x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​വ​ള​പ​ത്രം ഉ​മ്മാ​ക്കി​യ​ല്ല, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് നേ​രെ പി​ടി​ച്ച ക​ണ്ണാ​ടി: മു​ഖ്യ​മ​ന്ത്രി


Published: June 4, 2026 03:03 PM IST | Updated: June 4, 2026 03:03 PM IST

തി​രു​വ​ന​ന്ത​പു​രം: ധ​വ​ള​പ​ത്രം ഉ​മ്മാ​ക്കി​യ​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് നേ​രെ പി​ടി​ച്ച ക​ണ്ണാ​ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ധ​വ​ള​പ​ത്ര​മെ​ന്ന് ഉ​മ്മാ​ക്കി കാ​ണി​ച്ച് വി​ര​ട്ടേ​ണ്ടെ​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ട്ര​ഷ​റി​യി​ൽ 6000 കോ​ടി രൂ​പ ബാ​ക്കി വ​ച്ചി​ട്ടാ​ണ് പോ​യ​തെ​ന്ന പ്ര​ചാ​ര​ണം പ​ച്ച​ക്ക​ള്ള​മാ​ണ്. മേ​യ് 16-ന് ​പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​മ്പോ​ൾ ട്ര​ഷ​റി​യി​ൽ വെ​റും 2000 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഐ​ജി​എ​സ്ടി ഗ്രാ​ന്‍റും മ​റ്റ് കേ​ന്ദ്ര​വി​ഹി​ത​ങ്ങ​ളും ചേ​ർ​ത്ത് പ​ല​പ്പോ​ഴാ​യി പ​ണം വ​രു​മെ​ങ്കി​ലും, സ​ർ​ക്കാ​ർ ന​ൽ​കാ​നു​ള്ള അ​ടി​യ​ന്ത​ര ബാ​ധ്യ​ത​ക​ൾ നി​ല​നി​ൽ​ക്കെ 6000 കോ​ടി ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

50,000 രൂ​പ ശ​മ്പ​ള​മു​ള്ള ഒ​രാ​ൾ ത​ന്‍റെ ക​ട​ങ്ങ​ളും ബി​ല്ലു​ക​ളും വീ​ട്ടാ​തെ ആ ​പ​ണം പോ​ക്ക​റ്റി​ൽ വ​ച്ച് ത​ന്‍റെ പ​ക്ക​ൽ പ​ണ​മു​ണ്ടെ​ന്ന് അ​യാ​ളു​ടെ ഭാ​ര്യ​യോ​ട് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് പോ​ലെ​യാ​ണ് മു​ൻ സ​ർ​ക്കാ​രി​ന്‍റെ
നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. പ​ത്ര​ക്കാ​ര​നും പാ​ൽ​ക്കാ​ര​നും പ​ല​ച​ര​ക്ക് ക​ട​ക്കാ​ര​നും പ​ണം ന​ൽ​കാ​തെ വാ​തി​ല​ട​ച്ച് അ​ക​ത്തി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ ഖ​ജ​നാ​വി​നെ എ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : vd satheesan white paper

Recent News

Corehub Up