x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവരുടെ അന്ത്യസ്ഥിതി

ഫാ.​ ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ
Published: March 27, 2026 12:01 AM IST | Updated: March 27, 2026 12:01 AM IST

ധൂ​ർ​ത്ത​പു​ത്ര​ന്‍റെ മാ​ന​സാ​ന്ത​ര​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ൾ ന​മ്മ​ൾ ച​ർ​ച്ച ചെ​യ്തു. എ​ന്നാ​ൽ, പി​ന്നെ​യും പി​ന്നെ​യും പു​തി​യ ആ​ത്മീ​യ അ​നു​ഭ​വ സാ​ധ്യ​ത​ക​ളു​മാ​യി ധൂ​ർ​ത്ത​പു​ത്ര​ൻ ന​മു​ക്കു മു​ന്നി​ൽ നി​ൽ​ക്കു​ന്നു.

ധൂ​ർ​ത്ത​പു​ത്ര​ന്‍റെ മാ​ന​സാ​ന്ത​ര​ത്തി​ൽ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ ഒ​രു ഘ​ട​കം ഇ​നി ത​ന്‍റെ പ​ഴ​യ ജീ​വി​ത​രീ​തി​യി​ലേ​ക്കു തി​രി​ച്ചു​പോ​കി​ല്ല എ​ന്നു ധൂ​ർ​ത്ത​പു​ത്ര​ൻ അ​പ്പ​നോ​ടു വ്യ​സ​ന​സ​മേതം ക​ട്ടാ​യം പ​റ​യു​ന്ന​താ​ണ്. അ​പ്പോ​ൾ നി​ങ്ങ​ൾ ചോ​ദി​ക്കും അ​ങ്ങ​നെ ഒ​രു വാ​ച​കം ഉ​ണ്ടോ​യെ​ന്ന്. എ​ന്നാ​ൽ, നേ​രി​ട്ട​ങ്ങ​നെ പ​റ​യു​ന്നി​ല്ലെ​ങ്കി​ലും അ​വ​ന്‍റെ വ​ർ​ത്ത​മാ​ന​ങ്ങ​ളി​ലെ​ല്ലാം ഇ​നി താ​ൻ പ​ഴ​യ വ​ഴി​ക​ളി​ലേ​ക്കു തി​രി​ച്ചു​പോ​കി​ല്ല എ​ന്നു ധ്വ​നി​പ്പി​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

വീ​ണ്ടും വീ​ണാ​ൽ

അ​ങ്ങ​യു​ടെ ദാ​സ​രി​ൽ ഒ​രു​വ​നാ​യി എ​ന്നെ സ്വീ​ക​രി​ക്ക​ണ​മേ എ​ന്നു പ​റ​യു​ന്പോ​ൾ പ​ദ​വി​ക​ളേ​ക്കാ​ൾ ഉ​പ​രി ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യം, പ​രി​പാ​ല​ന, സ്നേ​ഹം എ​ന്നി​വ​യ്ക്കാ​യി താ​ൻ ശു​ശ്രൂ​ഷ ചെ​യ്തു​കൊ​ള്ളാ​മെ​ന്ന പു​നഃ​സ​മ​ർ​പ്പ​ണ​മാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ഒ​രി​ക്ക​ൽ പ്ര​കാ​ശം ല​ഭി​ച്ച​വ​ർ തി​രി​ച്ചു​പോ​യാ​ൽ അ​വ​രു​ടെ അ​ന്ത്യ​സ്ഥി​തി​യെ​ക്കു​റി​ച്ചു ബൈ​ബി​ൾ പ​റ​യു​ന്നു​ണ്ട്.

“ഒ​രി​ക്ക​ൽ പ്ര​കാ​ശം ല​ഭി​ക്കു​ക​യും സ്വ​ർ​ഗീ​യ സ​മ്മാ​നം ആ​സ്വ​ദി​ച്ച​റി​യു​ക​യും പ​രി​ശു​ദ്ധാ​ത്മാ​വി​ൽ പ​ങ്കു​കാ​രാ​വു​ക​യും ദൈ​വ​വ​ച​ന​ത്തി​ന്‍റെ ന​ന്മ​യും വ​രാ​നി​രി​ക്കു​ന്ന യു​ഗ​ത്തി​ന്‍റെ ശ​ക്തി​യും രു​ചി​ച്ച​റി​യു​ക​യും ചെ​യ്ത​വ​ർ വീ​ണു​പോ​വു​ക​യാ​ണെ​ങ്കി​ൽ, അ​വ​രെ അ​നു​താ​പ​ത്തി​ലേ​ക്കു പു​ന​രാ​ന​യി​ക്കു​ക അ​സാ​ധ്യ​മാ​ണ്”(​ഹെ​ബ്രാ 6:4).

പ​ല​വ​ട്ടം ത​ന്‍റെ മേ​ൽ പെ​യ്യു​ന്ന മ​ഴ​വെ​ള്ളം കു​ടി​ച്ചി​ട്ട് ആ​ർ​ക്കു​വേ​ണ്ടി കൃ​ഷി ചെ​യ്യ​പ്പെ​ടു​ന്നു​വോ അ​വ​രു​ടെ പ്ര​യോ​ജ​ന​ത്തി​നാ​യി സ​സ്യ​ങ്ങ​ൾ മു​ള​പ്പി​ക്കു​ന്ന ഭൂ​മി ദൈ​വ​ത്തി​ൽ​നി​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​ക്കും.

എ​ന്നാ​ൽ, മു​ള്ളു​ക​ളും ഞെ​രി​ഞ്ഞി​ലു​ക​ളു​മാ​ണ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തെ​ങ്കി​ൽ അ​തു പ്ര​യോ​ജ​ന​ര​ഹി​ത​മാ​കും (ഹെ​ബ്രാ 6:7-8). അ​തി​ന്‍റെ മേ​ൽ ശാ​പം ആ​സ​ന്ന​മാ​ണ്. അ​തി​ന്‍റെ അ​വ​സാ​നം എ​രി​ഞ്ഞ​മ​ര​ലാ​ണ്. ഇ​തു സു​വി​ശേ​ഷം ന​ൽ​കു​ന്ന ഒ​രു താ​ക്കീ​തു കൂ​ടി​യാ​ണ്. ഒ​രി​ക്ക​ൽ പ്ര​കാ​ശം ല​ഭി​ച്ച​വ​ർ തി​രി​ച്ചു​പോ​കാ​തി​രി​ക്കാ​നു​ള്ള താ​ക്കീ​ത്. നോ​ന്പു​കാ​ലം ക​ഴി​ഞ്ഞാ​ലും മ​ന​സി​ൽ സൂ​ക്ഷി​ക്കേ​ണ്ട യാ​ഥാ​ർ​ഥ്യം.

Tags : Hridayavazhi kalvari

Recent News

Corehub Up