x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുള്ളവരെ നേതൃത്വത്തിനു തീരുമാനിക്കാം: സുകുമാരന്‍ നായര്‍


Published: May 7, 2026 03:08 AM IST | Updated: May 7, 2026 03:08 AM IST

ച​ങ്ങ​നാ​ശേ​രി: നാ​ടി​ന്‍റെ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി ജ​ന​ങ്ങ​ള്‍ രാ​ഷ്ട്രീ​യം മ​റ​ന്ന് ഭ​ര​ണ​മാ​റ്റ​ത്തി​നാ​യി വോ​ട്ടു ചെ​യ്ത​താ​ണ് യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​മെ​ന്ന് എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് അ​ര്‍ഹ​ത​യു​ള്ള​വ​രെ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു തീ​രു​മാ​നി​ക്കാ​മെ​ന്നും ഈ ​സ്ഥാ​ന​ത്തേ​ക്ക് എ​ന്‍എ​സ്എ​സ് ആ​രു​ടെയും പേ​ര് നി​ര്‍ദേ​ശി​ക്കി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

ആ​രു മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​തി​ലും ഒ​രു​ മാ​ന​ദ​ണ്ഡ​മു​ണ്ടാ​ക​ണം. ജ​ന​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം ആ​ഗ്ര​ഹി​ച്ചാ​ണ് ഇ​ത്ര​യും ഭൂ​രി​പ​ക്ഷം ന​ല്‍കി​യ​ത്. കേ​ര​ള​ത്തി​ലെ വി​ജ​യം കോ​ണ്‍ഗ്ര​സി​ന്‍റെ മാ​ത്രം പ​രി​ശ്ര​മ​മാ​ണെ​ന്നു പ​റ​യാ​നാ​വി​ല്ല, ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ സ​ഹ​ക​ര​ണ​മാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നും ജ​ന​റ​ല്‍സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​നം, സ്വ​ര്‍ണ​ക്കൊ​ള്ള തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ക്കു​ണ്ടാ​യ ആ​ശ​ങ്ക​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags : Chief Minister Sukumaran Nair leadership NSS

Recent News

Corehub Up