x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യി​ടം​തു​രു​ത്ത് നി​വാ​സി​ക​ളെ സ​ർ​ക്കാ​ർ കൈ​യൊ​ഴി​യി​ല്ല, വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി


Published: June 2, 2026 12:20 PM IST | Updated: June 2, 2026 12:20 PM IST

കൊ​ച്ചി: മ​ല​യി​ടം​തു​രു​ത്തി​ലെ കു​ടും​ബ​ങ്ങ​ളെ സ​ർ​ക്കാ​ർ കൈ​യൊ​ഴി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ഈ ​വി​ഷ​യം സ​ർ​ക്കാ​ർ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ഇ​വ​ർ​ക്ക് സ്ഥ​ലം കൊ​ടു​ത്ത് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​വ​രും ഇ​തി​ന് സ​മ്മ​തം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ വി ​പി സ​ജീ​ന്ദ്ര​നാ​ണ് മ​ല​യി​ടം​തി​രു​ത്ത് കു​ടി​യൊ​ഴി​പ്പി​ക്ക​ൽ സം​ബ​ന്ധി​ച്ച് ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് റ​വ​ന്യൂ മ​ന്ത്രി എ .​പി.​അ​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണ്. സ​ർ​ക്കാ​ർ വി​ഷ​യം പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

Tags : v d satheeshan malayidam thuruthu

Recent News

Corehub Up