x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട്ടി​ൽ പി​ക്ക്അ​പ്പ് ജീ​പ്പി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു


Published: April 26, 2026 11:29 AM IST | Updated: April 26, 2026 11:29 AM IST

വ​യ​നാ​ട്: പി​ക്ക്അ​പ്പ് ജീ​പ്പി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു. കോ​ളി​യാ​ടി സ്വ​ദേ​ശി ജി​ലി വി​ൽ​സ​ൺ(49) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ 8.30ഓ​ടെ​യാ​ണ് സം​ഭ​വം.

പ​ള്ളി​യി​ലേ​ക്ക് പോ​കു​വാ​നാ​യി കാ​ർ വീ​ട്ടി​ൽ​നി​ന്നും പ്ര​ധാ​ന​റോ​ഡി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ടെ ബ​ത്തേ​രി ഭാ​ഗ​ത്ത് നി​ന്നും വ​ന്ന പി​ക്ക്അ​പ്പ് ജീ​പ്പ് കാ​റി​ന് സ​മീ​പ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ജി​ലി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ജി​ലി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ. കോ​ളി​യാ​ടി യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ് ജി​ലി.

Tags : Teacher death accident pickup jeep Wayanad

Recent News

Corehub Up