x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ


Published: April 9, 2026 04:38 PM IST | Updated: April 9, 2026 05:17 PM IST

 ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രി ആവണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ചിലയിടത്ത് രണ്ടുപേർ തമ്മിലുള്ള മത്സരമാണെന്നും ആലപ്പുഴയില്‍ വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു

ആലപ്പുഴയിൽ ചിത്തരഞ്ജൻ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കേരളത്തില്‍ ആകെയുള്ള തെരഞ്ഞെടുപ്പുഫലം പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. എന്‍ഡിഎയ്ക്ക് വോട്ട് കൂടും. എന്നാല്‍, അക്കൗണ്ട് തുറക്കാന്‍ കഴിയുമോ എന്നു പറയാനാവില്ല.

കേരളത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണമിറക്കി നടത്തിയ പ്രചാരണവും വാശിയേറിയ പോരാട്ടവുമാണ് ഇക്കുറി നടന്നത്. ശക്തമായ ത്രികോണമത്സരമാണ്പല മണ്ഡലങ്ങളിലും. നൂറ് സീറ്റ് നേടും എന്നെല്ലാമുള്ള അവകാശവാദങ്ങളെല്ലാം നടക്കുമോയെന്നു കാത്തിരുന്നുകാണാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Tags : Vellappally Natesan contest strong triangular contest election

Recent News

Corehub Up