x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ക്കോ​ൽ​കൊ​ണ്ട് വാ​രി​യെ​ല്ലി​ന് സ​മീ​പം കു​ത്തി; കാ​ട്ടാ​ക്ക​ട​യി​ൽ യു​വാ​വ് മ​രി​ച്ചു


Published: April 24, 2026 07:18 AM IST | Updated: April 24, 2026 09:03 AM IST

തിരുവനന്തപുരം: കാട്ടാക്കടയിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്താണ് സംഭവം. രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. താക്കോൽ കൊണ്ട് ഒരാൾ രാഹുലിന്‍റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു.

തുടർന്ന് കാട്ടാക്കട മമൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തിയ ആളെ കണ്ടെത്താൻ സാധിച്ചില്ല. കാട്ടാക്കട പോലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്.

Tags : stabbed key dies

Recent News

Corehub Up