x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ടും മി​ണ്ടി​യും ഇ​രു​വ​ർ; പി​ണ​റാ​യി​യും മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള അ​ഭി​മു​ഖം ഇ​ന്ന് പു​റ​ത്തി​റ​ങ്ങും


Published: February 26, 2026 06:29 AM IST | Updated: February 26, 2026 06:29 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ന്ന് പു​റ​ത്തി​റ​ങ്ങും. സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ​യും ചാ​ന​ലു​ക​ളി​ലൂ​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം കാ​ണാം.

ക​ണ്ടും മി​ണ്ടി​യും ഇ​രു​വ​ർ എ​ന്നാ​ണ് അ​ഭി​മു​ഖ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. ര​ണ്ട് ദി​വ​സ​മെ​ടു​ത്ത് ക്ലി​ഫ് ഹൗ​സി​ലാ​ണ് അ​ഭി​മു​ഖം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​വും വ്യ​ക്തി ജീ​വി​ത​വു​മാ​ണ് അ​ഭി​മു​ഖ​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​മെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന.

സം​വി​ധാ​യ​ക​ൻ ടി.​കെ. രാ​ജീ​വ്‌ കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​ഭി​മു​ഖം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ അ​ഭി​മു​ഖ​ത്തെ പി​ആ​ർ സ്റ്റ​ണ്ട് എ​ന്ന് പ്ര​തി​പ​ക്ഷം പ​രി​ഹ​സി​ച്ചി​രു​ന്നു. എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ലും പി​ണ​റാ​യി​യും ത​മ്മി​ലു​ള്ള വ്യ​ക്തി​ബ​ന്ധ​മാ​ണ് അ​ഭി​മു​ഖ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സി​പി​എം മ​റു​പ​ടി.

Tags : interview mohanlal pinarayi vijayan cpm

Recent News

Corehub Up