പ്രതീകാത്മക ചിത്രം
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തടവ്. 2019ൽ നടന്ന സംഭവത്തിൽ ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നാലു വർഷം കഠിനതടവും 91,000 രൂപ പിഴയും കോടതിവിധിച്ചു.
കാസർഗോഡ് അഡീഷണൽ സെഷൻസ് മൂന്നാണ് ശിക്ഷ വിധിച്ചത്. എം.കെ.സതീശൻ, സനൽ കുമാർ, എം.ബിജിത്ത്, വിവേക് ചന്ദ്രൻ, ചന്ദ്രൻ, ഗിരീഷ്, രവി എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. സിപിഎം പ്രവർത്തകന്റെ വീടിന് സുരക്ഷ ഒരുക്കിയിരുന്ന പോലീസുകാർക്ക് നേരെയായിരുന്നു ആക്രമണം.
കേസിലെ 10 പ്രതികളിൽ രണ്ട് പേർ വിദേശത്താണ്. ഒരാൾ വിചാരണ നേരിട്ടിട്ടില്ല. ശേഷിക്കുന്ന ഏഴ് പ്രതികളെയാണ് കോടതി ശിക്ഷിച്ചത്.
Tags : Periya Murder Case YouthCongress Police Attack Periya Kasargod