x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: June 12, 2026 12:15 AM IST | Updated: June 12, 2026 12:15 AM IST

1887ലെ ​വി​ഷു​ദി​ന​ത്തി​ൽ പി​റ​ന്നു​വീ​ണ ന​സ്രാ​ണി ദീ​പി​ക 140 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ ഇ​തി​ഹാ​സ തു​ല്യ​മാ​യ വാ​യ​നാ​നു​ഭ​വ​മാ​ണ് മ​ല​യാ​ള​ത്തി​നു ന​ൽ​കി​യി​ട്ടു​ള്ള​ത്.

ലോ​ക മ​ഹാ​യു​ദ്ധ​ങ്ങ​ൾ, സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ, ജ​നാ​ധി​പ​ത്യ ഇ​ന്ത്യ, തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ, ഭ​ര​ണ​മാ​റ്റ​ങ്ങ​ൾ, രാ​ഷ്‌​ട്ര നേ​താ​ക്ക​ളു​ടെ വി​ട​വാ​ങ്ങ​ലു​ക​ൾ, ഭൂ​പ​രി​ഷ്ക​ര​ണം, സാം​സ്കാ​രി​ക, സാ​ഹി​ത്യ മേ​ഖ​ല​ക​ൾ, ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി​യുള്ള ഇടപെടലുകൾ, സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ടം, വെ​ള്ള​പ്പൊ​ക്കം, കൊ​റോ​ണ തു​ട​ങ്ങി എ​ണ്ണി​യാ​ൽ തീ​രാ​ത്ത​തും ച​രി​ത്ര​പ​ര​വു​മാ​യ വാ​ർ​ത്ത​ക​ളി​ലൂ​ടെ ദീ​പി​ക മ​ല​യാ​ളി​ക​ൾ​ക്കു ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ എ​ടു​ത്തു​പ​റ​യേ​ണ്ട​തു ത​ന്നെ​യാ​ണ്.

മ​ല​യാ​ള മാ​ധ്യ​മ രം​ഗ​ത്ത് ഇ​ന്നു ത​ന​താ​യ വ്യ​ക്തി​ത്വം നി​ല​നി​ർ​ത്തി മു​ന്നേ​റു​ന്ന അ​ക്ഷ​ര മു​ത്ത​ശിയുടെ 140-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ നി​റ​മു​ള്ള​താ​ക​ട്ടെ. ത​ല​മു​റ​ക​ളെ ചേ​ർ​ത്തു പി​ടി​ച്ചു​ള്ള പ്ര​യാ​ണ​ത്തി​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു നീ​ങ്ങാ​ൻ ദീ​പി​ക​യ്ക്കു ക​ഴി​യ​ട്ടേ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു.

- ബ്ല​സി (ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ).

Tags : Satyaduthika celebrates deepika@140

Recent News

Corehub Up