കോട്ടയം: കടുത്തുരുത്തിയില്‍ സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്.
ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. ഇയാളുടെ പെട്ടി ഓട്ടോയില്‍ കുറുപ്പന്തറ കവലയില്‍ എത്തിയ ശേഷം കൈയില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കിയതോടെ നാട്ടുകാര്‍ ഉടനെ പോലീസിനെ വിവരമറിയിച്ചു. കുറുപ്പറ പോലീസ് സ്ഥലത്തെത്തി സതീശനെ മുഖ്യമന്ത്രിയാക്കാം എന്ന് പറഞ്ഞ് ഇയാളെ അനുനയിപ്പിച്ച ശേഷം കസ്റ്റഡിയിലെടുത്ത് നീക്കി.
Tags : suicide attempt congress