x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൽഡിഎഫിൽ അടിമയും ഉടമയുമില്ല; എ​ല്ലാം ക​ൺ​വീ​ന​ർ പ​റ​ഞ്ഞി​ട്ടു​ണ്ട് : ബി​നോ​യ് വി​ശ്വം

വെബ് ഡെസ്ക്
Published: August 31, 2026 06:51 PM IST | Updated: August 31, 2026 06:57 PM IST

സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സം​ബ​ന്ധി​ച്ച ത​ർ​ക്കം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. സി​പി​ഐ​ക്ക് നി​ല​പാ​ടു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി ല​ഭി​ക്കു​മെ​ന്ന രാ​ഷ്ട്രീ​യ ബോ​ധ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ ഐ​ക്യം വേ​ണ​മെ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റും കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​നേ​താ​വ് ജോ​സ് കെ. ​മാ​ണി​യും പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്നു. എ​ൽ​ഡി​എ​ഫി​നെ സ്വ​ന്തം കു​ഞ്ഞാ​യി സി​പി​ഐ ചേ​ർ​ത്തു​പി​ടി​ക്കു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ർ​ത്തി​ച്ച നി​ല​പാ​ടി​ൽ പ്ര​തി​ക​രി​ക്കാ​ൻ ബി​നോ​യ് വി​ശ്വം ത​യാ​റാ​യി​ല്ല.​എ​ല്ലാം എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്. സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യം പ​റ​യേ​ണ്ട​ത് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി. 

മു​ന്ന​ണി​യി​ൽ തി​രു​ത്തേ​ണ്ട​ത് തി​രു​ത്ത​ണം. എ​ൽ​ഡി​എ​ഫി​ൽ അ​ടി​മ​യും ഉ​ട​മ​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ നാ​ള​ത്തെ സി​പി​ഐ പ്ര​തി​ഷേ​ധ​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​ണി​നി​ര​ക്കു​മെ​ന്നും ബി​നോ​യ് വി​ശ്വം അ​വ​കാ​ശ​പ്പെ​ട്ടു.

Tags : BinoyViswam CPI Opposition Deputy Leader LDF CPI

Recent News

Corehub Up