x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റേനിയൻ യു​ദ്ധം അ​മേ​രി​ക്ക​യു​ടെ സൂ​യ​സ്'?

യാ​​​നി​​​സ് വ​​​രു​​​ഫാ​​​ക്കി​​​സ്
Published: April 18, 2026 11:38 PM IST | Updated: April 18, 2026 11:38 PM IST

1956ൽ ​​​​​​ഈ​​​​​​ജി​​​​​​പ്ത് അ​​​​​​ഞ്ച് മാ​​​​​​സ​​​​​​ത്തേ​​​​​​ക്ക് സൂ​​​​​​യ​​​​​​സ് ക​​​​​​നാ​​​​​​ൽ അ​​​​​​ട​​​​​​ച്ചു​​​​​​പൂ​​​​​​ട്ടി​​​​​​യ​​​​​​പ്പോ​​​​​​ൾ അ​​​​​​ത് ബ്രി​​​​​​ട്ട​​​​​ന്‍റെ പൗ​​​​​​ണ്ട് സ്റ്റെ​​​​​​ർ​​​​​​ലിം​​​​​​ഗി​​​​​​ന്‍റെ ആ​​​​​​ഗോ​​​​​​ളപ​​​​​​ദ​​​​​​വി ഇ​​​​​​ല്ലാ​​​​​​താ​​​​​​ക്കു​​​​​​ക​​​​​​യും പെ​​​​​​ട്രോ​​​​​​ഡോ​​​​​​ള​​​​​​ർ യു​​​​​​ഗ​​​​​​ത്തി​​​​​​ന് തു​​​​​​ട​​​​​​ക്കം കു​​​​​​റി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ൾ​​​​​​ക്കു​​​ മു​​​​​​മ്പു ത​​​​​​ങ്ങ​​​ളെ അ​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ർ​​​​​​ത്തി​​​​​​യ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​ശ​​​​​​ക്തി​​​​​​ക്ക് ഒ​​​​​​രു ചെ​​​​​​റി​​​​​​യ രാ​​​​​​ജ്യ​​​ത്തി​​​ന് എ​​​​​​ങ്ങ​​​​​​നെ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ നാ​​​​​​ശ​​​​​​ന​​​​​​ഷ്‌​​​ടം വ​​​​​​രു​​​​​​ത്താം എ​​​​​​ന്ന​​​​​​തി​​​​​​ന് അ​​​​​​തു തെ​​​​​​ളി​​​​​​വാ​​​​​​യി.

അ​​​മേ​​​രി​​​ക്ക ഇ​​​​​​പ്പോ​​​​​​ൾ സ്വ​​​​​​ന്തം "സൂ​​​​​​യ​​​​​​സ് നി​​​​​​മി​​​​​​ഷ​​​​​​ത്തെ' അ​​​​​​ഭി​​​​​​മു​​​​​​ഖീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് ചി​​​​​​ല​​​​​​ർ വാ​​​​​​ദി​​​​​​ക്കു​​​​​​ന്നു. ഹോ​​​​​​ർ​​​​​​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്ക് അ​​​​​​ട​​​​​​ച്ചു​​​​​​പൂ​​​​​​ട്ടു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ആ​​​​​​ഘാ​​​​​​ത​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ല​​​​​​ളി​​​​​​ത​​​​​​മാ​​​​​​യ ഒ​​​​​​രു വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​ലാ​​​​​​ണി​​​​​​തെ​​​​​​ങ്കി​​​​​​ലും പ്ര​​​​​​സി​​​​​​ഡ​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പി​​​​​​ന്‍റെ ഇറേനി യൻ യു​​​​​​ദ്ധ അ​​​​​​ബ​​​​​​ദ്ധ​​​​​​ത്തി​​​​​​നു മു​​​​​​ന്നി​​​​​​ൽ ഡോ​​​​​​ള​​​​​​റി​​​​​​ന്‍റെ ആ​​​​​​ധി​​​​​​പ​​​​​​ത്യം ത​​​​​​ക​​​​​​രി​​​​​​ല്ലെ​​​​​​ന്ന അ​​​​​​മി​​​​​​ത ആ​​​​​​ത്മ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​വും അ​​​​​​ത്ര​​​​​​ത​​​​​​ന്നെ തെ​​​​​​റ്റാ​​​​​​ണ്.

ഇ​​​​​​റാ​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളും സൂ​​​​​​യ​​​​​​സ് പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള സാ​​​​​​മ്യം ന​​​​​​മ്മെ തെ​​​​​​റ്റി​​​​​​ദ്ധ​​​​​​രി​​​​​​പ്പി​​​​​​ച്ചേ​​​​​​ക്കാം. ഈ​​​​​​ജി​​​​​​പ്തും ഇ​​​​​​റാ​​​​​​നും ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ത്തി​​​​​​ലു​​​​​​ള്ള ജ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​​​​​ൾ അ​​​​​​ട​​​​​​ച്ച് എ​​​​​​ണ്ണ വി​​​​​​ത​​​​​​ര​​​​​​ണം ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ടു​​​​​​ത്തി എ​​​​​​ന്ന​​​​​​ത് സ​​​​​​ത്യ​​​​​​മാ​​​​​​ണ്. ഇ​​​​​​ത് സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ശ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ സ​​​​​​മ്പ​​​​​​ദ്‌​​​​​​വ്യ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ൽ ഊ​​​​​​ർ​​​​​​ജ​​​വി​​​​​​ല കു​​​​​​ത്ത​​​​​​നെ ഉ​​​​​​യ​​​​​​രാ​​​​​​ൻ കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി. സാ​​​​​​മ്പ​​​​​​ത്തി​​​​​​ക വി​​​​​​പ​​​​​​ണി​​​​​​ക​​​​​​ൾ ത​​​​​​ക​​​​​​ർ​​​​​​ന്നു. വ​​​​​​ളം, ഗ​​​​​​താ​​​​​​ഗ​​​​​​തം എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ വി​​​​​​ല​​​​​​ക്ക​​​​​​യ​​​​​​റ്റ​​​​​​ത്തി​​​ന്‍റെ ആ​​​​​​ഘാ​​​​​​തം എ​​​​​​പ്പോ​​​​​​ഴും ദ​​​​​​രി​​​​​​ദ്ര​​​​​​രെ​​​​​​യാ​​​​​​ണ് ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ ബാ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ ഹോ​​​​​​ർ​​​​​​മു​​​​​​സ് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യ്ക്ക് ഒ​​​​​​രു "സൂ​​​​​​യ​​​​​​സ്’ ആ​​​​​​കി​​​​​​ല്ലെ​​​​​​ന്നു സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ചി​​​​​​ല അ​​​​​​ടി​​​​​​സ്ഥാ​​​​​​ന വ്യ​​​​​​ത്യാ​​​​​​സ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്.

സൂ​​​​​​യ​​​​​​സ് പ്ര​​​​​​തി​​​​​​സ​​​​​​ന്ധി കേ​​​​​​വ​​​​​​ലം ബ്രി​​​​​​ട്ട​​​ന്‍റെ പാ​​​​​​പ്പ​​​​​​ര​​​​​​ത്തം സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ചെ​​​​​​യ്ത​​​​​​ത്. 1945 ഡി​​​​​​സം​​​​​​ബ​​​​​​റി​​​​​​ൽ, വ​​​​​​ള​​​​​​ർ​​​​​​ന്നു​​​​​​വ​​​​​​രു​​​​​​ന്ന അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സാ​​​​​​മ്രാ​​​​​​ജ്യം ബ്രി​​​​​​ട്ട​​​​​​നെ ഒ​​​​​​രു വാ​​​​​​യ്പ​​​​​​ക്കെ​​​​​​ണി​​​​​​യി​​​​​​ൽ കു​​​​​​ടു​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു. പാ​​​​​​പ്പ​​​​​​രാ​​​​​​യ മു​​​​​​ൻ സാ​​​​​​മ്രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന് ഇ​​​​​​നി ആ​​​​​​ഗോ​​​​​​ള​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ അ​​​​​​ധി​​​​​​കാ​​​​​​രം പ്ര​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യി​​​​​​ല്ലെ​​​​​​ന്നു മാ​​​​​​ത്ര​​​​​​മാ​​​​​​ണ് സൂ​​​​​​യ​​​​​​സ് തെ​​​​​​ളി​​​​​​യി​​​​​​ച്ച​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക, ട്രം​​​​​​പി​​​​​​ന്‍റെ ക​​​ഴി​​​വി​​​ല്ലാ​​​യ്മ​​​​​​യും അ​​​​​​ശ്ര​​​​​​ദ്ധ​​​​​​മാ​​​​​​യ ഭ​​​​​​ര​​​​​​ണ​​​​​​വും ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ട്ടും, അ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു ത​​​​​​ക​​​​​​ർ​​​​​​ച്ച​​​​​​യു​​​​​​ടെ അ​​​​​​രി​​​​​​കി​​​​​​ല​​​​​​ല്ല.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ ക​​​​​​ട​​​​​​ബാ​​​​​​ധ്യ​​​​​​ത​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ആ​​​​​​ശ​​​​​​ങ്ക​​​​​​ക​​​​​​ളു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും 1956ലെ ​​​​​​ബ്രി​​​​​​ട്ട​​​​​​ന്‍റെ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക സ​​​​​​മ്മ​​​​​​ർ​​​​​​ദ​​​​​​വു​​​​​​മാ​​​​​​യി അ​​​​​​തി​​​​​​നെ താ​​​​​​ര​​​​​​ത​​​​​​മ്യം ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത് അ​​​​​​ർ​​​​​​ഥ​​​​​​ശൂ​​​​​​ന്യ​​​​​​മാ​​​​​​ണ്. ബ്രി​​​​​​ട്ടീ​​​​​​ഷ് സാ​​​​​​മ്രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന് ഒ​​​​​​രി​​​​​​ക്ക​​​​​​ലും സ്റ്റെ​​​​​​ർ​​​​​​ലിം​​​​​​ഗി​​​​​​ന് "അ​​​​​​മി​​​​​​ത​​​​​​മാ​​​​​​യ പ​​​​​​ദ​​​​​​വി’ (Exorbitant Privilege) നേ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രു​​​​​​ന്നി​​​​​​ല്ല. അ​​​​​​താ​​​​​​യ​​​​​​ത്, ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ക​​​​​​മ്മി നി​​​​​​ക​​​​​​ത്താ​​​​​​ൻ ലോ​​​​​​ക​​​​​​മെ​​​​​​മ്പാ​​​​​​ടു​​​​​​മു​​​​​​ള്ള മൂ​​​​​​ല​​​​​​ധ​​​​​​നം ത​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തി​​​​​​ക്കാ​​​​​​നു​​​​​​ള്ള അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ ക​​​​​​ഴി​​​​​​വ് ബ്രി​​​​​​ട്ട​​​​​​ന് ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല.

ഇ​​​​​​ന്ന്, അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ക്കാ​​​​​​ര​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​ർ​​​​​​ക്ക് എ​​​​​​ണ്ണ വാ​​​​​​ങ്ങാ​​​​​​ൻ പ്ര​​​​​​തി​​​​​​വ​​​​​​ർ​​​​​​ഷം ഏ​​​​​​ക​​​​​​ദേ​​​​​​ശം ഒ​​​രു ട്രി​​​​​​ല്യ​​​​​​ൺ ഡോ​​​ള​​​ർ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്. ഇ​​​​​​ത് 2026ലെ ​​​​​​അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​തി​​​​​​രോ​​​​​​ധ ബ​​​​​​ജ​​​​​​റ്റി​​​​​​ന് ഏ​​​​​​ക​​​​​​ദേ​​​​​​ശം തു​​​​​​ല്യ​​​​​​മാ​​​​​​ണ്. ഊ​​​​​​ർ​​​​​​ജ​​​വും ആ​​​​​​യു​​​​​​ധ​​​​​​ങ്ങ​​​​​​ളും വാ​​​​​​ങ്ങാ​​​​​​ൻ ഡോ​​​​​​ള​​​​​​ർ സ​​​​​​മ്പാ​​​​​​ദി​​​​​​ക്കാ​​​​​​ൻ അ​​​​​​വ​​​​​​ർ ലോ​​​​​​ക​​​​​​ത്തി​​​​​​ന് സാ​​​​​​ധ​​​​​​ന​​​​​​ങ്ങ​​​​​​ൾ വി​​​​​​ൽ​​​​​​ക്ക​​​​​​ണം. മ​​​​​​റ്റാ​​​​​​രെ​​​​​​യും​​​പോ​​​​​​ലെ, മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്ക് ആ​​​​​​വ​​​​​​ശ്യ​​​​​​മു​​​​​​ള്ള ഡോ​​​​​​ള​​​​​​ർ അ​​​​​​മേ​​​​​​രി​​​​​​ക്ക അ​​​​​​ച്ച​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​തി​​​​​​ന്‍റെ വാ​​​​​​യ്പാ ചെ​​​​​​ല​​​​​​വ് വി​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ളു​​​​​​ടെ ത​​​​​​ല​​​​​​യി​​​​​​ൽ കെ​​​​​​ട്ടി​​​​​​വ​​​യ്​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു. ഇ​​​​​​തി​​​​​​നോ​​​​​​ടൊ​​​​​​പ്പം 100 ട്രി​​​​​​ല്യ​​​​​​ൺ ഡോ​​​ള​​​ർ വ​​​​​​രു​​​​​​ന്ന ആ​​​​​​ഗോ​​​​​​ള ഡോ​​​​​​ള​​​​​​ർ ക​​​​​​ടം കൂ​​​​​​ടി ചേ​​​​​​ർ​​​​​​ത്താ​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ അ​​​​​​ജ​​​​​​യ്യ​​​​​​മാ​​​​​​യ അ​​​​​​ധി​​​​​​കാ​​​​​​രം വ്യ​​​​​​ക്ത​​​​​​മാ​​​​​​കും. ബ്രി​​​​​​ട്ട​​​​​​ന് ഇ​​​​​​ത് ഒ​​​​​​രി​​​​​​ക്ക​​​​​​ലും ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല.
അ​​​​​​തു​​​​​​പോ​​​​​​ലെ, പെ​​​​​​ട്രോ​​​​​​ൾ വി​​​​​​ല വ​​​​​​ർ​​​​​​ധ​​​ന​​​ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ക്കാ​​​​​​രെ ബാ​​​​​​ധി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഗ്യാ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ൾ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യ്ക്ക് ഗ​​​​​​ൾ​​​​​​ഫി​​​​​​ൽ​​​നി​​​​​​ന്നു​​​​​​ള്ള എ​​​​​​ണ്ണ ആ​​​​​​വ​​​​​​ശ്യ​​​​​​മി​​​​​​ല്ല. എ​​​​​​ന്നാ​​​​​​ൽ 1956ൽ ​​​​​​ബ്രി​​​​​​ട്ട​​​​​​ന്‍റെ അ​​​​​​വ​​​​​​സ്ഥ ഇ​​​​​​ത​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു.

ബാ​​​​​​ങ്കിം​​​​​​ഗ് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലും സ​​​​​​മാ​​​​​​ന​​​​​​ വ്യ​​​​​​ത്യാ​​​​​​സ​​​​​​മു​​​​​​ണ്ട്. സൂ​​​​​​യ​​​​​​സ് പ്ര​​​​​​തി​​​​​​സ​​​​​​ന്ധി ല​​​​​​ണ്ട​​​​​​നി​​​​​​ലെ ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​ടെ വ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തെ സാ​​​​​​ര​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ച്ചു. എ​​​​​​ന്നാ​​​​​​ൽ എ​​​​​​ഴു​​​​​​പ​​​​​​ത് വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​പ്പു​​​​​​റം, ട്രം​​​​​​പി​​​​​​ന്‍റെ സാ​​​​​​ഹ​​​​​​സി​​​​​​ക​​​​​​ത​​​മൂ​​​​​​ലം വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യ അ​​​​​​സ്ഥി​​​​​​ര​​​​​​ത​​​​​​യി​​​​​​ൽ നി​​​​​​ന്ന് വാ​​​​​​ൾ ​​​സ്ട്രീ​​​​​​റ്റ് ബാ​​​​​​ങ്കു​​​​​​ക​​​​​​ൾ വ​​​​​​ൻ ലാ​​​​​​ഭ​​​​​​മാ​​​​​​ണു കൊ​​​​​​യ്യു​​​​​​ന്ന​​​​​​ത്. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ആ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​വും അ​​​​​​വി​​​​​​ടു​​​​​​ത്തെ ഭ​​​​​​ര​​​​​​ണ​​​​​​വ​​​​​​ർ​​​​​​ഗ​​​​​​ത്തി​​​ന്‍റെ സ​​​​​​മ്പ​​​​​​ത്തും സാ​​​​​​ധാ​​​​​​ര​​​​​​ണ പൗ​​​​​​ര​​​​​​ന്മാ​​​​​​രു​​​​​​ടെ ക്ഷേ​​​​​​മ​​​​​​ത്തി​​​​​​നു വി​​​​​​പ​​​​​​രീ​​​​​​ത​​​​​​മാ​​​​​​യി​​​​​​ട്ടാ​​​​​​ണ് നി​​​​​​ല​​​​​​കൊ​​​​​​ള്ളു​​​​​​ന്ന​​​​​​ത്.

ഹോ​​​​​​ർ​​​​​​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്ക് അ​​​​​​ട​​​​​​യ്ക്കു​​​​​​ന്ന​​​​​​ത് പെ​​​​​​ട്രോ​​​​​​ഡോ​​​​​​ള​​​​​​ർ വ്യ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ടെ അ​​​​​​ന്ത്യ​​​​​​മ​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ആ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ൽ​​​നി​​​​​​ന്നു​​​​​​ള്ള മാ​​​​​​റ്റ​​​​​​ത്തി​​​​​​ന് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ ഘ​​​​​​ട​​​​​​നാ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​ത് വി​​​​​​ര​​​​​​ൽ ചൂ​​​​​​ണ്ടു​​​​​​ന്നു.

പാ​​​​​​കി​​​​​​സ്ഥാ​​​​​​ന്‍റെ കാ​​​​​​ര്യ​​​​​​മെ​​​​​​ടു​​​​​​ക്കു​​​​​​ക. ട്രം​​​​​​പി​​​​​​നും ഇ​​​​​​റാ​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ലു​​​​​​ള്ള ഒ​​​​​​രു പ്ര​​​​​​ധാ​​​​​​ന മ​​​​​​ധ്യ​​​​​​സ്ഥ​​​​​​നാ​​​​​​യി മാ​​​​​​റി​​​​​​യ​​​​​​തി​​​​​​ന്‍റെ ആ​​​​​​വേ​​​​​​ശ​​​​​​ത്തി​​​​​​ലാ​​​​​​ണ് പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ സൈ​​​​​​നി​​​​​​ക സ​​​​​​ർ​​​​​​ക്കാ​​​​​​ർ. ചൈ​​​​​​നീ​​​​​​സ് സോ​​​​​​ളാ​​​​​​ർ പാ​​​​​​ന​​​​​​ലു​​​​​​ക​​​​​​ളെ ആ​​​​​​ശ്ര​​​​​​യി​​​​​​ച്ച് അ​​​​​​വ​​​​​​ർ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ വ്യ​​​​​​വ​​​​​​സാ​​​​​​യ അ​​​​​​ടി​​​​​​ത്ത​​​​​​റ മാ​​​​​​റ്റു​​​​​​ക​​​​​​യാ​​​​​​ണ്. മ​​​​​​റ്റ് ഏ​​​​​​ഷ്യ​​​​​​ൻ, ആ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും ഇ​​​​​​തു പി​​​​​​ന്തു​​​​​​ട​​​​​​രു​​​​​​ന്നു. ഇ​​​​​​ത് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ ഹൈ​​​​​​ഡ്രോ​​​​​​കാ​​​​​​ർ​​​​​​ബ​​​​​​ൺ-​​​​​​ഡോ​​​​​​ള​​​​​​ർ വ്യ​​​​​​വ​​​​​​സ്ഥ​​​​​​യെ ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്നു.

പി​​​​​​ന്നീ​​​​​​ട് "യു​​​​​​ക്രെ​​​​​​യ്ൻ പ്ര​​​​​​ഭാ​​​​​​വം’ വ​​​​​​രു​​​​​​ന്നു. റ​​​​​​ഷ്യ​​​​​​ൻ ആ​​​​​​സ്തി​​​​​​ക​​​​​​ൾ ക​​​​​​ണ്ടു​​​​​​കെ​​​​​​ട്ടു​​​​​​ക​​​​​​യും ആ​​​​​​ഗോ​​​​​​ള ധ​​​​​​ന​​​​​​കാ​​​​​​ര്യ ശൃം​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ​​​നി​​​​​​ന്ന് അ​​​​​​വ​​​​​​രെ പു​​​​​​റ​​​​​​ത്താ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്ത​​​​​​പ്പോ​​​​​​ൾ, ""ഇ​​​​​​ന്ന് റ​​​​​​ഷ്യ​​​​​​യാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ നാ​​​​​​ളെ അ​​​​​​ത് നി​​​​​​ങ്ങ​​​​​​ളി​​​​​​ൽ ആ​​​​​​രു​​​​​​മാ​​​​​​കാം’’എ​​​​​​ന്ന സ​​​​​​ന്ദേ​​​​​​ശ​​​​​​മാ​​​​​​ണ് അ​​​​​​മേ​​​​​​രി​​​​​​ക്ക ലോ​​​​​​ക​​​​​​ത്തി​​​​​​ന് ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. സൗ​​​​​​ദി അ​​​​​​റേ​​​​​​ബ്യ, ഇ​​​​​​ന്തോ​​​​​​നേ​​​​​​ഷ്യ, മ​​​​​​ലേ​​​​​​ഷ്യ തു​​​​​​ട​​​​​​ങ്ങി​​​​​​യ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ധ​​​​​​നി​​​​​​ക​​​​​​ർ ഇ​​​​​​ത് വ്യ​​​​​​ക്ത​​​​​​മാ​​​​​​യി മ​​​​​​ന​​​​​​സി​​​ലാ​​​​​​ക്കി. ഉ​​​​​​ട​​​​​​ൻ​​​ത​​​​​​ന്നെ അ​​​​​​വ​​​​​​ർ ബ​​​​​​ദ​​​​​​ൽ മാ​​​​​​ർ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ തേ​​​​​​ടി​​​​​​ത്തു​​​​​​ട​​​​​​ങ്ങി. ചൈ​​​​​​ന ഒ​​​​​​രു​​​​​​ക്കി​​​​​​യ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ ക​​​​​​റ​​​​​​ൻ​​​​​​സി, "ബ്രി​​​​​​ക്സ് പേ’, ​​​​​​വീ​​​​​​ചാ​​​​​​റ്റ് തു​​​​​​ട​​​​​​ങ്ങി​​​​​​യ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​വ​​​​​​ർ ശ്ര​​​​​​ദ്ധ​​​ തി​​​​​​രി​​​​​​ച്ചു. ഈ ​​​​​​സം​​​​​​ഭ​​​​​​വ​​​​​​വി​​​​​​കാ​​​​​​സ​​​​​​ങ്ങ​​​​​​ൾ ഡോ​​​​​​ള​​​​​​റി​​​​​​ന്‍റെ പെ​​​​​​ട്ടെ​​​​​​ന്നു​​​​​​ള്ള ത​​​​​​ക​​​​​​ർ​​​​​​ച്ച​​​​​​യ്ക്ക് കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​മി​​​​​​ല്ലാ​​​​​​ത്ത ഒ​​​​​​രു ബ​​​​​​ദ​​​​​​ൽ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക വ്യ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ടെ ഉ​​​​​​ദ​​​​​​യ​​​​​​ത്തെ സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു​​​ണ്ട്.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സൂ​​​​​യ​​​​​സ് പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യ​​​​​ല്ല ഇ​​​​​റാ​​​​​ൻ യു​​​​​ദ്ധ​​​​​മെ​​​​​ങ്കി​​​​​ലും അ​​​​​ത് ഒ​​​​​രു​​​​​പ​​​​​ക്ഷേ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ "ഗ​​​​​ലി​​​​​പ്പോ​​​​​ളി നി​​​​​മി​​​​​ഷ​​​​​മാ​​​​​യി’ (Gallipoli moment) മാ​​​​​റി​​​​​യേ​​​​​ക്കാം. 1915ൽ ​​​​​ഡാ​​​​​ർ​​​​​ഡ​​​​​നെ​​​​​ൽ​​​​​സ് ഉ​​​​​പ​​​​​ദ്വീ​​​​​പി​​​​​ൽവ​​​ച്ചാ​​​​​ണ് ബ്രി​​​​​ട്ടീ​​​​​ഷ് സാ​​​​​മ്രാ​​​​​ജ്യം വ​​​​​ൻ​​​​​തോ​​​​​തി​​​​​ലു​​​​​ള്ള ഒ​​​​​രു തി​​​​​രി​​​​​ച്ച​​​​​ടി നേ​​​​​രി​​​​​ട്ട​​​​​ത്. ​​ക്ഷ​​​​​യി​​​​​ച്ചു​​​​​പോ​​​​​യ ഒ​​​​​രു ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ ക​​​​​രു​​​​​ത്തി​​​​​നെ കു​​​​​റ​​​​​ച്ചു​​​​​കാ​​​​​ണു​​​​​ക​​​​​യും സ്വ​​​​​ന്തം സൈ​​​​​നി​​​​​ക​​​ശേ​​​​​ഷി​​​​​യെ അ​​​​​മി​​​​​ത​​​​​മാ​​​​​യി വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ക​​​​​യും അ​​​​​ങ്ങേ​​​​​യ​​​​​റ്റം ആ​​​​​ശ​​​​​യ​​​​​ക്കു​​​​​ഴ​​​​​പ്പം നി​​​​​റ​​​​​ഞ്ഞ ത​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ മെ​​​​​ന​​​​​യു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​തി​​​​​ലൂ​​​​​ടെ സം​​​​​ഭ​​​​​വി​​​​​ച്ച ഒ​​​​​രു ദു​​​​​ര​​​​​ന്ത​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. ഇ​​​​​തു കേ​​​​​ൾ​​​​​ക്കു​​​​​മ്പോ​​​​​ൾ സ​​​മ​​​കാ​​​ലി​​​ക​​​മാ​​​യി തോ​​​​​ന്നു​​​​​ന്നി​​​​​ല്ലേ?

(യാ​​​​​​നി​​​​​​സ് വ​​​​​​രു​​​​​​ഫാ​​​​​​ക്കി​​​​​​സ് ഗ്രീ​​​​​​സി​​​​​​ന്‍റെ മു​​​​​​ൻ ധ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യും ആ​​​​​​ഥ​​​​​​ൻ​​​​​​സ് സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ലെ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ശാ​​​​​​സ്ത്ര പ്ര​​​​​​ഫ​​​​​​സ​​​​​​റു​​​​​​മാ​​​​​​ണ്.)

പ​​​​​ക​​​​​ർ​​​​​പ്പ​​​​​വ​​​​​കാ​​​​​ശം: പ്രോ​​​​​ജ​​​​​ക്‌ട് സി​​​​​ൻ​​​​​ഡി​​​​​ക്ക​​​​​റ്റ്, 2026.
www.project-syndicate.org

Tags : Iran war America Suez

Recent News

Corehub Up