കൊച്ചി: ലോകത്ത് ഏറ്റവും ഉയര്ന്ന നിലവാരമുള്ള പോഷകസമൃദ്ധമായ പഴങ്ങളിലൊന്നാണ് ബ്ലൂബെറി. പ്രധാനമായും ഹൈബുഷ് ഇനത്തിലുള്ള ബ്ലൂബെറികള്. അമേരിക്കയിലാണ് ഇത് വ്യാപകമായി കൃഷി ചെയ്യുന്നത്. ഇതിന്റെ വ്യാപകമായ പ്രചാരണത്തിന്റെ ഭാഗമായി യുഎസ് ഹൈബുഷ് ബ്ലൂബെറി കൗണ്സില് (യുഎസ്എച്ച്ബിസി) ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും ബേക്കറി വിഭവങ്ങളില് ബ്ലൂബെറിയുടെ ചേരുവകകള് കുടുതലായി ഉപയോഗിക്കാന് കേരള ബേക്കേഴ്സ് അസോസിയേഷന് (ബേക്ക്) നുമായി ധാരണയായിരിക്കുകയാണ്.
യുഎസ് ബ്ലൂബെറി ഉള്പ്പടെ പോഷക സമൃദ്ധമായ ചേരുവകകള് ഉള്ക്കൊള്ളിച്ചു ബേക്കറി വിഭവങ്ങള് കൂടുതല് രുചികരവും ആരോഗ്യപരവുമാക്കാനാണ് യുഎസ് ഹൈബുഷ് ബ്ലൂബെറി കൗണ്സില് ബേക്കുമായി കൈകോര്ക്കുന്നത്. ഇതിന്റെ ഭാഗമായി കഴിയുന്നത്ര ബേക്കറി വിഭവങ്ങളില് ബ്ലൂബെറിയുടെ ചേരുവകകള് കൂടുതലായി ഉപയോഗിക്കും. ബ്ലൂബെറി അതിഷ്ഠിതമായ പുതിയ ഉത്പ്പന്നങ്ങള് അവതരിപ്പിക്കും. ‘യുഎസ്എ ബ്ലൂബെറീസ്: ഇന്സ്പയറിംഗ് ആന്ഡ് കള്നിനറി ക്രിയേഷന്സ്' എന്ന വിഷയത്തില് കഴിഞ്ഞ ദിവസം കൊച്ചി മാരിയറ്റ് ഹോട്ടലില് നടന്ന സെമിനാര് സെക്ഷന് ശേഷം പുതിയ ബ്ലൂബെറി അതിഷ്ടിത വിഭവങ്ങളെ സൗത്ത് ഇന്ത്യ ഷെഫ്സ് അസോസിയേഷനിലെ ഷെഫുമാര് പരിചയപ്പെടുത്തി.
ന്യൂഡല്ഹിയിലെ യുഎസ് എംബസി സീനിയര് അഗ്രികള്ച്ചറല് അറ്റാഷെ കേരന് റിച്ചാര്ഡ്സ് മുഖ്യാതിഥിയായിരുന്നു. കേരളത്തിനും ദക്ഷിണേന്ത്യയ്ക്കും തനതായ ഒരു പാചക പാരമ്പര്യമുണ്ടെന്നും അത് ഇന്ത്യയൊട്ടാകെയും ഇപ്പോള് ലോകമെമ്പാടും പ്രശസ്തമാണെന്നും കേരന് റിച്ചാര്ഡ്സ് പറഞ്ഞു. ഇന്ത്യയുടെ ഭക്ഷ്യഹോസ്പിറ്റാലിറ്റി വ്യവസായത്തില് ശക്തമായ പങ്കാളിയാകാന് അമേരിക്ക ആഗ്രഹിക്കുന്നുവെന്നും അവര് കൂട്ടിച്ചേര്ത്തു.
Tags : highbush blueberries Indian bakeries