കാസർഗോഡ്: മഞ്ചേശ്വരത്ത് എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. വടകര കുന്നത്ത് ഹൗസിൽ അനർഷ് (21), എറണാകുളം നോർത്ത് പറവൂരിൽ പൊന്നൻ ചേരി ഹൗസിൽ അരുൺകുമാർ (24), കാസർഗോഡ് ടിപ്പു നഗർ സഹൽ മഹലിൽ മുഹമ്മദ് സഹൽ (25) എന്നിവരാണ് പിടിയിലായത്.
43ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് കണ്ടെടുത്തു. മഞ്ചേശ്വരം പാവൂർ ഭാഗത്തെ ഗീർഗട്ടയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ബംഗളുരുവിൽ നിന്ന് കാറിൽ കടത്തി കൊണ്ടുവന്നതാണ് പിടികൂടിയ എംഡിഎംഎയെന്ന് പോലീസ് അറിയിച്ചു.
മംഗളൂരുവിലെ കോളജിൽ നിന്ന് ഏവിയേഷൻ കോഴ്സ് കഴിഞ്ഞിറങ്ങിയ അനർഷും മുഹമ്മദ് സഹലും അരുൺ കുമാറിനെയും ഒപ്പം കൂട്ടി ലഹരി ഇടപാട് നടത്തിവരികയായിരുന്നു. പിടിയിലായവർ വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് വ്യക്തമാക്കി.
Tags : kerala police crime news manjeswaram arrest