x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശങ്കയുടെ മുനമ്പിൽ ലോകം

  റ്റി.സി. മാ​​​ത്യു
Published: March 1, 2026 03:23 AM IST | Updated: March 1, 2026 03:24 AM IST

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ര​​​ണ്ടു വി​​​മാ​​​ന​​​വാ​​​ഹി​​​നി ക​​​പ്പ​​​ലു​​​ക​​​ൾ, അ​​​ര​​​ഡ​​​സ​​​ൻ ന​​​ശീ​​​ക​​​ര​​​ണി​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ അ​​​ട​​​ക്കം അ​​​വ​​​യു​​​ടെ അ​​​നു​​​ബ​​​ന്ധ നാ​​​വി​​​ക​​​പ്പ​​​ട, നൂ​​​റി​​​ലേ​​​റെ പോ​​​ർ വി​​​മാ​​​ന​​​ങ്ങ​​​ൾ. ഇ​​​റാ​​​ന്‍റെ തെ​​​ക്കും പ​​​ടി​​​ഞ്ഞാ​​​റു​​​മാ​​​യി അ​​​മേ​​​രി​​​ക്ക ഒ​​​രു​​​ക്കി​​​യ​​​ത് ബൃ​​​ഹ​​​ത്താ​​​യ സ​​​ന്നാ​​​ഹം. ഇ​​​ത്ര​​​യൊ​​​ക്കെ ക​​​ണ്ടി​​​ട്ടും ഇ​​​റാ​​​ൻ വ​​​ഴ​​​ങ്ങാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത​​​ത് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ അ​​​രി​​​ശം പി​​​ടി​​​പ്പി​​​ച്ചു എ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. അ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ഐ​​​തി​​​ഹാ​​​സി​​​ക ക്രോധം (Epic Fury). ഇ​​​ന്ന​​​ലെ ഇ​​​റാ​​​നെ​​​തി​​​രേ ആ​​​രം​​​ഭി​​​ച്ച യു​​​ദ്ധ​​​ത്തി​​​ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​രോ​​​ധ വ​​​കു​​​പ്പ് ന​​​ൽ​​​കി​​​യ പേ​​​രാ​​​ണ​​​ത്. ഇ​​​സ്ര​​​യേ​​​ൽ ന​​​ൽ​​​കി​​​യ​​​ത് "സിംഹഗർജനം' എ​​​ന്നും.

പാ​​​തി​​​രാ​​​ച്ചു​​​റ്റി​​​ക പോ​​​രാ

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ൽ ഇ​​​സ്ര​​​യേ​​​ൽ തു​​​ട​​​ങ്ങി​​​വ​​​ച്ച യു​​​ദ്ധം തീ​​​ർ​​​ക്കാ​​​ൻ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി അ​​​മേ​​​രി​​​ക്ക ഇ​​​ട​​​പെ​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഓ​​​പ്പ​​​റേ​​​ഷ​​​ൻ മി​​​ഡ്നൈ​​​റ്റ് ഹാ​​​മ​​​ർ (പാ​​​തി​​​രാ​​​ച്ചു​​​റ്റി​​​ക) എ​​​ന്നാ​​​യി​​​രു​​​ന്നു പേ​​​ര്. അ​​​ന്നു വി​​​ദൂ​​​ര​​​ത്തു​​നി​​​ന്ന് വി​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​യാ​​​ണ് ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വകേ​​​ന്ദ്ര​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്ത​​​ത്. എ​​​ല്ലാം മു​​​ച്ചൂ​​​ടും ന​​​ശി​​​പ്പി​​​ച്ചെ​​​ന്ന് പ്ര​​​സി​​​ഡ​​ന്‍റ് ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. അ​​​തു മു​​​ഴു​​​വ​​​ൻ ശ​​​രി​​​യ​​​ല്ലെ​​​ന്ന് യു​​​എ​​​സ് ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ക​​​ർ​​ത​​​ന്നെ പ​​​റ​​​ഞ്ഞു. എ​​​ങ്കി​​​ലും ത​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം ട്രം​​​പ് തി​​​രു​​​ത്തി​​​യി​​​ല്ല.
ഇ​​​ന്ന​​​ലെ യു​​​ദ്ധം തു​​​ട​​​ങ്ങു​​​മ്പോ​​​ൾ ട്രം​​​പ് ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന അ​​​ന്ന​​​ത്തെ നാ​​​ശം സ​​​മ്പൂ​​​ർ​​​ണ​​​മാ​​​യി​​​ല്ല എ​​​ന്നു കാ​​​ണി​​​ക്കു​​​ന്നു. എ​​​ന്താ​​​യാ​​​ലും വീ​​​ണ്ടും യു​​​ദ്ധം തു​​​ട​​​ങ്ങി. അ​​​താ​​​ണു പ്ര​​​ധാ​​​നം. ലോ​​​ക​​​ത്തിനു മു​​​ന്നി​​​ലു​​​ള്ള വി​​​ഷ​​​യ​​​വും അ​​​താ​​​ണ്.

പ​​​ക​​​ൽവെ​​​ളി​​​ച്ച​​​ത്തി​​​ൽ കു​​​ത​​​ന്ത്ര​​​മോ?

ഇ​​​ത്ത​​​വ​​​ണ പ​​​ക​​​ൽവെ​​​ളി​​​ച്ച​​​ത്തി​​​ലാ​​​ണ് യു​​​ദ്ധം തു​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​റാ​​​നി​​​ൽ രാ​​​വി​​​ലെ 9.30ന്. ​​​പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ യു​​​ദ്ധ​​​ങ്ങ​​​ളു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഒ​​​രു വ്യ​​​ത്യ​​​സ്ത​​​ത​​​യാ​​​യി ഈ ​​​തു​​​ട​​​ക്കം. യു​​​ദ്ധം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ എ​​​ന്ന പേ​​​രി​​​ൽ ഒ​​​മാ​​​നി​​​ലും ജ​​​നീ​​​വ​​​യി​​​ലും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ന്നു. മൂ​​​ന്നാം വ​​​ട്ട ച​​​ർ​​​ച്ച ഓ​​​സ്ട്രി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ വി​​​യ​​​ന്ന​​​യി​​​ൽ ഈ​​​യാ​​​ഴ്ച ന​​​ട​​​ത്തും എ​​​ന്നു പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ത്. ട്രം​​​പ്-​​നെ​​​ത​​​ന്യാ​​​ഹു കൂ​​​ട്ടു​​​കെ​​​ട്ടി​​​ന്‍റെ ത​​​ന്ത്ര​​​മെ​​​ന്നോ കു​​​ത​​​ന്ത്ര​​​മെ​​​ന്നോ ഇ​​​തി​​​നെ വി​​​ശേ​​​ഷി​​​പ്പി​​​ക്കാം.

പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക മു​​​ൻ​​​പ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള സൈ​​​നി​​​ക ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളെ​​ല്ലാം ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര​​​സ​​​ഭ​​​യു​​​ടെ സ​​​മ്മ​​​ത​​​ത്തോ​​​ടുകൂ​​​ടി​​​യും യൂ​​​റോ​​​പ്യ​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളെ കൂ​​​ട്ടി​​​യും ആ​​​യി​​​രു​​​ന്നു. 1990-91ലെ ​​​കു​​​വൈ​​​റ്റ് ഇ​​​ട​​​പെ​​​ട​​​ൽ അ​​​ഥ​​​വാ ഒ​​​ന്നാം ഇ​​​റാ​​​ഖ് യു​​​ദ്ധം (ആ​​​ദ്യ​​​ഭാ​​​ഗം ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഡെ​​​സ​​​ർ​​​ട്ട് ഷീ​​​ൽ​​​ഡും ശേ​​​ഷം ഭാ​​​ഗം ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഡെ​​​സ​​​ർ​​​ട്ട് സ്‌​​​റ്റോ​​​മും), 2003-11ലെ ​​​ര​​​ണ്ടാം ഇ​​​റാ​​​ഖ് യു​​​ദ്ധം, 2001-21ലെ ​​​അ​​​ഫ്ഗാ​​​ൻ യു​​​ദ്ധം ഒ​​​ക്കെ അ​​​ങ്ങ​​​നെ​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​വും ഇ​​​പ്പോ​​​ഴും ഇ​​​റാ​​​നെ​​​തി​​​രേ ന​​​ട​​​ത്തു​​​ന്ന യു​​​ദ്ധ​​​ത്തി​​​ന് അ​​​ത്ത​​​ര​​​മൊ​​​രു അം​​​ഗീ​​​കാ​​​ര​​​മോ പി​​​ൻ​​​ബ​​​ല​​​മോ കൂ​​​ട്ടാ​​​യ്മ​​​യോ ഇ​​​ല്ല. ഒ​​​രു സ​​​ത്യാ​​​ന​​​ന്ത​​​ര​​​കാ​​​ല നീ​​​ക്ക​​​മെ​​​ന്നോ ട്രം​​​പി​​​സ​​​ത്തി​​​ന്‍റെ പ്ര​​​ക​​​ട​​​ന​​​മെ​​​ന്നോ സൗ​​​ക​​​ര്യം പോ​​​ലെ വി​​​ശേ​​​ഷി​​​പ്പി​​​ക്കാം. ആ​​​ഗോ​​​ള​​​രം​​​ഗ​​​ത്തു മു​​​ക്കാ​​​ൽ നൂ​​​റ്റാ​​​ണ്ടു നി​​​ല​​​നി​​​ന്ന വ​​​ഴ​​​ക്ക​​​ങ്ങ​​​ൾ അ​​​പ്പാ​​​ടെ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു​​​ള്ള യു​​​ദ്ധം. കൈ​​​യൂ​​​ക്കു​​​ള്ള​​​വ​​​ൻ കാ​​​ര്യ​​​ക്കാ​​​ര​​​ൻ എ​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു കാ​​​ര്യ​​​ങ്ങ​​​ളെ​​​ത്തി. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ ഒ​​​ന്നു​​​മ​​​ല്ലാ​​​താ​​​യി. വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ന്‍റെ റ​​​ഷ്യ, യു​​​ക്രെ​​​യ്നെ ആ​​​ക്ര​​​മി​​​ച്ച​​​തു​​​പോ​​​ലെ.

ഇ​​​റാ​​​ൻ തൃ​​​പ്തി​​​പ്പെ​​​ട്ടി​​​ല്ല

ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ബോം​​​ബിം​​​ഗ് അ​​​പ്പോ​​​ൾ ന​​​ട​​​ന്നുവ​​​ന്ന യു​​​ദ്ധം തീ​​​ർ​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കാ​​​ണു ന​​​യി​​​ച്ച​​​ത്. ത​​​ങ്ങ​​​ൾ​​​ക്കു തി​​​രി​​​ച്ച​​​ടി​​​ക്കാ​​​ൻ പ​​​റ്റു​​​മെ​​​ന്നു കാ​​​ണി​​​ക്കാ​​​ൻ ഖ​​​ത്ത​​​റി​​​ലെ യു​​​എ​​​സ് താ​​​വ​​​ള​​​മാ​​​യ അ​​​ൽ ഉ​​​ദൈ​​​ദി​​​ലേ​​​ക്ക് മി​​​സൈ​​​ലു​​​ക​​​ൾ അ​​​യ​​​ച്ച് (അ​​​വ​​​യെ ആ​​​കാ​​​ശ​​​ത്തു വ​​​ച്ച് ത​​​ക​​​ർ​​​ത്തു) ഇ​​​റാ​​​ൻ തൃ​​​പ്‌​​​തി​​​പ്പെ​​​ട്ടു. ഇ​​​ത്ത​​​വ​​​ണ അ​​​ങ്ങ​​​നെ​​​യ​​​ല്ല.
അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും ഒ​​​രു​​​മി​​​ച്ച് ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി. പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് അ​​​ലി ഖ​​​മ​​​ന​​​യ്​​​യു​​​ടെ കൊ​​​ട്ടാ​​​ര​​​വും പ്ര​​​സി​​​ഡ​​ന്‍റ് പെ​​​സെ​​​ഷ്കി​​​യാ​​​ന്‍റെ ഓ​​​ഫീ​​​സും ആ​​​ക്ര​​​മി​​​ച്ചു. കൊ​​​ട്ടാ​​​രം ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ടു. വ്യ​​​ദ്ധ​​​നാ​​​യ ഖ​​​മ​​​ന​​​യ് ത​​​ല​​​സ്ഥാ​​​ന​​​ന​​​ഗ​​​രം വി​​​ട്ട് എ​​​വി​​​ടെ​​​യോ ഒ​​​ളി​​​വി​​​ൽ പോ​​​യി എ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. സൈ​​​നി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളും ഗ​​​വ​​​ൺമെന്‍റ് ഓ​​​ഫീ​​​സു​​​ക​​​ളുമ​​​ട​​​ക്കം മു​​​പ്പ​​​തി​​​ലേ​​​റെ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മി​​​സൈ​​​ലു​​​ക​​​ൾ എ​​​ത്തി.
ഇ​​​റാ​​​ക്കിലും ല​​​ബ​​​ന​​​നി​​​ലും ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സേ​​​ന​​​ക​​​ളു​​​ടെ (ഹി​​​സ്ബു​​​ള്ള, പോ​​​പ്പു​​​ല​​​ർ മൊ​​​ബി​​​ലൈ​​​സേ​​​ഷ​​​ൻ ഫോ​​​ഴ്‌​​​സ​​​സ്, ക​​​ത്താ​​​യി​​​ബ് ഹി​​​സ്‌​​​ബു​​​ള്ള) താ​​​വ​​​ള​​​ങ്ങ​​​ൾകൂ​​​ടി ആ​​​ക്ര​​​മി​​​ച്ചു. തി​​​രി​​​ച്ച​​​ടി​​​യും വേ​​​ഗം ഉ​​​ണ്ടാ​​​യി.

ഇ​​​റാ​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​നു​​ നേ​​​രേ​​​യും ഗ​​​ൾ​​​ഫി​​​ലെ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ യു​​​എ​​​സ് താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കു​​ നേ​​​രേ​​​യും മി​​​സൈ​​​ലു​​​ക​​​ൾ പാ​​​യി​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​വും പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​വും തു​​​ട​​​രു​​​ന്നു.

ല​​​ക്ഷ്യം ഭ​​​ര​​​ണ​​​മാ​​​റ്റം

ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ല​​​ക്ഷ്യം പ​​​രി​​​മി​​​ത​​​മാ​​​യി​​​രു​​​ന്നു. ആ​​​യു​​​ധ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​പ​​​രി​​​പാ​​​ടി ത​​​ട​​​യു​​​ക. ഇ​​​ന്ന് അ​​​ങ്ങ​​​നെ​​​യ​​​ല്ല. ഇ​​​റാ​​​നി​​​ൽ ഭ​​​ര​​​ണം മാ​​​റ്റ​​​ണം. ഷി​​​യാ പു​​​രോ​​​ഹി​​​ത മേ​​​ധാ​​​വി​​​ക​​​ളാ​​​ണ് 47 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​റാ​​​നെ ന​​​യി​​​ക്കു​​​ന്ന​​​ത്. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത പേ​​​ർ​​​ഷ്യ​​​ൻ രാ​​​ജ​​​വം​​​ശ​​​ത്തി​​​ലെ (പ​​​ഹ്‌​​​ല​​​വി) മു​​​ഹ​​​മ്മ​​​ദ് റേ​​​സ ഷാ​​​യെ ജ​​​ന​​​കീ​​​യ വി​​​പ്ല​​​വ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു ഷി​​​യാ പു​​​രോ​​​ഹി​​​തസ​​​മൂ​​​ഹം തൂ​​​ത്തെ​​​റി​​​ഞ്ഞ​​​ത്. പാ​​​ശ്ചാ​​​ത്യ പ​​​ക്ഷ​​​പാ​​​തി​​​യാ​​​യ ഷാ, ​​​ആ​​​യ​​​ത്തു​​​ള്ള റു​​​ഹൊ​​​ള്ള ഖു​​​മൈ​​​നി ന​​​യി​​​ച്ച വി​​​പ്ല​​​വ​​​ത്തത്തുട​​​ർ​​​ന്ന് 1979ൽ ​​​നാ​​​ടു​​​വി​​​ട്ടു.

ജ​​​നം ഇ​​​റ​​​ങ്ങ​​​ണ​​​മെ​​​ന്ന്

അ​​​ന്നാ​​​രം​​​ഭി​​​ച്ച ഷി​​​യാ ഇ​​​സ്‌​​​ലാ​​​മി​​​ക ഭ​​​ര​​​ണ​​​ത്തെ തൂ​​​ത്തെ​​​റി​​​യാ​​​ൻ ജ​​​നം ഇ​​​റ​​​ങ്ങ​​​ണ​​​മെ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ ട്രം​​​പ് ഇ​​​റാ​​​ൻ​​​കാ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ര​​​ണ്ടാ​​​ഴ്ച മു​​​ൻ​​​പ് ജ​​​നം തെ​​​രു​​​വി​​​ലാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, ട്രം​​​പ് അ​​​വ​​​ർ​​​ക്കുവേ​​​ണ്ടി ഒ​​​ന്നും ചെ​​​യ്തി​​​ല്ല. ഇ​​​പ്പോ​​​ൾ നേ​​​താ​​​ക്ക​​​ളെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​ൻ ട്രം​​​പി​​​ന്‍റെ സേ​​​ന ശ്ര​​​മി​​​ക്കു​​​ന്നു. ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പി​​​ന് ഇ​​​റാ​​​ന്‍റെ നേ​​​തൃ​​​ത്വം മാ​​​റ​​​ണ​​​മെ​​​ന്നു നെ​​​ത​​​ന്യാ​​​ഹു​​​വും പ​​​റ​​​യു​​​ന്നു. ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഒ​​​രു​​​ങ്ങു​​​ന്ന രാ​​​ജ്യ​​​മാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ. നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ താ​​​ത്​​​പ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ണ്. ഇ​​​റാ​​​നി​​​ലെ ഭ​​​ര​​​ണ​​​മാ​​​റ്റം ത​​​നി​​​ക്കു വീ​​​ണ്ടും ഭ​​​ര​​​ണം ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ക​​​രു​​​തു​​​ന്നു.

മു​​​ന്നി​​​ൽ അ​​​രാ​​​ജ​​​ക​​​ത്വ​​​മോ?

ജ​​​നം ഇ​​​റ​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ലോ? ഇ​​​പ്പോ​​​ൾ ഉ​​​ത്ത​​​ര​​​മി​​​ല്ല. താ​​​ൻ ഭ​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു രാ​​​ജ്യം വി​​​ട്ട പ​​​രേ​​​ത​​​നാ​​​യ ഷാ​​​യു​​​ടെ അ​​​മേ​​​രി​​​ക്ക​​​യി​​​ലു​​​ള്ള പു​​​ത്ര​​​ൻ പ​​​റ​​​യു​​​ന്നു​​​ണ്ട്. പ​​​ക്ഷേ, ഇ​​​റാ​​​നി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു വ​​​ലി​​​യ പി​​​ന്തു​​​ണ​​യു​​​ള്ള​​​താ​​​യി സൂ​​​ച​​​ന​​​യി​​​ല്ല. വെ​​​ന​​​സ്വെ​​​ല​​​യി​​​ലേ​​​തു​​പോ​​​ലെ നി​​​ല​​​വി​​​ലെ ഭ​​​ര​​​ണ​​​ത്തി​​​ലെ ആ​​​രെ​​​യെ​​​ങ്കി​​​ലും ടെ​​​ഹ​​​റാ​​​നി​​​ലെ ചു​​​മ​​​ത​​​ല ഏ​​​ൽ​​​പി​​​ക്കാ​​​ൻ ട്രം​​​പ് മു​​​തി​​​രു​​​മോ? അ​​​തോ നി​​​ല​​​വി​​​ലെ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ പ്ര​​​മു​​​ഖ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യോ നി​​​സ​​​ഹാ​​​യ​​​രാ​​​ക്കി​​​യോ രാ​​​ജ്യ​​​ത്ത് അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​ന് വ​​​ഴിതെ​​​ളി​​​ക്കു​​​മോ? അ​​​മേ​​​രി​​​ക്ക ക​​​ഴി​​​ഞ്ഞ ദ​​​ശ​​​ക​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ട്ട അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ​​​യും ഇ​​​റാ​​​ഖി​​​ന്‍റെ​​​യും ലി​​​ബി​​​യ​​​യു​​​ടെ​​​യും ച​​​രി​​​ത്രം ആ​​​ശ്വാ​​​സ​​​ത്തി​​​നു വ​​​ഴിത​​​രു​​​ന്നി​​​ല്ല. 

മൂ​​​ന്നാം ലോ​​​ക​​​യു​​​ദ്ധം അ​​​ക​​​ലെ​​​യോ?

ലോ​​​കം നെ​​​ഞ്ചി​​​ടി​​​പ്പോ​​​ടെ​​​യാ​​​ണ് ഈ ​​​യു​​​ദ്ധ​​​വാ​​​ർ​​​ത്ത ശ്ര​​​ദ്ധി​​​ക്കു​​​ന്ന​​​ത്. 1945നു ​​​ശേ​​​ഷം ഓ​​​രോ യു​​​ദ്ധം വ​​​രു​​​മ്പോ​​​ഴും മൂ​​​ന്നാം ലോ​​​ക​​​യു​​​ദ്ധം എ​​​ന്ന പേ​​​ടി​​​യാ​​​ണ് ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്ന​​​ത്. ആ ​​​ആ​​​ശ​​​ങ്ക​​​ക​​​ളേ​​​ക്കാ​​​ൾ വ​​​ലു​​​താ​​​ണ് ഇ​​​പ്പോ​​​ൾ. മു​​​ൻ​​​പ് രാ​​​ജ്യാ​​​ന്ത​​​ര സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ ത​​​ക്ക നേ​​​താ​​​ക്ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. നേ​​​താ​​​ക്ക​​​ൾ​​​ക്കു പ​​​ര​​​സ്പ​​​ര ബ​​​ഹു​​​മാ​​​ന​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​ൻ, റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​ന്‍റു​​​മാ​​​രും മ​​​റ്റും ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കോ ഒ​​​ത്തു​​​തീ​​​ർ​​​പ്പു​​​ക​​​ൾ​​​ക്കോ വി​​​സ​​​മ്മ​​​തം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഇ​​​പ്പോ​​​ൾ അ​​​ത​​​ല്ല നി​​​ല. ര​​​ണ്ടു പ​​​ക്ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​മു​​​ള്ള​​​വ​​​ർ കു​​​റ​​​വ്. മ​​​റ്റു​​​ള്ള​​​വ​​​രെ കേ​​​ൾ​​​ക്കു​​​ന്ന​​​വ​​​രും ഇ​​​ല്ലെ​​​ന്ന് തീ​​​രു​​​വ​​​യു​​​ദ്ധ​​​വും യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​വും കാ​​​ണി​​​ച്ചു.

അ​​​പ്പോ​​​ൾ എ​​​ന്താ​​​കാം തു​​​ട​​​ർ​​​ന്നു സം​​​ഭ​​​വി​​​ക്കു​​​ക? ഇ​​​റാ​​​നും ഇ​​​സ്ര​​​യേ​​​ലി​​​നും പു​​​റ​​​ത്തേ​​​ക്ക് യു​​​ദ്ധം വ്യാ​​​പി​​​ച്ചുക​​​ഴി​​​ഞ്ഞു. യു​​​എ​​​ഇ​​​യും ബ​​​ഹ​​​റി​​​നും ഖ​​​ത്ത​​​റും മാ​​​ത്ര​​​മ​​​ല്ല സൗ​​​ദി അ​​​റേ​​​ബ്യ​​​യും ഇ​​​റാ​​​ന്‍റെ മി​​​സൈ​​​ലു​​​ക​​​ളു​​​ടെ ല​​​ക്ഷ്യ​​​മാ​​​യി​​​ട്ടു​​​ണ്ട്. ഷി​​​യ-​​സു​​​ന്നി പോ​​​രി​​​ലേ​​​ക്കു കാ​​​ര്യ​​​ങ്ങ​​​ൾ നീ​​​ങ്ങു​​​മോ? മ​​​റ്റു വ​​​ലി​​​യ ശ​​​ക്തി​​​ക​​​ൾ ഇ​​​ട​​​പെ​​​ടു​​​മോ? അ​​​ഥ​​​വാ ഇ​​​ട​​​പെ​​​ടു​​​ന്ന​​​ത് ഏ​​​തു വി​​​ധ​​​ത്തി​​​ലാ​​​കും? യു​​​ദ്ധം തീ​​​ർ​​​ക്കാ​​​നോ യു​​​ദ്ധം വ്യാ​​​പി​​​പ്പി​​​ക്കാ​​​നോ?
റ​​​ഷ്യ​​​ക്കും ചൈ​​​ന​​​യ്ക്കും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക താ​​​ത്പ​​​ര്യ​​​ങ്ങ​​ളു​​ണ്ട്. ഇ​​​റാ​​​നും റ​​​ഷ്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ൽ സൈ​​​നി​​​ക ബ​​​ന്ധ​​​ങ്ങ​​​ളു​​മു​​​ണ്ട്. അ​​​താ​​​ണു മു​​​ക​​​ളി​​​ലെ ചോ​​​ദ്യ​​​ങ്ങ​​​ളെ കൂ​​​ടു​​​ത​​​ൽ ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​ക്കു​​​ന്ന​​​ത്.

യു​​​ദ്ധ​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക ആ​​​ഘാ​​​ത​​​ങ്ങ​​​ൾ

ഒ​​​ന്ന്: ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ അ​​​ശാ​​​ന്തി അ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സാ​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച​​​യെ ബാ​​​ധി​​​ക്കും. അ​​​ത് ധാ​​​രാ​​​ളം പ്ര​​​വാ​​​സി​​​ക​​​ൾ ജോ​​​ലി ചെ​​​യ്യു​​​ന്ന ഇ​​​ന്ത്യ​​​ക്കു ക്ഷീ​​​ണ​​​മാ​​​കും. ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു ഗ​​​ൾ​​​ഫി​​​ലേ​​​ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ടും. യു​​​ദ്ധം നീ​​​ണ്ടു​​നി​​​ന്നാ​​​ൽ ഇ​​​ന്ത്യ​​​ക്കു സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി നേ​​​രി​​​ടും.

ര​​​ണ്ട്: എ​​​ണ്ണ​​​വി​​​ല കു​​​തി​​​ച്ചു​​ക​​​യ​​​റും. ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കു വ​​​ഴി​​​യു​​​ള്ള എ​​​ണ്ണ​​​നീ​​​ക്കം ത​​​ട​​​സ​​​പ്പെ​​​ട്ടാ​​​ൽ വി​​​ല ബാ​​​ര​​​ലി​​​ന് 70 ഡോ​​​ള​​​റി​​​ൽ​​നി​​​ന്നു 100 ഡോ​​​ള​​​റി​​​ലേ​​​ക്കു കു​​​തി​​​ക്കും. സൗ​​​ദി​​​യി​​​ലെ​​​യും യു​​​എ​​​ഇ​​​യി​​​ലെ​​​യും എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ട്ടാ​​​ൽ വി​​​ല 2007ലെ 147 ​​​ഡോ​​​ള​​​ർ എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് മ​​​റി​​​ക​​​ട​​​ക്കാം. അ​​​തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക പ്ര​​​ത്യാ​​​ഘാ​​​തം അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​കും. ഇ​​​ന്ത്യ അ​​​ട​​​ക്കം എ​​​ല്ലാ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും ഇ​​​തു ദോ​​​ഷ​​​മാ​​​കും.

മൂ​​​ന്ന്: യു​​​ദ്ധ​​​ത്തി​​​നു പെ​​​ട്ടെ​​​ന്നു പ​​​രി​​​ഹാ​​​രമു​​​ണ്ടാ​​​കി​​​ല്ല എ​​​ന്നു തോ​​​ന്നി​​​യാ​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച ലോ​​​ക​​​മെ​​​ങ്ങും ഓ​​​ഹ​​​രിവി​​​പ​​​ണി​​​ക​​​ൾ ത​​​ക​​​രാം. സ്വ​​​ർ​​​ണം, വെ​​​ള്ളി വി​​​ല​​​ക​​​ൾ അ​​​ചി​​​ന്ത്യ​​​മാ​​​യ നി​​​ല​​​യി​​​ലേ​​​ക്കു ക​​​യ​​​റാം. രൂ​​​പ ത​​​ക​​​ർ​​​ച്ച​​​യി​​​ലാ​​​കും.

നാ​​​ല്: യു​​​ദ്ധം നീ​​​ണ്ടു​​നി​​​ന്നാ​​​ൽ കൂ​​​ടു​​​ത​​​ൽ രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​തി​​​ൽ പ​​​ങ്കു​​​ചേ​​​രാം. അ​​​ത് മ​​​റ്റു മാ​​​ന​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ക്കു​​​മോ എ​​​ന്നും ഭ​​​യ​​​പ്പെ​​​ട​​​ണം. ഒ​​​ന്നാം ലോ​​​ക​​​യു​​​ദ്ധ​​​കാ​​​ല​​​ത്തു തു​​​ർ​​​ക്കി​​​യി​​​ലെ ഓ​​​ട്ടോ​​​മാ​​​ൻ ഖ​​​ലീ​​​ഫ​​​മാ​​​രു​​​ടെ ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത് ഉ​​​ള​​​വാ​​​ക്കി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ചെ​​​റു​​​ത​​​ല്ല. അ​​​ത്ത​​​രം സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ ലോ​​​ക​​​ത്തി​​​ന്‍റെ ദീ​​​ർ​​​ഘ​​​കാ​​​ല സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യ്ക്ക് ദോ​​​ഷം ചെ​​​യ്യും.

Tags : world verge of concern Iran Isreal US War

Recent News

Corehub Up