x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈദികർക്കായി ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കും: ശ്രേഷ്‌ഠ ബാവ


Published: February 4, 2026 12:40 AM IST | Updated: February 4, 2026 12:40 AM IST

പു​​​ത്ത​​​ൻ​​​കു​​​രി​​​ശ്: യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യു​​​ടെ അ​​​ഖി​​​ല മ​​​ല​​​ങ്ക​​​ര വൈ​​​ദി​​​ക ദ്വി​​​ദി​​​ന യോ​​​ഗം പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് പാ​​​ത്രി​​​യ​​​ാർ​​​ക്കാ സെ​​​ന്‍റ​​​റി​​​ലെ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ആ​​​രം​​​ഭി​​​ച്ചു.

അ​​​ഖി​​​ല മ​​​ല​​​ങ്ക​​​ര വൈ​​​ദി​​​ക​​​സം​​​ഘം പ്ര​​​സി​​​ഡ​​​ന്‍റ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ സ്തേ​​​ഫാ​​​നോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന സം​​​ഗ​​​മം ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ജോ​​​സ​​​ഫ് ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്‌​​​തു. പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ൽ സ​​​ഭ​​​യെ ഹൃ​​​ദ​​​യ​​​ത്തോ​​​ടു ചേ​​​ർ​​​ത്തു​​​വ​​​ച്ച് സേ​​​വ​​​നം ചെ​​​യ്യു​​​ന്ന വൈ​​​ദി​​​ക​​​ർ സ​​​ഭ​​​യു​​​ടെ സ​​​മ്പ​​​ത്താ​​​ണെ​​​ന്നും വൈ​​​ദി​​​ക​​​രെ ക​​​രു​​​തു​​​ന്ന നി​​​ര​​​വ​​​ധി ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ സ​​​ഭ ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കു​​​മെ​​​ന്നും ബാ​​​വ പ​​​റ​​​ഞ്ഞു.

വൈ​​​ദി​​​ക​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി സ​​​ഭ​​​യു​​​ടെ ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ സ​​​ഭാ ട്ര​​​സ്റ്റി ത​​​മ്പു ജോ​​​ർ​​​ജ് തു​​​ക​​​ല​​​നും സെ​​​ക്ര​​​ട്ട​​​റി ജേ​​​ക്ക​​​ബ് സി. ​​​മാ​​​ത്യു​​​വും ചേ​​​ർ​​​ന്ന് ശ്രേ​​​ഷ്‌​​​ഠ​​​ബാ​​​വ​​​യെ ഏ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും ബാ​​​വ വൈ​​​ദി​​​ക​​​സം​​​ഘം പ്ര​​​സി​​​ഡ​​​ന്‍റി​​​ന് ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.

സൂ​​​ന​​​ഹ​​​ദോ​​​സ് സെ​​​ക്ര​​​ട്ട​​​റി തോ​​​മ​​​സ് മാ​​​ർ തി​​​മോ​​​ത്തി​​​യോ​​​സ്, കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ ക്ലീ​​​മി​​​സ്, യാ​​​ക്കോ​​​ബ് മാ​​​ർ അ​​​ന്തോ​​​ണി​​​യോ​​​സ്, ഐ​​​സ​​​ക് മാ​​​ർ ഒ​​​സ്‌​​​താ​​​ത്തി​​​യോ​​​സ് എ​​​ന്നീ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രും സ​​​ഭാ വൈ​​​ദി​​​ക ട്ര​​​സ്റ്റി ഫാ. ​​​റോ​​​യ് ജോ​​​ർ​​​ജ് ക​​​ട്ട​​​ച്ചി​​​റ, അ​​​ഖി​​​ല മ​​​ല​​​ങ്ക​​​ര വൈ​​​ദി​​​ക സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ൺ ഐ​​​പ്പ് മ​​​ങ്ങാ​​​ട്ട്, ഫാ. ​​​സാം​​​സ​​​ൺ മേ​​​ലോ​​​ത്ത്, ഫാ. ​​​തോ​​​മ​​​സ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു. ഫാ. ​​​ജോ​​​സ​​​ഫ് പ​​​ര​​​ത്തു​​​വ​​​യ​​​ലി​​​ൽ ക​​​ശീശ ര​​​ചി​​​ച്ച പു​​​സ്‌​​​ത​​​കം ശ്രേ​​​ഷ്‌​​​ഠ ബാ​​​വ പ്ര​​​കാ​​​ശ​​​നം ചെ​​​യ്‌​​​തു.

Tags : Shreshtha Bava Welfare schemes priests

Recent News

Corehub Up