x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഘ​ട​നാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം; യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് പി​രി​ച്ചു​വി​ട്ടു


Published: January 7, 2026 07:04 PM IST | Updated: January 7, 2026 07:38 PM IST

തി​രു​വ​ന​ന്ത​പു​രം: സം​ഘ​ട​നാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് പി​രി​ച്ചു​വി​ട്ടു. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടും സം​ഘ​ര്‍​ഷ​ങ്ങ​ളും തു​ട​ര്‍​ച്ച​യാ​യ​തോ​ടെ​യാ​ണ് ന​ട​പ​ടി.

എ​സ്എ​ഫ്‌​ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റേ​താ​ണ് തീ​രു​മാ​നം. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ത്തെ ഉ​ള്‍​പ്പെ​ടു​ത്തി അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. യൂ​ണി​റ്റി​ന്‍റെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്കാ​നും തീ​രു​മാ​ന​മാ​യി.

യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്റ്റ​ലി​ലെ അ​ന​ധി​കൃ​ത താ​മ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് നേ​ര​ത്തെ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ല്‍ നേ​താ​ക്ക​ള്‍ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യി​രു​ന്നു. പ​രാ​തി​ക​ൾ ഏ​റി​യ​തോ​ടെ​യാ​ണ് ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്.

നേ​ര​ത്തെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ല് എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ളെ കോ​ള​ജി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി​യ പ്ര​തി​ക​ള്‍​ക്ക് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

 

 

Tags : university college sfi unit disbanded

Recent News

Corehub Up