തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമം വര്‍ധിക്കുകയാണെന്നു മുന്‍ ക്രേന്ദമന്ത്രിയുംഎംപിയുമായ രേണുകാ ചൗധരി. സ്ത്രീകള്‍ക്കെതിരേ അതിക്രമം നടത്തിയവരെ ് സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും രേണുക ചൗധരി പറഞ്ഞു.
മോദിയുടെ ഭരണത്തില്‍ ഗുസ്തിതാരങ്ങള്‍ക്ക് നേരെയും അതിക്രമം നടന്നു. സ്ത്രീ ശക്തീകരണത്തിനുകൂടിയാണ് കോണ്‍ഗ്രസ് ഇന്ദിരാ ഗാരന്റികള്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരമാണ് ഗാരന്റികളില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും വിദ്യാര്‍ഥിനികള്‍ക്ക് സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയത്. ഒരു രൂപ കൈയ്യില്‍ ഇല്ലെങ്കിലും സംസ്ഥാനത്ത് പല ആവശ്യങ്ങള്‍ക്കും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാം. സിനിമാ നിരൂപണം നടത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സ്ത്രീസുരക്ഷയെ പറ്റി സംസാരിക്കുന്നില്ലെന്നും അവര്‍ ചോദിച്ചു.
തെലുങ്കാനയിലേതും കര്‍ണാടകയിലേതും പേലെ കേരളത്തിലും സ്ത്രീ ശാക്തീകരണത്തിനുള്ള ശ്രമമാണു കോണ്‍ഗ്രസ് മുന്നോട്ടു വച്ച ഗാരന്റിയില്‍ ഉള്ളത്. തെരത്തെടുപ്പിനു മുമ്പ് പശ്ചിമ ബംഗാളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ അയച്ചു. എന്നാല്‍ കേരളത്തിലേക്ക് ഒരു കേന്ദ്ര ഏജന്‍സിയും വരുന്നില്ല. കേരളത്തില്‍ നടക്കുന്ന ഒരു കുറ്റകൃത്യം കാണാനോ കേള്‍ക്കാനോ അതേ പറ്റി മിണ്ടാനോ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Tags : Violence against women and children