x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ അ​ധ്യ​ക്ഷ​നാ​യു​ള്ള കാ​ത്തി​രി​പ്പ് നീ​ളും; പാ​ർ​ട്ടി​യി​ൽ സ​ജീ​വ​മാ​കാ​ൻ സ​ണ്ണി ജോ​സ​ഫി​ന് നി​ർ​ദേ​ശം

വെബ് ഡെസ്ക്
Published: August 31, 2026 08:05 PM IST | Updated: August 31, 2026 08:14 PM IST

സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ‌‌ നി​യ​മ​നം വൈ​കു​മെ​ന്ന് സൂ​ച​ന. നി​ല​വി​ലെ അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​നോ​ട് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​കാ​ൻ കേ​ന്ദ്ര നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി​. ഇ​തി​ന്‍റെ ഭാഗമായി അ​ടു​ത്ത മൂ​ന്നി​ന് ഇ​ന്ദി​രാ​ഭ​വ​നി​ൽ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗം ചേ​രും.

തു​ട​ർ​ന്ന് സ​ണ്ണി ജോ​സ​ഫും മൂ​ന്ന് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രും എ​ല്ലാ ജി​ല്ല​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തും. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും യോ​ഗ​വും പി​ന്നീ​ട് വി​ളി​ച്ചു​ചേ​ർ​ക്കും. കെ​പി​സി​സി ജ​ന​റ​ൽ ബോ​ഡി യോ​ഗം വി​ളി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ണ്ണി ജോ​സ​ഫ് കൂ​ടു​ത​ൽ സ​ജീ​വ​മാ​കും. ഇ​നി മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തി​ന് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ടാ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. 

പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തീ​രു​മാ​നി​ക്കു​ന്ന​ത് വൈ​കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ൾ​ക്ക് അ​തൃ​പ്തി​യു​ണ്ട്. അ​തേ​സ​മ​യം പാ​ർ​ട്ടി​ക്ക് മു​ഴു​വ​ൻ സ​മ​യ പ്ര​സി​ഡ​ന്‍റു​ണ്ടാ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് സ​ണ്ണി ജോ​സ​ഫി​ന്‍റെ നി​ല​പാ​ട്. 

Tags : Kpcc Presiden Sunny Joseph Congress Politics

Recent News

Corehub Up