കണ്ണൂർ: ബ്രണ്ണൻ കോളജിലെ സ്ട്രോംഗ് റൂം തുറന്നു. സിസിടിവി കാമറയുടെ ഹാർഡ് ഡിസ്ക് മാറ്റുന്നതിനായാണ് സ്ട്രോംഗ് റൂം തുറന്നത്. തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളാണ് തുറന്നത്.
ഹാർഡ് ഡിസ്ക്കിന്‍റെ കപ്പാസിറ്റി തീർന്നതിനെ തുടർന്നാണ് നടപടി. തലശ്ശേരി സബ് ട്രഷറിയിലേക്ക് മാറ്റിയ ഹാർഡ് ഡിസ്കിനു പകരം പുതിയത് സ്ഥാപിച്ചു. ഹാർഡ് ഡിസ്ക് ശനിയാഴ്ച കളക്ട്രേറ്റിലേക്ക് കൊണ്ടുവരും.
ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളോട് സ്ട്രോംഗ് റൂമിലെത്താൻ റിട്ടേണിംഗ് ഓഫീസർ നിർദേശം നൽകിയിരുന്നു. തലശേരിയിലെ മൂന്നു മുന്നണി സ്ഥാനാർഥികളും സ്ട്രോംഗ് റൂമിലെത്തി. കൂത്തുപറമ്പിലെ യുഡിഎഫ് സ്ഥാനാർഥി മാത്രമാണ് എത്തിയത്.
Tags : Strong Room Brennan College election