x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം  

വെബ് ഡെസ്‌ക്
Published: August 5, 2026 09:59 PM IST | Updated: August 5, 2026 09:59 PM IST

അ​ശ്വ​തി

കൊ​ല്ലം: പ്ലാ​മൂ​ട്ടി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ശ്രീ​ല​ക്ഷ്മി നി​ല​യ​ത്തി​ല്‍ അ​ശ്വ​തി (35) ആ​ണ് മ​രി​ച്ച​ത്. മ​ക​ളു​മാ​യി സ്‌​കൂ​ളി​ലേ​യ്ക്ക് സ്‌​കൂ​ട്ട​റി​ല്‍ പോ​ക​വെ എ​തി​രെ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

കു​ന്നി​ക്കോ​ട് പ്ലാ​മൂ​ട്ടി​ല്‍ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ അ​ശ്വ​തി റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണു. കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ള്‍ ദി​യ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കു​ട്ടി ഇ​പ്പോ​ള്‍ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : young woman died car hit scooter accident

Recent News

Corehub Up