x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണവും പ്ലാസ്റ്റിക്കും

അസി. പ്രഫ. ആൻസി സിറിയക്
Published: September 13, 2026 12:28 AM IST | Updated: September 13, 2026 12:28 AM IST

പ്രതീകാത്മക ചിത്രം

ഓ​​​​ണം പൊ​​​​ടി​​​​പൊ​​​​ടി​​​​ച്ചു. ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളും. കൊ​​​​യ്ത്തി​​​​ന്‍റെ​​​​യും മ​​​​ണ്ണി​​​ന്‍റെ​​​യും ഉ​​​​ത്സ​​​​വ​​​​ത്തി​​​​ൽ മ​​​​ണ്ണും മ​​​​നു​​​​ഷ്യ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള ദൂ​​​​രം വ​​​​ല്ലാ​​​​തെ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത് നി​​​​സ​​​​ഹാ​​​​യ​​​​ത​​​​യോ​​​​ടെ നോ​​​​ക്കി നി​​​​ൽ​​​​ക്കാ​​​​നേ സാ​​​​ധി​​​​ച്ചു​​​​ള്ളൂ. ഈ ​​​​ഓ​​​​ണ​​​​ത്തി​​​​ന് എ​​​​ന്നെ ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം ചി​​​​ന്തി​​​​പ്പി​​​​ച്ച ഒ​​​​രു വി​​​​ഷ​​​​യം പ്ലാ​​​​സ്റ്റി​​​​ക് ആ​​​​ണ്.

മാ​​​​ന​​​​വ​​​​രാ​​​​ശി​​​​യു​​​​ടെ ച​​​​രി​​​​ത്രംത​​​​ന്നെ തി​​​​രു​​​​ത്തി​​​​ക്കു​​​​റി​​​​ച്ച ക​​​​ണ്ടു​​​​പി​​​​ടി​​​​ത്ത​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണ് പ്ലാ​​​​സ്റ്റി​​​​ക് എ​​​​ന്ന് നി​​​​സം​​​​ശ​​​​യം പ​​​​റ​​​​യാം. ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച മ​​​​നു​​​​ഷ്യ​​​​ന് ന​​​​ൽ​​​​കി​​​​യ ഒ​​​​രു മി​​​​ക​​​​ച്ച സം​​​​ഭാ​​​​വ​​​​ന ത​​​​ന്നെ​​​​യാ​​​​ണ് പ്ലാ​​​​സ്റ്റി​​​​ക് . സ​​​​ർ​​​​വ​​​​വ്യാ​​​​പി​​​​യാ​​​​യ പ്ലാ​​​​സ്റ്റി​​​​ക്കും ഓ​​​​ണ​​​​വും ത​​​​മ്മി​​​​ൽ എ​​​​ന്ത് എ​​​​ന്ന് ആ​​​​ലോ​​​​ചി​​​​ച്ച് വി​​​​ഷ​​​​മി​​​​ക്കു​​​​ന്ന പ്രി​​​​യ വാ​​​​യ​​​​ന​​​​ക്കാ​​​​രോ​​​​ട് - പ്ലാ​​​​സ്റ്റി​​​​ക്കി​​​​ല്ലാ​​​​തെ ന​​​​മു​​​​ക്ക് എ​​​​ന്ത് ഓ​​​​ണം?

പൂ​​​​ക്ക​​​​ള​​​​ങ്ങ​​​​ൾ​​​​ക്ക് ന​​​​മ്മ​​​​ൾ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ​​​നി​​​​ന്നും ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ​​​നി​​​​ന്നും എ​​​​ത്തി​​​​യ പൂ​​​​ക്ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​ല​​​​ങ്കാ​​​​ര​​​​ത്തി​​​​ന് പ്ലാ​​​​സ്റ്റി​​​​ക് പൂ​​​​ക്ക​​​​ൾത​​​​ന്നെ അ​​​​ര​​​​ങ്ങു​​​​വാ​​​​ണു. മ​​​​ണ​​​​മി​​​​ല്ലെ​​​​ങ്കി​​​​ലെ​​​​ന്ത്? പ​​​ല നി​​​​റ​​​​ങ്ങ​​​​ളി​​​​ലും വ​​​​ലുപ്പ​​​​ത്തി​​​​ലും അ​​​​ണി​​​​നി​​​​ര​​​​ന്ന് അ​​​​വ ന​​​​മ്മെ​​​​യാ​​​​കെ പു​​​​ള​​​​ക​​​​മ​​​​ണി​​​​യി​​​​ച്ചു. മു​​​​ല്ല​​​​പ്പൂ​​​​വി​​​​ന്‍റെ വി​​​​ല ക്ര​​​​മാ​​​​തീ​​​​ത​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്ന​​​​തു​​​​കൊ​​​​ണ്ടും ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ല​​​​ഭ്യ​​​​മ​​​​ല്ലാ​​​​തി​​​​രു​​​​ന്ന​​​​തു​​​​കൊ​​​ണ്ടും ​ത​​​​ല​​​​യി​​​​ൽ പ്ലാ​​​​സ്റ്റി​​​​ക് മു​​​​ല്ല​​​​പ്പൂ തി​​​​രു​​​​കി​​​​യാ​​​​ണ് പ​​​​ല മ​​​​ല​​​​യാ​​​​ളി മ​​​​ങ്ക​​​​മാ​​​​രും ഒ​​​​രു​​​​ക്കം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. മ​​​​ണ​​​​ത്തി​​​​ല​​​​ല്ല, ലു​​​​ക്കി​​​​ലാ​​​​ണ് കാ​​​​ര്യം.

ഇ​​​​നി ഓ​​​​ണ​​​​സ​​​​ദ്യ​​​​യി​​​​ലേ​​​​ക്ക്.​ വാ​​​​ഴ​​​​യി​​​​ല ന​​​​മു​​​​ക്ക് മ​​​​സ്റ്റ് ആ​​​​ണ​​​​ല്ലോ. കി​​​​ട്ടാ​​​​നി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ പേ​​​​പ്പ​​​​റി​​​​ല​​​​യി​​​​ലും പ്ലാ​​​​സ്റ്റി​​​​ക്കി​​​​ല​​​​യി​​​​ലു​​​​മാ​​​​യി കാ​​​​ര്യം സാ​​​​ധി​​​​ച്ചു. നാ​​​​ട്ടി​​​​ൽ അ​​​​ങ്ങോ​​​​ള​​​​മി​​​​ങ്ങോ​​​​ളം തി​​​​രു​​​​വോ​​​​ണ സ​​​​ദ്യ പാ​​​​ഴ്സ​​​​ലി​​​​ൽ ല​​​​ഭ്യ​​​​മാ​​​​യി​​​​രു​​​​ന്നു.

വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഓ​​​​രോ​​​​ന്നും ഓ​​​​രോ പ്ലാ​​​​സ്റ്റി​​​​ക് ക​​​​വ​​​​റു​​​​ക​​​​ളി​​​​ൽ അ​​​​ണി​​​​ഞ്ഞൊ​​​​രു​​​​ങ്ങി​​​​യാ​​​​ണ് എ​​​​ത്തി​​​​യ​​​​ത്. അ​​​​ങ്ങ​​​​നെ എ​​​​ത്ര​​​​യെ​​​​ത്ര പാ​​​​ഴ്സ​​​​ലു​​​​ക​​​​ൾ! എ​​​​ത്ര​​​​യെ​​​​ത്ര പ്ലാ​​​​സ്റ്റി​​​​ക്കു​​​​ക​​​​ൾ! ഇ​​​​തി​​​​നൊ​​​​ക്കെ പു​​​​റ​​​​മേ​​​​യാ​​​​ണ് നാം ​​​​തി​​​​ന്നു​​​​തീ​​​​ർ​​​​ത്ത ഉ​​​​പ്പേ​​​​രി​​​​യു​​​​ടെ​​​​യും ശ​​​​ർ​​​​ക്ക​​​​ര വ​​​​ര​​​​ട്ടി​​​​യു​​​​ടെയും എ​​​​ണ്ണി​​​​യാ​​​​ലൊടു​​​​ങ്ങാ​​​​ത്ത ക​​​​വ​​​​റു​​​​ക​​​​ൾ. പാ​​​​യ​​​​സ​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ വാ​​​​ങ്ങി​​​​യ പാ​​​​ലി​​​ന്‍റെ ക​​​​വ​​​​റു​​​​ക​​​​ളും പു​​​​തി​​​​യ റി​​​​ക്കാ​​​​ർ​​​​ഡ് സൃ​​​​ഷ്ടി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​വും. പ​​​​ല​​​​ച​​​​ര​​​​ക്കു​​​​ക​​​​ട​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു മാ​​​​ത്രം ഈ ​​​​ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്ത് ന​​​​മ്മ​​​​ൾ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച പ്ലാ​​​​സ്റ്റി​​​​ക്ക് ക​​​​വ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​മൊ​​​​ന്നെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് ന​​​​ന്നാ​​​​യി​​​​രി​​​​ക്കും.

ഇ​​​​നി ഓ​​​​ണ​​​​ക്കോ​​​​ടി. ക​​​​ട​​​​ക​​​​ളി​​​​ൽ നേ​​​​രി​​​​ട്ട് ചെ​​​​ന്ന് തു​​​​ണി വാ​​​​ങ്ങി​​​​യ​​​​വ​​​​ർ ഒ​​​​ന്നോ ര​​​​ണ്ടോ പ്ലാ​​​​സ്റ്റി​​​​ക് കൂ​​​​ടി​​​​ൽ ഒ​​​​തു​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും കൂ​​​​ണു​​​​പോ​​​​ലെ മു​​​​ള​​​​ച്ചുപൊ​​​​ന്തി​​​​യ ഓ​​​​ൺ​​​​ലൈ​​​​ൻ വ​​​​സ്ത്ര-ആ​​​​ഭ​​​​ര​​​​ണ വ്യാ​​​​പാ​​​​ര​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങി​​​​യ ല​​​​ക്ഷോ​​​​പ​​​​ല​​​​ക്ഷം ആ​​​​ളു​​​​ക​​​​ൾ എ​​​​ല്ലാം കൂ​​​​ടി എ​​​​ത്ര​​​​യ​​​​ധി​​​​കം പ്ലാ​​​​സ്റ്റി​​​​ക് മാ​​​​ലി​​​​ന്യ​​​​മാ​​​​വും സൃ​​​​ഷ്ടി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​വു​​​​ക? പാ​​​​ക്കേ​​​​ജി​​​​ങ്ങി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ വാ​​​​ങ്ങു​​​​ന്ന​​​​വ​​​​രും വി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​രും വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യ്ക്ക് ത​​​​യാ​​​​റ​​​​ല്ലാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ര​​​​ണ്ടോ മൂ​​​​ന്നോ അ​​​​തി​​​​ല​​​​ധി​​​​ക​​​​മോ പ്ലാ​​​​സ്റ്റി​​​​ക് ക​​​​വ​​​​ച​​​​ങ്ങ​​​​ൾ ആ​​​​ണ് ഓ​​​​രോ ചെ​​​​റി​​​​യ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​വ​​​​രെ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്.

ഓ​​​​ണ​​​​ക്ക​​​​ളി​​​​ക​​​​ൾ, സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ, ഓ​​​​ഫ​​​​ർ പെ​​​​രു​​​​മ​​​​ഴ​​​​യി​​​​ൽ നാം ​​​​വാ​​​​ങ്ങി​​​ത്തീ​​​​ർ​​​​ത്ത ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ഇ​​​​ല​​​​ക്‌​​​ട്രി​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും... ഓ​​​​രോ ഇ​​​​ന​​​​ത്തി​​​​ലും എ​​​​ത്ര​​​​യ​​​​ധി​​​​കം പ്ലാ​​​​സ്റ്റി​​​​ക് മാ​​​​ലി​​​​ന്യ​​​​മാ​​​​വും നാം ​​​​സൃ​​​​ഷ്ടി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​വു​​​​ക.
പ്ലാ​​​​സ്റ്റി​​​​ക് മാ​​​​ലി​​​​ന്യ സം​​​​സ്ക​​​​ര​​​​ണം മാ​​​​റി​​​​മാ​​​​റി വ​​​​രു​​​​ന്ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കും കീ​​​​റാ​​​​മു​​​​ട്ടി​​​​യാ​​​​യി അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്നു. പ്ലാ​​​​സ്റ്റി​​​​ക് സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ലെ​​​​യും വ​​​​ർ​​​​ഗീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലെ​​​​യും അ​​​​ശാ​​​​സ്ത്രീ​​​​യ​​​​ത​​​​യും പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ പ്ര​​​​ക്രി​​​​യ​​​​യി​​​​ലെ പ​​​​രി​​​​മി​​​​തി​​​​ക​​​​ളും പ്ലാ​​​​സ്റ്റി​​​​ക്കി​​​​ന് ഒ​​​​രു വി​​​​ല്ല​​​​ൻ പ​​​​രി​​​​വേ​​​​ഷം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണ്.

ദി​​​​നം​​​​പ്ര​​​​തി രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന ഈ ​​​​മാ​​​​ലി​​​​ന്യ​​​​ക്കൂ​​​​മ്പാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​മ്പി​​​​ൽ എ​​​​ന്തു​​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന​​​​റി​​​​യാ​​​​തെ പ​​​​ക​​​​ച്ചുനി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ് നാം ​​​​പ​​​​ല​​​​പ്പോ​​​​ഴും. പ്ലാ​​​​സ്റ്റി​​​​ക് ക​​​​ത്തി​​​​ക്കു​​​​ക എ​​​​ന്ന എ​​​​ളു​​​​പ്പ​​​​വ​​​​ഴി നാം ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ അ​​​​ത് സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന പ​​​​രി​​​​സ്ഥി​​​​തി​ ആ​​​​ഘാ​​​​ത​​​​ങ്ങ​​​​ളെ അ​​​​ത്ര നി​​​​സാ​​​​ര​​​​മാ​​​​യി ത​​​​ള്ളി​​​​ക്ക​​​​ള​​​​യാ​​​​നാ​​​​വി​​​​ല്ല.

ശു​​​​ദ്ധ​​​​വാ​​​​യു എ​​​​ന്ന​​​​ത് കി​​​​ട്ടാ​​​​ക്ക​​​​നി​​​​യാ​​​​വു​​​​ന്ന ഇ​​​​ന്നി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക പ​​​​രി​​​​ത​​​​സ്ഥി​​​​തി​​​​യി​​​​ൽ സ​​​​ഹ​​​​ജീ​​​​വി​​​​ക​​​​ളെ ക​​​​രു​​​​തി​​​​യെ​​​​ങ്കി​​​​ലും വാ​​​​യു​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ പ്ര​​​​വൃ​​​ത്തി​​​​ക​​​​ൾ നാം ​​​​ഒ​​​​ഴി​​​​വാ​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. മ​​​​നു​​​​ഷ്യ​​​​ശ​​​​രീ​​​​ര​​​​ത്തി​​​​ൽ​​​പോ​​​​ലും മൈ​​​​ക്രോ പ്ലാ​​​​സ്റ്റി​​​​ക്കി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം ഉ​​​​ണ്ടെ​​​​ന്ന വാ​​​​ർ​​​​ത്ത ന​​​​മ്മു​​​​ടെ സ​​​​ജീ​​​​വ ശ്ര​​​​ദ്ധ​​​​യ​​​​ർ​​​​ഹി​​​​ക്കു​​​​ന്നു. സ​​​​മു​​​​ദ്ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​വ​​​​യി​​​​ലെ ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്കും പ്ലാ​​​​സ്റ്റി​​​​ക് സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന ഭീ​​​​ഷ​​​​ണി ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന ഗൗ​​​​ര​​​​വ​​​​മേ​​​​റി​​​​യ ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​ണ്.

ആ​​​​ഗോ​​​​ള​​​​താ​​​​പ​​​​നം, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം തു​​​​ട​​​​ങ്ങി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെയും ന​​​​മു​​​​ക്ക് ഇ​​​​തി​​​​നോ​​​​ട് ചേ​​​​ർ​​​​ത്തു​​​വാ​​​​യി​​​​ക്കാം.

ന​​​​മ്മു​​​​ടെ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന ഭീ​​​​മ​​​​മാ​​​​യ പ്ലാ​​​​സ്റ്റി​​​​ക് മാ​​​​ലി​​​​ന്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഒ​​​​ന്ന് ചി​​​​ന്തി​​​​ച്ചാ​​​​ൽ, ഒ​​​​രു പ്ലാ​​​​സ്റ്റി​​​​ക് ക​​​​വ​​​​ർ എ​​​​ങ്കി​​​​ലും കു​​​​റ​​​​ച്ചു വാ​​​​ങ്ങി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചാ​​​​ൽ, മ​​​​ണ്ണി​​​​ൽനി​​​​ന്ന് ന​​​​മ്മ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ക​​​​ലം ഒ​​​​രു ത​​​​രി​​​​യെ​​​​ങ്കി​​​​ലും കു​​​​റ​​​​യ്ക്കാ​​​​ൻ ന​​​​മു​​​​ക്കാ​​​​വി​​​​ല്ലേ? ക്രി​​​​സ്മ​​​​സ്-​​​​ന്യൂ ഇ​​​​യ​​​​ർ വി​​​​പ​​​​ണി ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ സ​​​​ജീ​​​​വ​​​​മാ​​​​കും. ഓ​​​​ൺ​​​​ലൈ​​​​ൻ സ്റ്റോ​​​​റു​​​​ക​​​​ൾ ഇ​​​​തി​​​​ന​​​​കംത​​​​ന്നെ ക​​​​ച്ച​​​​വ​​​​ടം ആ​​​​രം​​​​ഭി​​​​ച്ചുക​​​​ഴി​​​​ഞ്ഞു. ന​​​​മ്മ​​​​ളി​​​​ൽ പ​​​​ല​​​​രു​​​​ടെ​​​​യും കാ​​​​ർ​​​​ട്ടി​​​​ലും ഇ​​​​തി​​​​ന​​​​കം ഒ​​​​ന്നി​​​​ലേ​​​​റെ വ​​​​സ്തു​​​​ക്ക​​​​ൾ സ്ഥാ​​​​നം പി​​​​ടി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​വും. പ്ലാ​​​​സ്റ്റി​​​​ക് പു​​​​ൽ​​​​ക്കൂ​​​​ടും പ്ലാ​​​​സ്റ്റി​​​​ക് ക്രി​​​​സ്മ​​​​സ് ട്രീ​​​​യും പ്ലാ​​​​സ്റ്റി​​​​ക് അ​​​​ല​​​​ങ്കാ​​​​ര​​​​ങ്ങ​​​​ളും... ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ന് കു​​​​റ​​​​വു​​​​ണ്ടാ​​​​ക​​​​രു​​​​ത​​​​ല്ലോ!

Tags : Onam Plastic Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up