തൃശൂർ: ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ അയൽവാസി പിടിയിൽ. ഒല്ലൂർ സ്വദേശിനി സൗമ്യ(45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സൗമ്യയുടെ അയൽവാസിയായ തോമസ്(63) ആണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം. വീട്ടുകാർ തമ്മിൽ വർഷങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുകയായിരുന്ന സൗമ്യ വിവാഹമോചിതയാണ്.
കൊലപാതകത്തിന് പിന്നാലെ കിണറ്റിൽ ചാടിയ പ്രതി തോമസിനെ അഗ്നിശമനസേന സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു സൗമ്യയെ തോമസ് വീടിന് സമീപത്ത് വച്ച് ആക്രമിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി. ഉടൻ തന്നെ സൗമ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്.
Tags : kerala police crime news thrissur ollur