കോഴിക്കോട്: കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണ ബോർഡിൽ അശ്ലീല പടങ്ങൾ പതിച്ച നിലയിൽ. പാറക്കൽ അബ്ദുല്ലയുടെ പ്രചാരണ ബോർഡിൽ അശ്ലീല പടങ്ങൾ പതിച്ച നിലയിൽ കാണപ്പെട്ടത്. പഞ്ചായത്തിലെ മുതുവടത്തൂരിലെ വിളയാട്ടേരി മുക്കിലും കോമത്ത് മുക്കിലുമുള്ള യുഡിഎഫ് പ്രചാരണ ബോർഡിലാണ് അശ്ലീല ചിത്രം പതിച്ച് വികൃതമാക്കിയ്ത്.
സംഭവത്തിൽ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. സദാചാരവിരുദ്ധവും നിന്ദ്യവും നികൃഷ്ഠവുമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന സാമുഹ്യവിരുദ്ധരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ശിക്ഷ നൽകണമെന്നും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ വി.എം. ചന്ദ്രൻ, കൺവീനർ കെ.ടി. അബ്ദു റഹിമാൻ എന്നിവർ ആവശ്യപ്പെട്ടു.
അഡി. എസ്പി.സജീഷ് വാഴാളപ്പിൽ , റൂറൽ എസ്പി. ടി.ഫറാസ്, നാദാപുരം ഡിവൈഎസ്പി പ്രവീൺ കുമാർ, സിഐ എം.അനിൽ തുടങ്ങിയവർ സ്ഥലത്തെത്തി.
Tags : UDF candidate's campaign obscene picture