x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ത്യ​പ്ര​തി​ജ്ഞാ​ച്ച​ട​ങ്ങി​ൽ ബി​ജെ​പി പ​ങ്കെ​ടു​ക്കും; സ​തീ​ശ​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ


Published: May 16, 2026 12:02 PM IST | Updated: May 16, 2026 12:02 PM IST

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് മ​ന്ത്രി​മാരുടെ സ​ത്യ​പ്ര​തി​ജ്ഞാ​ച്ച​ട​ങ്ങി​ൽ ബി​ജെ​പി പ​ങ്കെ​ടു​ക്കുമെന്ന് പാർട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും നി​യു​ക്ത എം​എ​ൽ​എ​യു​മാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖർ. സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി വി.​ഡി. സ​തീ​ശ​ൻ ക്ഷ​ണി​ച്ച​താ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അറിയിച്ചു.

ച​ട​ങ്ങി​ൽ ബി​ജെ​പി എം​എ​ൽ​എ​മാ​രും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും. മു​ഖ്യ​മ​ന്ത്രി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​ഡി. സ​തീ​ശ​ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

അതേസമയം വി.ഡി.സതീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ലേ​ക്കു​ള്ള മു​ഴു​വ​ൻ മ​ന്ത്രി​മാ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

മു​ഴു​വ​ൻ മ​ന്ത്രി​മാ​രും ഒ​രു​മി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. അ​തി​ന് മു​ന്നോ​ടി​യാ​യി മു​ഴു​വ​ൻ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളെ​യും തീ​രു​മാ​നി​ക്കും. ഇ​രു​പ​ത്തി​യൊ​ന്നാം തീ​യ​തി നി​യ​മ​സ​ഭ ചേ​രു​മ്പോ​ള്‍ എം​എ​ല്‍​എ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നാ​യി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ കൂ​റ്റ​ൻ പ​ന്ത​ലാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. ഒ​രു ല​ക്ഷം പേ​ർ​ക്ക് ച​ട​ങ്ങ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ന്ത​ലാ​ണ് ഒ​രു​ക്കു​ന്ന​ത്. പ​ന്ത​ലി​ന്‍റെ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : vd satheesan oath taking

Recent News

Corehub Up