x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ എംഡിഎംഎ കേസിൽ യുവതിയും ആഫ്രിക്കൻ പൗരനും അറസ്റ്റിൽ

വെബ് ഡെസ്ക്
Published: August 31, 2026 08:15 PM IST | Updated: September 1, 2026 10:45 AM IST

വിക്ടർ, റിയ

കാസർഗോഡ്: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസർഗോഡ് കാലിക്കടവ് ചന്തേര എംഡിഎംഎ കേസിൽ മുഖ്യ സൂത്രധാരന്മാരായ രണ്ടുപേർ കൂടി പിടിയിൽ. ഘാന സ്വദേശി വിക്ടർ, കേസിലെ പ്രധാന കണ്ണിയായ അഹമ്മദാബാദ് സ്വദേശിനിയായ റിയ എന്നിവരാണ് പിടിയിലായത്.

നേരത്തെ പിടിയിലായവരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കേസിലെ അന്താരാഷ്ട്ര ബന്ധവും യുവതിക്കുവേണ്ടിയുള്ള തിരച്ചിലും നേരത്തെതന്നെ അന്വേഷണ സംഘം ശക്തമാക്കിയിരുന്നു.

സംഘത്തിലുണ്ടായിരുന്ന യുവതി ആരാണ് എന്നത് സംബന്ധിച്ച വിശദാന്വേഷണവും പോലീസ് ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഗ്വാളിയോറിൽനിന്ന് റിയയെ പിടികൂടിയത്.

ഘാന സ്വദേശി വിക്ടറിനെ പിടികൂടിയതിലൂടെ സംഘത്തിന്‍റെ അന്താരാഷ്ട്ര ബന്ധവും സംശയിക്കുന്നുണ്ട്. പ്രത്യേകാന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശൃംഖലയുടെ നിർണായക കണ്ണികൾ വലയിലായത്.

Tags : Woman MDMA Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up