കാസർഗോഡ്: നിയുക്ത എംഎൽഎ സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ അക്രമം. ചൊവ്വാഴ്ച വൈകുന്നേരം വലിയപറമ്പ പടന്നക്കടപ്പുറത്തുണ്ടായ സംഭവത്തിൽ പോലീസ് ലാത്തിവീശി.
റോഡ് ഷോയ്ക്കു നേരെ കല്ലേറുണ്ടായതോടെ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ പടന്നക്കടപ്പുറം കോൺഗ്രസ് ഭവന് നേരെയും ആക്രമണമുണ്ടായി. ഫർണിച്ചർ ഉൾപ്പെടെ നശിപ്പിച്ചു.
ഇതിനു പിന്നാലെ പടന്നക്കടപ്പുറം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന പി.പി. ദാമോദരൻ സ്മാരക മന്ദിരത്തിന് നേരെയും ആക്രമണം ഉണ്ടായി. റോഡ് ഷോയ്ക്ക് നേരെ സിപിഎം ആക്രമണം നടത്തുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സിപിഎം വ്യക്തമാക്കി. സംഘഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
Tags : sandeep warrier road show violence