പരവൂർ: കേരളം വഴി സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളിൽ കൂടി ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനം.
ചെന്നൈ സെൻട്രൽ - ആലപ്പുഴ എക്സ്പ്രസ്, ചെന്നൈ സെൻട്രൽ - തിരുവനന്തപുരം എക്സ്പ്രസ് എന്നിവയാണ് അടുത്ത വർഷം മുതൽ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നത്.
ചെന്നൈ - ആലപ്പുഴ എക്സ്പ്രസിൽ 2026 ഫെബ്രുവരി ഒന്നു മുതലും തിരികെയുള്ള ആലപ്പുഴ - ചെന്നൈ സർവീസിൽ ഫെബ്രുവരി രണ്ടു മുതലുമാണ് മാറ്റം പ്രാബല്യത്തിൽ വരിക.
Tags : LHB coaches Train Kerala trains LHBcoach