x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​​തു​​ന​​ന്മ​​യ്ക്കാ​​യി ഒ​​രു പു​​തി​​യ ഭാ​​ഷ

മഹത്തായ മാനവികതയുടെ ഉൾപ്പൊരുൾ -2 / ഫാ. ​ഡോ. അ​രു​ൺ ക​ല​മ​റ്റ​ത്തി​ൽ
Published: June 12, 2026 12:32 AM IST | Updated: June 12, 2026 12:32 AM IST

മ​നു​ഷ്യ​ൻ സം​വദി​ക്കു​ന്ന ഭാ​ഷ​യ്ക്ക് അ​വ​ന്‍റെ പു​രോ​ഗ​തി​യി​ൽ വ​ലി​യ പ​ങ്കു​ണ്ട്. ഇ​ന്ന് ലോ​കം മ​നു​ഷ്യ​നെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​യും ഒ​രു​ത​രം സാ​മ്പ​ത്തി​ക ഭാ​ഷ​യി​ലാ​ണ്. ഉ​ത്പാ​ദ​ന​വും കൈ​മാ​റ്റ​വും ലാ​ഭ​വും ന​ഷ്ട​വും ഒ​ക്കെ​യാ​ണ് മ​നു​ഷ്യ​നെ​യും സ​മൂ​ഹ​ങ്ങ​ളെ​യും രാ​ഷ്‌​ട്ര​ങ്ങ​ളെ​യും​കു​റി​ച്ചു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്‍റെ ഭാ​ഷാശൈ​ലി. പൊ​തു​ന​ന്മ​യ്ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ സു​വി​ശേ​ഷ​പ​ര​മാ​യ ഭാ​ഷ ആ​വ​ശ്യ​മാ​ണെ​ന്ന് പാ​പ്പാ ഓ​ർ​മി​പ്പി​ക്കു​ന്നു.

സു​വി​ശേ​ഷാ​ത്മ​ക​മാ​യ ഭാ​ഷ എ​ന്ന​ത് മ​നു​ഷ്യ​ന്‍റെ ആ​ന്ത​രി​ക മ​ഹ​ത്വ​ത്തെ മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്ന ഭാ​ഷ​യാ​ണ്. ദൈ​വ മ​ഹ​ത്വം, മ​നു​ഷ്യ വ്യ​ക്തി​യു​ടെ അ​ന്തഃ​സ്, സ​മ്പ​ത്തി​ന്‍റെ മേ​ലു​ള്ള പൊ​തു അ​വ​കാ​ശം, ദ​രി​ദ്ര​ർ​ക്കു​ള്ള പ്ര​ത്യേ​ക പ​രി​ഗ​ണ​ന, ന​മ്മു​ടെ പൊ​തു​ഭ​വ​ന​മാ​യ ഭൂ​മി​യു​ടെ സം​ര​ക്ഷ​ണം, സ​മാ​ധാ​നം, വി​ശു​ദ്ധി, ആ​ധ്യാ​ത്മി​ക​ത തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ദ​ർ​ശ​ന​ങ്ങ​ളു​ടെ ചൈ​ത​ന്യ​മു​ൾ​ക്കൊ​ള്ളു​ന്ന ഒ​രു ഭാ​ഷ മ​നു​ഷ്യ​വം​ശ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യ്ക്കും നി​ല​നി​ൽ​പ്പി​നും ആ​വ​ശ്യ​മു​ണ്ട്. മ​റ്റു​ള്ള​വ​രെ അ​പ​മാ​നി​ക്കു​ന്ന​തോ ശ​ത്രു​ത വ​ള​ർ​ത്തു​ന്ന​തോ ആ​യ വാ​ക്കു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തും സു​വി​ശേ​ഷാ​ത്മ​ക ഭാ​ഷ​യു​ടെ ഭാ​ഗ​മാ​ണ്.

◄ മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വം എ​വി​ടെ​നി​ന്ന്?

മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വം എ​ന്തി​ലാ​ണ് അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത് എ​ന്ന​ത് ഒ​രു വ​ലി​യ ചോ​ദ്യ​മാ​ണ്. ഒ​രാ​ൾ ആ​ർ​ജി​ച്ചെ​ടു​ക്കു​ന്ന സ​മ്പ​ത്തും സ്ഥാ​ന​മാ​ന​ങ്ങ​ളു​മാ​ണ് അ​യാ​ളു​ടെ മ​ഹ​ത്വ​ത്തി​ന്‍റെ ആ​ധാ​രം എ​ന്നൊ​രു ചി​ന്ത എ​ക്കാ​ല​ത്തും പ്ര​ബ​ല​മാ​ണ്. ത​ത്ഫ​ല​മാ​യി ഒ​രാ​ൾ ത​ന്‍റെ മൂ​ല്യ​മോ മ​ഹ​ത്വ​മോ സ്വ​യം സ​മ്പാ​ദി​ക്കു​ക​യോ തെ​ളി​യി​ക്കു​ക​യോ വേ​ണം എ​ന്ന സ്ഥി​തി​യു​ണ്ടാ​കു​ന്ന​ത് വ​ള​രെ അ​പ​ക​ട​ക​ര​മാ​ണ്. ഇ​തു​വ​ഴി കാ​ര്യ​ക്ഷ​മ​ത​യു​ള്ള​വ​ർ​ക്കു കൂ​ടു​ത​ൽ മൂ​ല്യം ക​ൽ​പി​ക്ക​പ്പെ​ടു​ന്നു. ത​ത്ഫ​ല​മാ​യി വ്യ​ക്തി​ക​ൾ ല​ക്ഷ്യം നേ​ടാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​യി ചു​രു​ങ്ങു​ക​യും സ്വ​ന്തം നി​ല​യി​ൽ ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട വ്യ​ക്തി​ക​ളെ​ന്ന നി​ല ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, മ​നു​ഷ്യ​ന്‍റെ മൂ​ല്യം അ​വ​ൻ നേ​ടു​ന്ന​തി​ലോ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ലോ അ​ല്ല; മ​നു​ഷ്യ​നാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ ത​ന്നെ​യാ​ണെ​ന്ന് പാ​പ്പാ പ​ഠി​പ്പി​ക്കു​ന്നു.

അ​താ​യ​ത്, മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വം "അ​സ്തി​ത്വ​പ​ര​മാ​യ (ontological dignity) മ​ഹ​ത്വ' മാ​ണ്. “അ​ത് അ​വ​ൻ "മ​നു​ഷ്യ​ൻ ആ​യി​രി​ക്കു​ന്നു' എ​ന്ന​തു​കൊ​ണ്ടും അ​വ​ൻ ദൈ​വ​ത്താ​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​വ​നാ​ണ് എ​ന്ന​തു​കൊ​ണ്ടും ദൈ​വം അ​വ​നെ സ്നേ​ഹി​ക്കു​ന്നു എ​ന്നു​ള്ള​തു​കൊ​ണ്ടു​മു​ള്ള മ​ഹ​ത്വ​മാ​ണ്. ഒ​രു പാ​പ​ത്തി​നും പ​രാ​ജ​യ​ത്തി​നും അ​പ​മാ​ന​ത്തി​നും​പോ​ലും ഈ ​അ​ടി​സ്ഥാ​ന മ​ഹ​ത്വം ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ല” എ​ന്ന മാ​ർ​പാ​പ്പ​യു​ടെ വീ​ക്ഷ​ണം എ​ത്ര ശ്രേ​ഷ്ഠ​മാ​ണ്!

◄ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ പ​ര​മ​മാ​യ മൂ​ല്യം

മ​നു​ഷ്യ​ന്‍റെ ലം​ഘി​ക്കാ​നാ​കാ​ത്ത മ​ഹ​ത്വ​ത്തോ​ടു ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​താ​ണ് അ​വ​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ തി​രി​ച്ച​റി​വും മ​നു​ഷ്യാ​വ​കാ​ശ പ്ര​ഖ്യാ​പ​ന​ങ്ങ​ളും സ​ഭ അം​ഗീ​ക​രി​ക്കു​ക​യും ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ക്കു​ക​യും ചെ​യ്യു​ന്നു. 1948 ഡി​സം​ബ​ർ 10ന് ​ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ പ്ര​ഖ്യാ​പി​ച്ച മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ സാ​ർ​വ​ദേ​ശീ​യ പ്ര​ഖ്യാ​പ​നം ന​മ്മു​ടെ കാ​ല​ഘ​ട്ട​ത്തി​ലെ മ​നു​ഷ്യ മ​നഃ​സാ​ക്ഷി​യു​ടെ മ​ഹ​ത്താ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് ലെ​യോ പാ​പ്പാ ആ​വ​ർ​ത്തി​ക്കു​ന്നു.

ക്രൈ​സ്ത​വ വീ​ക്ഷ​ണ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ മ​നു​ഷ്യ മ​ഹ​ത്വ​ത്തി​ന്‍റെ അ​ന്ത​ർ​ലീ​ന പ്ര​ക​ട​ന​ങ്ങ​ളാ​ണ്, അ​വ പു​റ​ത്തു​നി​ന്ന് ന​ൽ​ക​പ്പെ​ടു​ന്ന​വ​യ​ല്ല. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടാ​നാ​വാ​ത്ത​വ​യും അ​ന്യാ​ധീ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​വ​യു​മാ​ണ്. ഇ​വ​യി​ൽ ഏ​റ്റ​വും അ​ടി​സ്ഥാ​ന​പ​ര​മാ​യ​ത് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് - ഗ​ർ​ഭ​ധാ​ര​ണ നി​മി​ഷം മു​ത​ൽ സ്വാ​ഭാ​വി​ക മ​ര​ണ​ംവ​രെ. ഈ ​അ​വ​കാ​ശ​മി​ല്ലാ​തെ മ​റ്റൊ​രു അ​വ​കാ​ശ​വും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ടാ​ണ് ഗ​ർ​ഭ​ച്ഛി​ദ്രം, നി​ര​പ​രാ​ധി​ക​ളു​ടെ കൊ​ല​പാ​ത​കം, ദ​യാ​വ​ധം എ​ന്നി​വ സ​ഭ ഗു​രു​ത​ര​മാ​യ തെ​റ്റു​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

◄ സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ

സ​ഭ​യു​ടെ സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ങ്ങ​ൾ അ​ഞ്ച് അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളു​ടെ മേ​ലാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത് എ​ന്ന് പാ​പ്പാ ഓ​ർ​മി​പ്പി​ക്കു​ന്നു. ഈ ​അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം ധാ​ർ​മി​ക​മാ​യി നി​ല​നി​ൽ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ന്ന ഏ​തൊ​രു സ​മൂ​ഹ​ത്തി​നും അ​ത്യാ​വ​ശ്യ​മാ​ണ്. അ​വ​യി​ൽ ഒ​ന്നാ​മ​ത്തേ​ത് സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​ന​ന്മ എ​ന്ന ത​ത്വ​മാ​ണ്. ഓ​രോ വ്യ​ക്തി​യു​ടെ​യും മ​ഹ​ത്വ​ത്തെ സാ​മൂ​ഹി​ക ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്കു​ന്ന​താ​ണ് പൊ​തു​ന​ന്മ.

ഒ​രു ക്രൈ​സ്ത​വ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, സ്വ​ന്തം താ​ത്പ​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ചു പൊ​തു​ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​ത് ഒ​രു അ​ടി​സ്ഥാ​ന മൂ​ല്യ​മാ​ണ്. ഓ​രോ​രു​ത്ത​രും വ​ള​രു​മ്പോ​ൾ പൊ​തു​ന​ന്മ​യു​ണ്ടാ​കു​ന്നു എ​ന്ന​തൊ​രു മി​ഥ്യാ​ധാ​ര​ണ​യാ​ണ് എ​ന്ന് മാ​ർ​പാ​പ്പ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. പ​ര​സ്പ​ര ആ​ശ്ര​യ​ത്വ​ത്തി​ൽ​നി​ന്നാ​ണ് പൊ​തു​ന​ന്മ രൂ​പ​പ്പെ​ടു​ന്ന​ത്. ഓ​രോ വ്യ​ക്തി​ക​ളു​ടെ​യും ന​ന്മ​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന​തി​നേ​ക്കാ​ൾ ഒ​രു അ​ധി​ക മൂ​ല്യം പൊ​തു​ന​ന്മ​യി​ൽ ഉ​ൾ​ച്ചേ​രു​ന്നു​ണ്ട് എ​ന്ന് പാ​പ്പാ ക​രു​തു​ന്നു.

സൃ​ഷ്ട​വ​സ്തു​ക്ക​ൾ എ​ല്ലാ​വ​രു​ടേ​തു​മാ​ണെ​ന്ന​താ​ണ് സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ ത​ത്വം. ഭൂ​മി, വെ​ള്ളം, വാ​യു, പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ മ​നു​ഷ്യ​വം​ശ​ത്തി​നു മു​ഴു​വ​നാ​യി ദൈ​വം ന​ൽ​കി​യ ദാ​ന​ങ്ങ​ളാ​ണ്. ഓ​രോ വ്യ​ക്തി​ക്കും ഇ​പ്പോ​ഴും ഭാ​വി​യി​ലും ഈ ​വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. സ്വ​കാ​ര്യ സ്വ​ത്ത​വ​കാ​ശം അം​ഗീ​ക​രി​ക്കു​മ്പോ​ഴും ആ ​അ​വ​കാ​ശം എ​പ്പോ​ഴും സ്ര​ഷ്ട​വ​സ്തു​ക്ക​ൾ പൊ​തു​ഉ​പ​യോ​ഗ​ത്തി​നു​ള്ള​താ​ണ് എ​ന്ന കാ​ഴ്ച​പ്പാ​ടി​നു കീ​ഴി​ലു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്ന് സ​ഭ പ​ഠി​പ്പി​ക്കു​ന്നു. ഇ​ന്ന​ത്തെ ലോ​ക​ത്ത് ഈ ​ത​ത്വം ഭൗ​തി​ക​സ​മ്പ​ത്തു​ക​ൾ​ക്കു മാ​ത്ര​മ​ല്ല, അ​റി​വ്, പേ​റ്റ​ന്‍റു​ക​ൾ, അ​ൽ​ഗോ​രി​ത​ങ്ങ​ൾ, ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ, ഡാ​റ്റ തു​ട​ങ്ങി​യ പു​തി​യ സ്വ​ത്തു​ക്ക​ൾ​ക്കും ബാ​ധ​ക​മാ​ണ്. ഇ​വ കു​റ​ച്ചു​പേ​രു​ടെ കൈ​ക​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കു​മ്പോ​ൾ പു​തി​യ അ​സ​മ​ത്വ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു. അ​തി​നാ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളും പ​രി​സ്ഥി​തി​യെ​യും ഭാ​വി​ത​ല​മു​റ​ക​ളെ​യും മാ​നി​ച്ചു​കൊ​ണ്ടു പൊ​തു​ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ട​ണം.

അ​ധി​കാ​ര ക്ര​മം പാ​ലി​ക്ക​പ്പെ​ട​ണം എ​ന്ന​താ​ണ് മൂ​ന്നാ​മ​ത്തേ​ത്. വ്യ​ക്തി​ക​ൾ, കു​ടും​ബ​ങ്ങ​ൾ, പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ൾ, ഇ​ട​നി​ല സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ രാ​ഷ്‌​ട്ര​വും ഗ​വ​ൺ​മെ​ന്‍റും​പോ​ലെ​യു​ള്ള ഉ​യ​ർ​ന്ന അ​ധി​കാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​രു​ത്. മ​റി​ച്ച് അ​വ​യു​ടെ സ്വാ​ത​ന്ത്ര്യ​വും സൃ​ഷ്ടി​പ​ര​ത​യും സം​ര​ക്ഷി​ക്കു​ക​യും ഏ​കോ​പി​പ്പി​ക്കു​ക​യും വേ​ണം എ​ന്ന​താ​ണ് ഈ ​വീ​ക്ഷ​ണം. വ്യ​ക്തി​യും കു​ടും​ബ​വും രാ​ഷ്‌​ട്ര​ത്തി​ൽ ല​യി​ച്ചു​പോ​ക​രു​ത് എ​ന്ന​താ​ണ് എ​ക്കാ​ല​വും സ​ഭ പ​ഠി​പ്പി​ക്കു​ന്ന​ത്.

രാ​ഷ്‌​ട്രം പൊ​തു​ന​ന്മ സം​ര​ക്ഷി​ക്ക​ണം, എ​ന്നാ​ൽ കു​ടും​ബ​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ സ്ഥി​ര​മാ​യി ഏ​റ്റെ​ടു​ക്ക​രു​ത്. ഈ ​ത​ത്വം യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ പ​ങ്കി​ടു​ന്ന ഒ​രു സം​സ്കാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്. ഡി​ജി​റ്റ​ൽ വി​പ്ല​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ധാ​ർ​മി​ക ത​ത്വ​ത്തി​നു വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. ഇ​ന്ന് ചി​ല വ​ൻ ക​മ്പ​നി​ക​ൾ ഡാ​റ്റ​യും അ​ൽ​ഗോ​രി​ത​ങ്ങ​ളും നി​യ​ന്ത്രി​ച്ച് അ​നി​യ​ന്ത്രി​ത​മാ​യ അ​ധി​കാ​രം കൈ​യാ​ളു​ന്നു. ഇ​വി​ടെ​യെ​ല്ലാം സു​താ​ര്യ​ത, ഉ​ത്ത​ര​വാ​ദി​ത്വം, പൊ​തു​പ​ങ്കാ​ളി​ത്തം എ​ന്നി​വ ഉ​റ​പ്പാ​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ ത​ത്വ​മാ​ണ് നാ​ലാ​മ​ത്തേ​ത്. ഓ​രോ മ​നു​ഷ്യ​നും ദൈ​വ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​വ​നും മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധി​ക്ക​പ്പെ​ട്ട​വ​നു​മാ​ണ്. അ​തി​നാ​ൽ “ആ​രും ഒ​റ്റ​യ്ക്ക് ര​ക്ഷി​ക്ക​പ്പെ​ടു​ന്നി​ല്ല.” ആ​ഗോ​ള​വ​ത്ക​ര​ണ​വും ഡി​ജി​റ്റ​ൽ ശൃം​ഖ​ല​ക​ളും ന​മ്മെ കൂ​ടു​ത​ൽ പ​ര​സ്പ​ര​ബ​ന്ധ​മു​ള്ള​വ​രാ​ക്കി​യി​ട്ടു​ണ്ട് എ​ന്ന​ത് വാ​സ്ത​വ​മാ​ണ്. എ​ന്നാ​ൽ യ​ഥാ​ർ​ഥ ഐ​ക്യം ഈ ​ബ​ന്ധ​ങ്ങ​ളെ പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും മാ​ർ​ഗ​ങ്ങ​ളാ​ക്കി മാ​റ്റു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന​താ​ണ്. ഐ​ക്യ​ദാ​ർ​ഢ്യം ഒ​രു സാ​മൂ​ഹി​ക ത​ത്വ​ത്തെ​ക്കാ​ൾ ഒ​രു പു​ണ്യ​മാ​ണ്. ദ​രി​ദ്ര​രെ​യും ഭാ​വി​ത​ല​മു​റ​ക​ളെ​യും പ​രി​ഗ​ണി​ച്ച് പൊ​തു​ന​ന്മ​യ്ക്കാ​യി സ്ഥി​ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള മ​നോ​ഭാ​വ​മാ​ണ​ത്.

സാ​മൂ​ഹി​ക നീ​തി എ​ന്ന ത​ത്വ​മാ​ണ് അ​ഞ്ചാ​മ​ത്തേ​ത്. അ​നീ​തി​ക​ൾ വ്യ​ക്തി​ക​ളു​ടെ തി​ന്മ​ക​ളി​ൽ​നി​ന്നു മാ​ത്ര​മ​ല്ല ഉ​ദ്ഭ​വി​ക്കു​ന്ന​ത്. അ​സ​മ​ത്വം സൃ​ഷ്ടി​ക്കു​ന്ന സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക ഘ​ട​ന​ക​ളി​ൽ​നി​ന്ന് അ​നീ​തി ഉ​ത്ഭ​വി​ക്കും. വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ പാ​പ്പാ​യാ​ണ് ഇ​തി​നെ "പാ​പ​ത്തി​ന്‍റെ ഘ​ട​ന​ക​ൾ' എ​ന്നു വി​ളി​ച്ച​ത്. യു​ദ്ധ​ങ്ങ​ൾ, കൊ​ളോ​ണി​യ​ലി​സം, വം​ശീ​യ​വും ലിം​ഗ​പ​ര​വു​മാ​യ വി​വേ​ച​നം, ചൂ​ഷ​ണം തു​ട​ങ്ങി​യ​വ മൂ​ലം ത​ക​ർ​ന്ന ബ​ന്ധ​ങ്ങ​ളെ പു​നഃ​സ്ഥാ​പി​ക്കു​ക​യും പു​റ​ന്ത​ള്ള​പ്പെ​ട്ട​വ​രെ സ​മൂ​ഹ​ത്തി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യും ചെ​യ്യു​ക​യാ​ണ് സാ​മൂ​ഹി​ക നീ​തി​യു​ടെ ല​ക്ഷ്യം.

◄ സ്നേഹം പരമ ലക്ഷ്യം

സ​ഭ​യു​ടെ സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ങ്ങ​ൾ ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തേ​ക്കു ന​മ്മെ ന​യി​ക്കു​ന്നു എ​ന്ന പാ​പ്പാ പ്ര​ഖ്യാ​പി​ക്കു​ന്നു. ദൈ​വം ത്രി​ത്വ​മാ​ണെ​ന്ന ദൈ​വി​ക ര​ഹ​സ്യം​ത​ന്നെ​യാ​ണ് സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ങ്ങ​ളു​ടെ അ​ടി​ത്ത​റ. ത്രി​ത്വൈ​ക ദൈ​വം കൂ​ട്ടാ​യ്മ​യു​ടെ ദൈ​വ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ത​ന്‍റെ ഛായ​യി​ൽ ദൈ​വം സൃ​ഷ്ടി​ച്ച മ​നു​ഷ്യ​ന്‍റെ യ​ഥാ​ർ​ഥ ഛായ​യും സാ​ദൃ​ശ്യ​വും കൂ​ട്ടാ​യ്മ​യു​ടെ​താ​ണ്. ദൈ​വ​ത്തോ​ടും മ​നു​ഷ്യ​നോ​ടു​ള്ള കൂ​ട്ടാ​യ്മ​യെ​ക്കു​റി​ച്ചാ​ണ് സ​ഭ​യു​ടെ സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​ത്.

ദൈ​വം സ്നേ​ഹ​മാ​ണ് എ​ന്ന​താ​ണ​ല്ലോ ത്രി​ത്വ​ത്തി​ന്‍റെ ആ​ന്ത​രി​ക ര​ഹ​സ്യം. സ്നേ​ഹം ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​ലും പ​ങ്കു​വ​യ്ക്ക​ലി​ലു​മാ​ണു പ്ര​ക​ട​മാ​കു​ന്ന​ത്. ദൈ​വ​ത്തോ​ടും മ​നു​ഷ്യ​നോ​ടും ബ​ന്ധ​ത്തി​ലാ​യി​രി​ക്കു​ന്ന​തി​നാ​ണ് ദൈ​വം മ​നു​ഷ്യ​നെ സൃ​ഷ്ടി​ച്ച​ത്. സൃ​ഷ്ടി​ച്ച ദൈ​വ​ത്തോ​ടും മ​റ്റു​ള്ള​വ​രോ​ടും സൃ​ഷ്ട​പ്ര​പ​ഞ്ച​ത്തോ​ടും കൂ​ട്ടാ​യ്മ​യി​ൽ നി​ല​നി​ൽ​ക്കേ​ണ്ട വി​ധ​ത്തി​ലാ​ണ് ദൈ​വം മ​നു​ഷ്യ വ്യ​ക്തി​യെ​ത​ന്നെ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സ്നേ​ഹ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ കൂ​ട്ടാ​യ്മ​യി​ലാ​ണ് മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വം പ്ര​ക​ട​മാ​കു​ന്ന​ത്. അ​ത് ഒ​രാ​ളു​ടെ ക​ഴി​വു​ക​ളി​ലോ സ​മ്പ​ത്തി​ലോ സാ​മൂ​ഹി​ക​സ്ഥാ​ന​ത്തി​ലോ അ​ല്ല സ്ഥി​തി​ചെ​യ്യു​ന്ന​ത്. ദൈ​വ​ത്തി​ന്‍റെ അ​ച​ഞ്ച​ല​മാ​യ സ്നേ​ഹ​ത്തി​ന്‍റെ ദാ​ന​മാ​ണ​ത്. ഈ ​സ്നേ​ഹം മ​നു​ഷ്യ​രൂ​പം പ്രാ​പി​ച്ചി​രി​ക്കു​ന്ന​ത് മി​ശി​ഹാ​യി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സ​ഭ​യു​ടെ സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ങ്ങ​ളു​ടെ അ​ടി​ത്ത​റ ദൈ​വ​പു​ത്ര​നാ​യ മി​ശി​ഹാ ത​ന്നെ​യാ​ണ്.

(തു​ട​രും)

Tags : common good new language Pope Leo XIV

Recent News

Corehub Up