x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഭ്രപാളിയിൽനിന്നു മുഖ്യമന്ത്രിപദത്തിലേക്ക്

റെജി ജോ​​​സ​​​ഫ്
Published: May 10, 2026 12:54 AM IST | Updated: May 10, 2026 12:54 AM IST


എം​​​ജി ആ​​​റി​​​നും ജ​​​യ​​​ല​​​ളി​​​ത​​​യ്ക്കും ​​​ശേ​​​ഷം ത​​​മി​​​ഴ​​​കം ഭ​​​രി​​​ക്കാ​​​ന്‍ ഒരു പു​​​ത്ത​​​ന്‍ താ​​​രോ​​​ദ​​​യം. സി​​​നി​​​മാ സ്‌​​​ക്രീ​​​നി​​​ല്‍നി​​​ന്നു ചെ​​​ന്നൈ സെ​​​ന്‍റ് ജോ​​​ര്‍ജ് കോ​​​ട്ട​​​യി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി ക​​​സേ​​​ര​​​യി​​​ലേ​​​ക്ക് ജോ​​​സ​​​ഫ് വി​​​ജ​​​യ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍ എ​​​ന്ന ഇളയ ദ​​​ള​​​പ​​​തി​​​യു​​​ടെ ക​​​ട​​​ന്നു വ​​​ര​​​വ​​​ര​​​വ് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​വും അ​​​തി​​​വേ​​​ഗ​​​ത്തി​​​ലുമാ​​​യി​​​രു​​​ന്നു. കോ​​​ടി​​​ക​​​ളു​​​ടെ താ​​​ര​​​മൂ​​​ല്യ​​​വു​​​മാ​​​യി 69 സി​​​നി​​​മ​​​ക​​​ളി​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ച അ​​​ന്‍പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​ന് രാ​​​ഷ്‌ട്രീ​​​യ​​​നേ​​​താ​​​വാ​​​യി വ​​​ള​​​രാ​​​ന്‍ ര​​​ണ്ടു വ​​​ര്‍ഷ​​​മേ വേ​​​ണ്ടി​​​വ​​​ന്നു​​​ള്ളു.

വ​​​ന്‍കോ​​​ടി​​​ക​​​ള്‍ പ്ര​​​തി​​​ഫ​​​ല​​​മു​​​ള്ള സി​​​നി​​​മാ​​​ലോ​​​കം ഉ​​​പേ​​​ക്ഷി​​​ച്ചാ​​​ണ് വി​​​ജ​​​യ് ഇ​​​നി ഏ​​​ഴ​​​ര​​​ക്കോ​​​ടി ജ​​​ന​​​ങ്ങ​​​ളു​​​ള്ള ത​​​മി​​​ഴ​​​കം ഭ​​​രി​​​ക്കു​​​ക. എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ ഡി​​​എം​​​കെ​​​യെ​​​യും എ​​​ട​​​പ്പാ​​​ടി പ​​​ള​​​നി​​​സ്വാ​​​മി​​​യു​​​ടെ എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യെയും നി​​​ഷ്പ്രഭ​​മാ​​​ക്കി ത​​​മി​​​ഴ​​​ക വെ​​​ട്രി ക​​​ഴ​​​കം (ടി​​​വി​​​കെ) നി​​​യ​​​സ​​​ഭാ വി​​​ധി​​​യെ​​​ഴു​​​ത്തി​​​ല്‍ 108 സീ​​​റ്റു​​​ക​​​ള്‍ പി​​​ടി​​​ച്ച​​​ത് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി​​​രു​​​ന്നു.

കേ​​​വ​​​ല​​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു​​​ള്ള പ​​​ത്ത് സീ​​​റ്റി​​​ന് കോ​​​ണ്‍ഗ്ര​​​സി​​​നെ​​​യും ഇടതു പാ​​​ര്‍ട്ടി​​​ക​​​ളെ​​​യുമടക്കം കൂ​​​ട്ടി താ​​​രം ഉറപ്പാക്കിയത് ഇന്നലെയാണ്. ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​ര്‍ 27ന് ​​​ക​​​രൂ​​​രി​​​ല്‍ വി​​​ജ​​​യ് ന​​​ട​​​ത്തി​​​യ റോ​​​ഡ് ഷോ​​​യി​​​ല്‍ 41 ആ​​​രാ​​​ധ​​​ക​​​ര്‍ ആ​​​ള്‍ത്തി​​​ര​​​ക്കില്‍ വീ​​​ണു മ​​​രി​​​ച്ച ദു​​​ര​​​ന്ത​​​മോ ഭാ​​​ര്യ സം​​​ഗീ​​​ത സോ​​​മ​​​ലിം​​​ഗ​​​വു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​ക്കേ​​​സോ താ​​​ര​​​ത്തി​​​നെ​​​തി​​​രേ തി​​​രി​​​ഞ്ഞു​​​കു​​​ത്താ​​​ന്‍ ത​​​മി​​​ഴ​​​ര്‍ക്കു നി​​​മി​​​ത്ത​​​മാ​​​യി​​​ല്ല. ത​​​മി​​​ഴ് ജ​​​ന​​​ത​​​യെ മോ​​​ഹി​​​ച്ചു​​​കൊ​​​തി​​​പ്പി​​​ക്കും വി​​​ധ​​​മു​​​ള്ള വാ​​​ഗ്ദാ​​​ന പ​​​ത്രി​​​ക​​​യാ​​​ണ് ഇ​​​ല​​​ക്‌ഷ​​​നി​​​ല്‍ വി​​​ജ​​​യ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

60 വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള്ള വീ​​​ട്ട​​​മ്മ​​​മാ​​​ര്‍ക്ക് പ്ര​​​തി​​​മാ​​​സം 2,500 രൂ​​​പ സ​​​ഹാ​​​യം, എ​​​ല്ലാ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ക്കും വ​​​ര്‍ഷ​​​ത്തി​​​ല്‍ ആ​​​റ് സൗ​​​ജ​​​ന്യ എ​​​ല്‍പി​​​ജി സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍, സാ​​​മ്പ​​​ത്തി​​​കമായി പി​​​ന്നാ​​​ക്കമുള്ള കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ വ​​​ധു​​​ക്ക​​​ള്‍ക്ക് ഒ​​​രു പ​​​വ​​​ന്‍ സ്വ​​​ര്‍ണ​​​വും പ​​​ട്ടു​​​സാ​​​രി​​​യും എ​​​ന്നി​​​ങ്ങ​​​നെ നീ​​​ളു​​​ന്നു വി​​​ജ​​​യ് മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ഓ​​​ഫ​​​റു​​​ക​​​ള്‍. ആ​​​രാ​​​ധ്യ​​​താ​​​രം ത​​​ങ്ങ​​​ളെ ഭ​​​രി​​​ച്ചാ​​​ല്‍ മ​​​തി​​​യെ​​​ന്ന അ​​​തി​​​യാ​​​യ ആ​​​ഗ്ര​​​ഹ​​​ത്തി​​​ല്‍ ദ്രാ​​​വി​​​ഡ പാ​​​ര്‍ട്ടി​​​ക​​​ളെ ത​​​ള്ളി ടി​​​വി​​​കെ​​​യി​​​യു​​​ടെ ചി​​​ഹ്ന​​​മാ​​​യ വി​​​സി​​​ലി​​​ല്‍ ജ​​​നം കു​​​ത്തി. ഫ​​​ലം വ​​​ന്ന​​​പ്പോ​​​ള്‍ ത​​​മി​​​ഴ​​​ക​​​ത്ത് ഉ​​​ദ​​​യ​​​സൂ​​​ര്യ​​​നും ര​​​ണ്ടി​​​ല​​​യും ശോഭിച്ചില്ല.

സൂ​​​പ്പ​​​ര്‍ സ്റ്റാ​​​റാ​​​യി​​​രി​​​ക്കെ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ രാ​​​ഷ്‌ട്രീ​​​യ ക​​​രു​​​നീ​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യി വി​​​ജ​​​യ്. 2009ല്‍ ​​​വി​​​ജ​​​യ് മ​​​ക്ക​​​ള്‍ ഇ​​​യ​​​ക്കം എ​​​ന്ന ആ​​​രാ​​​ധ​​​ക സം​​​ഘ​​​ട​​​ന​​​യു​​​ണ്ടാ​​​ക്കി ഭ​​​ക്ഷ​​​ണം, നി​​​യ​​​മ​​​സ​​​ഹാ​​​യം, സ്‌​​​കോ​​​ള​​​ര്‍ഷി​​​പ്പ് എ​​​ന്നി​​​വ​​​യൊ​​​ക്കെ ന​​​ല്‍കി ത​​​മി​​​ഴ​​​രെ കൈ​​​യി​​​ലെ​​​ടു​​​ത്തു.

ക​​​ട​​​ലി​​​ര​​​മ്പ​​​ല്‍പോ​​​ലെ ആ​​​രാ​​​ധ​​​ക​​​ര്‍ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന കാ​​​ലം വ​​​ന്ന​​​പ്പോ​​​ള്‍ 2024 ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നാ​​​യി​​​രു​​​ന്നു ടിവി​​​കെ എ​​​ന്ന പാ​​​ര്‍ട്ടി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം. പി​​​റ​​​പ്പൊ​​​ക്കും എ​​​ല്ലാ ഉ​​​യി​​​ര്‍ക്കും (ജ​​​ന​​​നം കൊ​​​ണ്ട് എ​​​ല്ലാ​​​വ​​​രും തു​​​ല്യ​​​രാ​​​ണ്) എ​​​ന്ന​​​താ​​​ണ് മു​​​ദ്രാ​​​വാ​​​ക്യം. സു​​​താ​​​ര്യ​​​വും വി​​​വേ​​​ച​​​ന​​​മി​​​ല്ലാ​​​ത്ത​​​തും അ​​​ഴി​​​മ​​​തി​​​ര​​​ഹി​​​ത​​​വു​​​മാ​​​യ ഭ​​​ര​​​ണം എ​​​ന്ന​​​താ​​​ണ് പാ​​​ര്‍ട്ടി​​​യു​​​ടെ ല​​​ക്ഷ്യം. 2024 ലോ​​​ക് സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടുപ്പി​​​ല്‍ ടി​​​വി​​​കെ മ​​​ത്സ​​​ര രം​​​ഗ​​​ത്തുനി​​​ന്ന് മാ​​​റി​​​നി​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷം വ​​​ന്ന ആ​​​ദ്യ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഏ​​​റ്റ​​​വും വ​​​ലി​​​യ ഒ​​​ന്നാം ക​​​ക്ഷി​​​യാ​​​യി ഭ​​​ര​​​ണം പി​​​ടി​​​ച്ചു.

ശ​​​രാ​​​ശ​​​രി കു​​​ടും​​​ബ പ​​​ശ്ചാ​​​ത്തലത്തി​​​ല്‍നി​​​ന്നാ​​​ണ് താ​​​ര​​​നാ​​​യ​​​ക​​​ന്‍റെ വ​​​ര​​​വ്. അ​​​ച്ഛ​​​ന്‍ സം​​​വി​​​ധാ​​​യ​​​ക​​​നും നി​​​ര്‍മാ​​​താ​​​വു​​​മാ​​​യ ച​​​ന്ദ്ര​​​ശേ​​​ഖ​​​റും അ​​​മ്മ ഗാ​​​യി​​​ക ശോ​​​ഭ​​​യും. വെ​​​ട്രി എ​​​ന്ന സി​​​നി​​​മ​​​യി​​​ല്‍ ബാ​​​ല​​​താ​​​ര​​​മാ​​​യാ​​​ണ് അ​​​ഭി​​​ന​​​യ രം​​​ഗ​​​ത്തെ​​​ത്തു​​​ന്ന​​​ത്. 1992ല്‍ ​​​പി​​​താ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍ നി​​​ര്‍മി​​​ച്ച നാ​​​ളൈ​​​ തീ​​​ര്‍പ്പ് ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ നാ​​​യ​​​ക​​​നാ​​​യി. ആ ​​​സി​​​നി​​​മ ന​​​ഷ്ട​​​ത്തി​​​ല്‍ ക​​​ലാ​​​ശി​​​ച്ചെ​​​ങ്കി​​​ലും സി​​​നി​​​മാ​​​ലോ​​​ക​​​ത്ത് പി​​​ന്നീ​​​ട് വി​​​ജ​​​യ് വ​​​ന്‍ വി​​​ജ​​​യ​​​മാ​​​യി.

ചെ​​​ന്നൈ ഫാ​​​ത്തി​​​മ സ്‌​​​കൂ​​​ളി​​​ലും വി​​​രു​​​ഗം​​​ബാ​​​ക്കം ബാ​​​ല​​​ലോ​​​ക സ്‌​​​കൂ​​​ളി​​​ലു​​​മാ​​​യി​​​രു​​​ന്നു സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സം. ചെ​​​ന്നൈ ലെ​​​യോ​​​ള കോ​​​ള​​​ജി​​​ല്‍നി​​​ന്ന് വി​​​ഷ്വ​​​ല്‍ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നി​​​ല്‍ ബി​​​രു​​​ദം പ​​​ഠ​​​നം തു​​​ട​​​ങ്ങി​​​യെ​​​ങ്കി​​​ലും അ​​​ഭി​​​ന​​​യ ക​​​മ്പ​​​ത്തി​​​ല്‍ പ​​​ഠ​​​നം നി​​​ർ​​​ത്തി. തു​​​ട​​​ക്ക​​​ത്തി​​​ല്‍ റൊ​​​മാ​​​ന്‍റിക് ഹീ​​​റോ​​​യും പി​​​ന്നീ​​​ട് ആ​​​ക്‌ഷ​​​ന്‍ ഹീ​​​റോ​​​യു​​​മാ​​​യി​​​രു​​​ന്നു.

1996ല്‍ ​​​വി​​​ക്ര​​​മ​​​ന്‍ സം​​​വി​​​ധാ​​​നം ചെ​​​യ്ത പൂ​​​വേ ഉ​​​ന​​​ക്കാ​​​കെ എ​​​ന്ന ചി​​​ത്രം വി​​​ജ​​​യ്‌യെ ​​​കു​​​ടും​​​ബ​​​പ്രേ​​​ക്ഷ​​​ക​​​ര്‍ക്കി​​​ട​​​യി​​​ല്‍ പ്രി​​​യ​​​ങ്ക​​​ര​​​നാ​​​ക്കി. പി​​​ന്നീ​​​ട് ലൗ​​​വ് ടു​​​ഡേ, തു​​​ള​​​ളാ​​​ത മ​​​ന​​​വും തു​​​ള​​​ളും, ഖു​​​ഷി തു​​​ട​​​ങ്ങി​​​യ ചി​​​ത്ര​​​ങ്ങ​​​ള്‍ മു​​​ന്‍നി​​​ര നാ​​​യ​​​ക നി​​​ര​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍ത്തി.

ബ്രി​​​ട്ട​​​ണി​​​ല്‍ ജ​​​നി​​​ച്ചു വ​​​ള​​​ര്‍ന്ന ശ്രീ​​​ല​​​ങ്ക​​​ന്‍ ത​​​മി​​​ഴ് വം​​​ശ​​​ജ​​​യും താ​​​ര​​​ത്തി​​​ന്‍റെ ആ​​​രാ​​​ധ​​​ക​​​യു​​​മാ​​​യി​​​രു​​​ന്ന സം​​​ഗീ​​​ത സോ​​​മ​​​ലിം​​​ഗ​​​ത്തെ വി​​​ജ​​​യ് 1999ല്‍ ​​​വി​​​വാ​​​ഹം ചെ​​​യ്തു. 1996ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ പൂ​​​വേ ഉ​​​ന​​​ക്കാ​​​കെ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​ന് ആ​​​ശം​​​സ​​​ക​​​ള്‍ അ​​​റി​​​യി​​​ക്കാ​​​ന്‍ യു​​​കെ​​​യി​​​ല്‍നി​​​ന്ന് ചെ​​​ന്നൈ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​ണ് സം​​​ഗീ​​​ത.

ആ ​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു ശേ​​​ഷ​​​മാ​​​ണ് ഇ​​​രു​​​വ​​​രും അ​​​ടു​​​പ്പ​​​ത്തി​​​ലാ​​​യ​​​ത്. ജേ​​​സ​​​ണ്‍ സ​​​ഞ്ജ​​​യ്, ദി​​​വ്യ സാ​​​ഷ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ക്ക​​​ള്‍. ഗാ​​​യ​​​ക​​​നെ​​​ന്ന നി​​​ല​​​യി​​​ലും വി​​​ജ​​​യ് ത​​​മി​​​ഴ​​​ക​​​ത്ത് ആ​​​രാ​​​ധ്യ​​​നാ​​​യി. ര​​​സി​​​ക​​​ന്‍ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ല്‍ ചി​​​ത്ര​​​യ്‌​​​ക്കൊ​​​പ്പം ബം​​​ബാ​​​യ് സി​​​റ്റി സി​​​ക്ക... എ​​​ന്ന ഗാ​​​ന​​​വും സ​​​ച്ചി​​​ന്‍ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ പാ​​​ട്ടു​​​ക​​​ളും ഹി​​​റ്റാ​​​യി.

വി​​​ജ​​​യി​​​യു​​​ടെ ജ​​​ന​​​പ്രീ​​​തി ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ മാ​​​ത്രം ഒ​​​തു​​​ങ്ങു​​​ന്ന​​​ത​​​ല്ല. കേ​​​ര​​​ളം, ക​​​ര്‍ണാ​​​ട​​​ക, ശ്രീ​​​ല​​​ങ്ക, മ​​​ലേ​​​ഷ്യ, യൂ​​​റോ​​​പ്പ്, പ​​​ശ്ചി​​​മേ​​​ഷ്യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ​​​ല്ലാം സൂ​​​പ്പ​​​ര്‍ താ​​​ര​​​ത്തി​​​ന് ആ​​​രാ​​​ധ​​​ക വ​​​ല​​​യ​​​മു​​​ണ്ട്.

Tags : Abhrapali Chief Minister Tamil Nadu Actor vijay

Recent News

Corehub Up