കൊച്ചി: ഓട്ടത്തിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചത് പരിഭ്രന്തി പരത്തി. ഞായറാഴ്ച രാത്രി എറണാകുളം കോതമംഗലം തലക്കോട്ടുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവന്ന ഇടുക്കി ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയര്‍ന്ന ഉടനെ ബസിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തെ തുടർന്ന് എറണാകുളം കോതമംഗലം റൂട്ടിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Tags : bus fire tourist bus kothamangalam