​​​മ്മ​​​ൽ ബോ​​​യ്സ്), ശ​​​ബ്ദ​​​രൂ​​​പ​​​ക​​​ല്പ​​​ന- ഷി​​​ജി​​​ൻ മെ​​​ൽ​​​വി​​​ൻ ഹ​​​ട്ട​​​ൻ, അ​​​ഭി​​​ഷേ​​​ക് നാ​​​ർ (മ​​​ഞ്ഞു​​​മ്മ​​​ൽ ബോ​​​യ്സ്), ക​​​ള​​​റി​​​സ്റ്റ്- ശ്രീ​​​ക് വാ​​​ര്യ​​​ർ, മേ​​​ക്ക​​​പ്പ്- റോ​​​ണ​​​ക്സ് സേ​​​വ്യ​​​ർ (ബോ​​​ഗ​​​യ്ൻ​​​വി​​​ല്ല, ഭ്ര​​​മ​​​യു​​​ഗം), വ​​​സ്ത്രാ​​​ല​​​ങ്കാ​​​രം- സ​​​മീ​​​റ സ​​​നീ​​​ഷ് (രേ​​​ഖാ​​​ചി​​​ത്രം, ബോ​​​ഗ​​​യ്ൻ​​​വി​​​ല്ല), ഡ​​​ബ്ബിം​​​ഗ് ആ​​​ർ​​​ട്ടി​​​സ്റ്റ് (ആ​​​ണ്‍)- ഭാ​​​സി വൈ​​​ക്കം (ബ​​​റോ​​​സ്, ഗാ​​​ർ​​​ഡി​​​യ​​​ൻ ഓ​​​ഫ് ട്ര​​​ഷേ​​​ഴ്സ്), ഡ​​​ബ്ബിം​​​ഗ് ആ​​​ർ​​​ട്ടി​​​സ് (പെ​​​ണ്‍)- സ​​​യ​​​നോ​​​ര ഫി​​​ലി​​​പ്പ് (ബ​​​റോ​​​സ്, ഗാ​​​ർ​​​ഡി​​​യ​​​ൻ ഓ​​​ഫ് ട്ര​​​ഷേ​​​ഴ്സ്), നൃ​​​ത്ത‌​​​സം​​​വി​​​ധാ​​​നം- സു​​​മേ​​​ഷ് സു​​​ന്ദ​​​ർ, എം.​​​വി. ജി​​​ഷ്ണു ദാ​​​സ് (ബോ​​​ഗ​​​യ്ൻ​​​വി​​​ല്ല), വി​​​ഷ്വ​​​ൽ ഇ​​​ഫ​​​ക്ട്- ജി​​​തി​​​ൻ​​​ലാ​​​ൽ, ആ​​​ൽ​​​ബ​​​ർ​​​ട്ട് തോ​​​മ​​​സ്, അ​​​നി​​​രു​​​ദ്ധ മു​​​ഖ​​​ർ​​​ജി, സാ​​​ലിം ലാ​​​ഹി​​​ർ (എ​​​ആ​​​ർ​​​എം), സ്ത്രീ/​​​ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​നു​​​ള്ള പ്ര​​​ത്യേ​​​ക അ​​​വാ​​​ർ​​​ഡ്- പാ​​​യ​​​ൽ ക​​​പാ​​​ഡി​​​യ (പ്ര​​​ഭ​​​യാ​​​യ് നി​​​ന​​​ച്ച​​​തെ​​​ല്ലാം).

K-Rail Survey

Tags : Mammootty wins State film awards Shamla Hamsa wins Nadi best actor Best actress

Recent News

Corehub Up