x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പയ്യന്നൂരിൽ റീ പോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ്


Published: April 10, 2026 11:38 PM IST | Updated: April 10, 2026 11:38 PM IST

ക​​ണ്ണൂ​​ർ: വ്യാ​​ജ​​മായതും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തി​​ന് വി​​രു​​ദ്ധ​​മാ​​യ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ ഉ​​പ​​യോ​​ഗി​​ച്ച് പ​​യ്യ​​ന്നൂ​​ർ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ൽ 25 ശതമാനത്തിൽ കൂടുതൽ വോ​​ട്ട് ചെ​​യ്ത​​ത് അ​​ട്ടി​​മ​​റി​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്ന് യു​​ഡി​​എ​​ഫ് ആ​​രോ​​പി​​ച്ചു.

ഇ​​ത്ത​​രം രേ​​ഖ​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ന്ന 06, 16, 19, 142 എ​​ന്നീ ബൂ​​ത്തു​​ക​​ളി​​ൽ റീ ​​പോ​​ളിം​​ഗ് ന​​ട​​ത്ത​​ണ​​മെ​​ന്ന് ചീ​​ഫ് ഇ​​ല​​ക്‌‌​​ഷ​​ൻ ഏ​​ജ​​ന്‍റ് ര​​ജി​​ത് നാ​​റാ​​ത്ത് റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​റോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ബൂ​​ത്തു​​ക​​ളി​​ലെ ദൃ​​ശ്യ​​ങ്ങ​​ൾ ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി ജി​​ല്ലാ ക​​ള​​ക്ട​​ർ​​ക്ക് അ​​പേ​​ക്ഷ​​യും ന​​ൽ​​കി.

Tags : UDF demands repolling Payyannur

Recent News

Corehub Up