x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ക്കി​ച്ച​ൻ മാ​ലാ​ഖ​യെ ക​ണ്ടു

കെ.​ആ​ർ.​ പ്ര​മോ​ദ്
Published: March 6, 2026 12:37 AM IST | Updated: March 6, 2026 12:37 AM IST

വ​​​​ർ​​​​ക്കി​​​​ച്ച​​​​ന് ചെ​​​​റി​​​​യ പ​​​​നി​​​​യും ചു​​​​മ​​​​യും.രാ​​​​ത്രി ഒ​​​​ട്ടും ഉ​​​​റ​​​​ക്ക​​​​മി​​​​ല്ല. രാ​​​​വി​​​​ലെ ചാ​​​​രു​​​​ക​​​​സേ​​​​ര​​​​യി​​​​ലി​​​​രു​​​​ന്ന് മൂ​​​​പ്പ​​​​ർ തെ​​​​ല്ലൊ​​​​ന്ന് മ​​​​യ​​​​ങ്ങി​​​​പ്പോ​​​​യി.ആ ​​​​സ​​​​മ​​​​യ​​​​ത്ത് വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ ഒ​​​​രു സ്വ​​​​പ്നം ക​​​​ണ്ടു -ത​​​ന്‍റെ സ​​​​മീ​​​​പം ആ​​​​രോ വ​​​​ന്നു​​​​നി​​​​ൽ​​​​ക്കു​​​​ന്നു! ആ ​​​​രൂ​​​​പം മെ​​​​ല്ലെ വ​​​​ർ​​​​ക്കി​​​​ച്ച​​​​ന്‍റെ തോ​​​​ളി​​​​ൽ ത​​​​ട്ടി.വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ ക​​​​ണ്ണു​​​​തു​​​​റ​​​​ന്നു. ചു​​​​റ്റും നോ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ അ​​​​താ, ഒ​​​​രു ദേ​​​​വ​​​​ദൂ​​​​ത​​​​ൻ! മ​​​​നു​​​​ഷ്യ​​​​രു​​​​ടെ മ​​​​ന​​​​സ് വാ​​​​യി​​​​ക്കാ​​​​ൻ ശ​​​​ക്തി​​​​യു​​​​ള്ള മാ​​​​ലാ​​​​ഖ!

വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ മാ​​​​ലാ​​​​ഖാ സം​​​​വാ​​​​ദം

“വ​​​​ർ​​​​ക്കി​​​​ച്ചാ! നീ ​​​​രാ​​​​വി​​​​ലെ ഇ​​​​ങ്ങ​​​​നെ കി​​​​ട​​​​ന്നു​​​​റ​​​​ങ്ങ​​​​രു​​​​ത്. എ​​​​നി​​​​ക്കു നി​​​​ന്നോ​​​​ടു ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​റ​​​​യാ​​​​നു​​​​ണ്ട്. ചി​​​​ല ദൃ​​​​ഷ്ടാ​​​​ന്ത​​​​ങ്ങ​​​​ൾ നി​​​​ന്നെ കാ​​​​ണി​​​​ക്കാ​​​​നു​​​​ണ്ട്” -മാ​​​​ലാ​​​​ഖ പ​​​​റ​​​​ഞ്ഞു.

“ഇ​​​​തെ​​​​ന്താ, മാ​​​​ലാ​​​​ഖ ഇ​​​​വി​​​​ടെ വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്? ഞാ​​​​ൻ മ​​​​രി​​​​ച്ച് സ്വ​​​​ർ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​യോ? അ​​​​താ എ​​​​ന്‍റെ തോ​​​​ന്ന​​​​ലാ​​​​ണോ?” -വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ സം​​​​ശ​​​​യി​​​​ച്ചു.
“ഇ​​​​ത് സ്വ​​​​പ്ന​​​​മോ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​മോ എ​​​​ന്നു​​​​ള്ള​​​​ത​​​​ല്ല കാ​​​​ര്യം. ഞാ​​​​ൻ പ​​​​റ​​​​യു​​​​ന്ന സം​​​​ഗ​​​​തി​​​​ക​​​​ൾ ശ്ര​​​​ദ്ധി​​​​ച്ചു കേ​​​​ൾ​​​​ക്ക​​​​ണം. അ​​​​ത് നീ ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ൽ പ​​​​ക​​​​ർ​​​​ത്ത​​​​ണം. ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ക​​​​യും വേ​​​​ണം”-മാ​​​​ലാ​​​​ഖ പു​​​​ഞ്ചി​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു പ​​​​റ​​​​ഞ്ഞു.

“ഞാ​​​​ൻ എ​​​​ന്തു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നാ​​​​ണ്?” -വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ ഒ​​​​രു കു​​​​ഞ്ഞി​​​​ന്‍റെ നി​​​​ഷ്ക​​​​ള​​​​ങ്ക​​​​ത​​​​യോ​​​​ടെ ചോ​​​​ദി​​​​ച്ചു.

“നി​​​​ന​​​​ക്ക് പ​​​​ത്ത​​​​റു​​​​പ​​​​തു വ​​​​യ​​​​സാ​​​​യി​​​​ല്ലേ? ഇ​​​​നി​​​​യെ​​​​ങ്കി​​​​ലും അ​​​​ല്പം കാ​​​​ര്യ​​​​ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ ജീ​​​​വി​​​​ച്ചു​​​​കൂ​​​​ടേ? മ​​​​നു​​​​ഷ്യ​​​​രെ​​​​ക്കൊ​​​​ണ്ട് എ​​​​ന്തി​​​​നാ​​​​ണ് അ​​​​തു​​​​മി​​​​തും പ​​​​റ​​​​യി​​​​ക്കു​​​​ന്ന​​​​ത്?”

മാ​​​​ലാ​​​​ഖ​​​​യു​​​​ടെ ഈ ​​​​വാ​​​​ക്കു​​​​ക​​​​ൾ കേ​​​​ട്ട​​​​പ്പോ​​​​ൾ വ​​​​ർ​​​​ക്കി​​​​ച്ച​​​​ന് അ​​​​മ്പ​​​​ര​​​​പ്പും ദേ​​​​ഷ്യ​​​​വും വ​​​​ന്നു.

ത​​​​ന്നെ​​​​ക്കു​​​​റി​​​​ച്ച് ഈ ​​​​മാ​​​​ലാ​​​​ഖ എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​ണ് ധ​​​​രി​​​​ച്ചു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്? താ​​​​ന​​​​ത്ര മോ​​​​ശ​​​​ക്കാ​​​​ര​​​​നാ​​​​ണോ?

വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ തെ​​​​ല്ലു കോ​​​​പ​​​​ത്തോ​​​​ടെ ചൊ​​​​ല്ലി: “എ​​​​ന്‍റെ മാ​​​​ലാ​​​​ഖേ! നി​​​​ങ്ങ​​​​ൾ എ​​​​ന്നെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. ഞാ​​​​ൻ വ​​​​ള​​​​രെ ന​​​​ല്ല​​​​വ​​​​നും നീ​​​​തി​​​​മാ​​​​നും കു​​​​ടും​​​​ബ​​​​ക്കാ​​​​ര​​​​നു​​​​മാ​​​​ണ്.”

ഇ​​​​തു കേ​​​​ട്ട് മാ​​​​ലാ​​​​ഖ പൊ​​​​ട്ടി​​​​ച്ചി​​​​രി​​​​ച്ചു. എ​​​​ന്നി​​​​ട്ട് ഒ​​​​രു കൈ​​​യു​​​​യ​​​​ർ​​​​ത്തി മു​​​​റി​​​​യി​​​​ലെ ഭി​​​​ത്തി​​​​യി​​​​ലേ​​​​ക്ക് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​ട്ടു പ​​​​റ​​​​ഞ്ഞു: “നീ​​​​യാ​​​​ണ് തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ന്‍റെ ധാ​​​​ര​​​​ണ മാ​​​​റ്റാ​​​​ൻ ഞാ​​​​ൻ ഒ​​​​രു കാ​​​​ര്യം ചെ​​​​യ്യാം. നി​​​​ന​​​​ക്കു വേ​​​​ണ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ നി​​​​ന്നെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​പ്പോ​​​​ൾ എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​ണ് പ​​​​റ​​​​യു​​​​ന്ന​​​​തെ​​​​ന്ന് അ​​​​വ​​​​രു​​​​ടെ ചി​​​​ത്രം സ​​​​ഹി​​​​തം കാ​​​​ണി​​​​ച്ചും കേ​​​​ൾ​​​​പ്പി​​​​ച്ചും ത​​​​രാം. മ​​​​തി​​​​യോ?”
വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ ഒ​​​​ന്നും മി​​​​ണ്ടാ​​​​തെ നി​​​​ന്നു.

“നി​​​ന്‍റെ ഏ​​​​റ്റ​​​​വും പ്രി​​​​യ​​​​പ്പെ​​​​ട്ട ഭാ​​​​ര്യ മേ​​​​രി​​​​ക്കു​​​​ട്ടി നി​​​​ന്നെ​​​​ക്കു​​​​റി​​​​ച്ച് അ​​​​വ​​​​ളു​​​​ടെ അ​​​​മ്മ​​​​യോ​​​​ട് ഇ​​​​പ്പോ​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത് നീ ​​​​കേ​​​​ട്ടു​​​​നോ​​​​ക്കു​​​​ക! ഈ ​​​​സീ​​​​ൻ ഈ ​​​​മു​​​​റി​​​​യു​​​​ടെ ഭി​​​​ത്തി​​​​യി​​​​ൽ നീ ​​​​ലൈ​​​​വാ​​​​യി കാ​​​​ണും” -മാ​​​​ലാ​​​​ഖ തു​​​​ട​​​​ർ​​​​ന്നു പ​​​​റ​​​​ഞ്ഞു.

ഭാ​​​​ര്യ മേ​​​​രി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം

പെ​​​​ട്ട​​​​ന്ന് വ​​​​ർ​​​​ക്കി​​​​ച്ച​​​​ന്‍റെ ഭാ​​​​ര്യ മേ​​​​രി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ മു​​​​ഖം മു​​​​റി​​​​യു​​​​ടെ ഭി​​​​ത്തി​​​​യി​​​​ൽ തെ​​​​ളി​​​​ഞ്ഞു. മേ​​​​രി​​​​ക്കു​​​​ട്ടി സ്വ​​​​ന്തം അ​​​​മ്മ​​​​യോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

മേ​​​​രി​​​​ക്കു​​​​ട്ടി: “എ​​​​ന്‍റെ അ​​​​മ്മ​​​​ച്ചീ! ഞാ​​​​നീ മ​​​​നു​​​​ഷ്യ​​​​നെ​​​​ക്കൊ​​​​ണ്ട് തോ​​​​റ്റു. പ്രാ​​​​യ​​​​മി​​​​ത്ര​​​​യു​​​​മാ​​​​യി​​​​ട്ടും വ​​​​ക​​​​തി​​​​രി​​​​വ് എ​​​​ന്നൊ​​​​രു സാ​​​​ധ​​​​നം അ​​​​യാ​​​​ൾ​​​​ക്കി​​​​ല്ല. മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ മു​​​​മ്പി​​​​ൽ​​​വ​​​​ച്ച് വെ​​​​റു​​​​തെ ദേ​​​​ഷ്യ​​​​പ്പെ​​​​ടും. അ​​​​യാ​​​​ടെ അ​​​​മ്മ പ​​​​റ​​​​യു​​​​ന്ന​​​​താ​​​​ണ് അ​​​​യാ​​​​ൾക്കു വേ​​​​ദ​​​​വാ​​​​ക്യം. എ​​​​ന്നോ​​​​ട് ഒ​​​​രി​​​​റ്റു സ്നേ​​​​ഹം ഇ​​​​തു​​​​വ​​​​രെ കാ​​​​ണി​​​​ച്ചി​​​​ട്ടി​​​​ല്ല. ഒ​​​​രു തോ​​​​ർ​​​​ത്തു​​​​മു​​​​ണ്ടു​​​പോ​​​​ലും സ​​​​ന്തോ​​​​ഷ​​​​മാ​​​​യി വാ​​​​ങ്ങി​​​​ത്ത​​​​ന്നി​​​​ട്ടി​​​​ല്ല. ഞാ​​​​ൻ പ​​​​ണ്ടേ, പ​​​​റ​​​​ഞ്ഞ​​​​താ​​​​ണ് ഈ ​​​​ക​​​​ല്യാ​​​​ണ​​​​ത്തി​​​​ന് സ​​​​മ്മ​​​​തി​​​​ക്കി​​​​ല്ലെ​​​​ന്ന്! എ​​​​ന്നേ​​​​ക്കാ​​​​ൾ ഏ​​​​ഴെ​​​​ട്ടു​​​​വ​​​​യ​​​​സ് കൂ​​​​ടു​​​​ത​​​​ലു​​​​ള്ള ഇ​​​​യാ​​​​ളെ എ​​​​നി​​​​ക്കു വേ​​​​ണ്ടെ​​​​ന്ന്! ഇ​​​​നി​​​​യി​​​​പ്പോ​​​​ൾ വേ​​​​റെ മാ​​​​ർ​​​​ഗ​​​​മി​​​​ല്ലാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ട് ഞാ​​​​ന​​​​ങ്ങു ക്ഷ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്!”
ഭാ​​​​ര്യ​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ൾ കേ​​​​ട്ട വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ ഇ​​​​ടി​​​​വെ​​​​ട്ടി​​​​യ​​​പോ​​​​ലെ മാ​​​​ലാ​​​​ഖ​​​​യെ തു​​​​റി​​​​ച്ചുനോ​​​​ക്കി.

മ​​​​ക​​​​ൾ ഏ​​​​ലി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം

പി​​​​ന്നീ​​​​ട് മാ​​​​ലാ​​​​ഖ കാ​​​​ണി​​​​ച്ചു​​​​കൊ​​​​ടു​​​​ത്ത​​​​ത് വ​​​​ർ​​​​ക്കി​​​​ച്ച​​​​ന്‍റെ ഏ​​​​ക​​​​പു​​​​ത്രി ഏ​​​ലി​​​​ക്കു​​​​ട്ടി ഹോ​​​​സ്റ്റ​​​​ലി​​​​ൽ​​​നി​​​​ന്ന് ത​​​ന്‍റെ കാ​​​​മു​​​​ക​​​​ന് ഫോ​​​​ൺ ചെ​​​​യ്യു​​​​ന്ന ചി​​​​ത്ര​​​​മാ​​​​ണ്.
ഏ​​​​ലി​​​​ക്കു​​​​ട്ടി കാ​​​​മു​​​​ക​​​​നോ​​​​ട് ഇ​​​​പ്ര​​​​കാ​​​​രം പ​​​​റ​​​​യു​​​​ക​​​​യാ​​​​ണ്: “എ​​​​ന്‍റെ പൊ​​​​ന്നു​​​​മോ​​​​നേ! ന​​​​മ്മ​​​​ൾ ത​​​​മ്മി​​​​ൽ പ്രേ​​​​മ​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന് വീ​​​​ട്ടി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ല. എ​​​​ന്‍റെ മ​​​​ദ​​​​റി​​​​നോ​​​​ട് പ​​​​റ​​​​യാം. പേ​​​​ടി​​​​ക്കേ​​​​ണ്ട. പ​​​​ക്ഷേ, അ​​​​പ്പ​​​​നാ​​​​ണ് ഭീ​​​​ക​​​​ര​​​​ൻ. എ​​​​ന്നോ​​​​ടു വ​​​​ലി​​​​യ ഇ​​​​ഷ്ട​​​​മൊ​​​​ക്കെ​​​​യാ​​​​ണെ​​​​ങ്കി​​​​ലും ന​​​​മു​​​​ക്ക് സ​​​​ഹി​​​​ക്കാ​​​​ൻ വ​​​​യ്യാ​​​​ത്ത സ്വ​​​​ഭാ​​​​വ​​​​മാ​​​​ണ്. പി​​​​ന്നെ, അ​​​​പ്പ​​​​നാ​​​​യി​​​​പ്പോ​​​​യി​​​​ല്ലേ? ന​​​​മു​​​​ക്കൊ​​​​രു കാ​​​​ര്യം ചെ​​​​യ്യാം. ര​​​​ണ്ടു​​​പേ​​​​രെ​​​​യും വെ​​​​ട്ടി​​​​ച്ച് നേ​​​​രേ കാ​​​​ന​​​​ഡ​​​​യ്ക്ക് പോ​​​​കാം. ഇ​​​​വി​​​​ടെ​​​ നി​​​​ന്നാ​​​​ൽ അ​​​​മ്മ​​​​ച്ചി​​​​യും അ​​​​പ്പ​​​​നും ന​​​​മ്മു​​​​ടെ ത​​​​ല​​​​യി​​​​ലാ​​​​കും. മ​​​​ന​​​​സി​​​​ന്‍റെ സ​​​​മാ​​​​ധാ​​​​നം വെ​​​​റു​​​​തെ ഇ​​​​ല്ലാ​​​​താ​​​​ക്കേ​​​​ണ്ട!”

ഓ​​​​മ​​​​ന​​​​പ്പു​​​​ത്രി​​​​യു​​​​ടെ പ്രേ​​​​മ​​​​വും മ​​​​നോ​​​​ഭാ​​​​വ​​​​വും വെ​​​​ളി​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ വീ​​​​ണ്ടും ഫ്ലാ​​​​റ്റാ​​​​യി. അ​​​​ദ്ദേ​​​​ഹം ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യി മാ​​​​ലാ​​​​ഖ​​​​യെ ഇ​​​​ളി​​​​ച്ചു​​​കാ​​​​ട്ടി.

കൂ​​​​ട്ടു​​​​കാ​​​​ര​​​​ൻ തൊ​​​​മ്മ​​​​ച്ച​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യം

പി​​​​ന്നീ​​​​ട് മാ​​​​ലാ​​​​ഖ ലൈ​​​​വാ​​​​യി കാ​​​​ണി​​​​ച്ച​​​​ത് വ​​​​ർ​​​​ക്കി​​​​ച്ച​​​​ന്‍റെ ആ​​​​ത്മാ​​​​ർ​​​​ഥ സു​​​​ഹൃ​​​​ത്താ​​​​യ തൊ​​​​മ്മ​​​​ച്ച​​​​ന്‍റെ മു​​​​ഖ​​​​മാ​​​​ണ്.

തൊ​​​​മ്മ​​​​ച്ച​​​​ൻ, മ​​​​റ്റൊ​​​​രു കൂ​​​​ട്ടു​​​​കാ​​​​ര​​​​നോ​​​​ട് വ​​​​ർ​​​​ക്കി​​​​ച്ച​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ​​​​റ​​​​യു​​​​ക​​​​യാ​​​​ണ്.

തൊ​​​മ്മ​​​​ച്ച​​​​ൻ: “എ​​​​ന്തു പ​​​​റ​​​​യാ​​​​നാ​​​​ണ്! ഈ ​​​​വ​​​​ർ​​​​ക്കി​​​​ച്ച​​​​ന് ഔ​​​​ചി​​​​ത്യം എ​​​​ന്നൊ​​​​ന്നി​​​​ല്ല. എ​​​​പ്പോ​​​​ഴും എ​​​​ന്നെ ഫോ​​​​ൺ​​​​ വി​​​​ളി​​​​ച്ച് ഓ​​​​രോ​​​​ന്നു പ​​​​റ​​​​ഞ്ഞു​​​കൊ​​​​ണ്ടി​​​​രി​​​​ക്കും. വ​​​​ർ​​​​ത്ത​​​​മാ​​​​നം നി​​​​ർ​​​​ത്തു​​​​കേ​​​​ല. എ​​​​പ്പോ​​​​ഴും എ​​​​ന്തി​​​​നും എ​​​​ന്‍റെ സ​​​​ഹാ​​​​യം വേ​​​​ണം. എ​​​​ന്നാ​​​​ൽ, ഒ​​​​രു പെ​​​​രു​​​​ന്നാ​​​​ളി​​​​നു പോ​​​​യാ​​​​ൽ ക​​​​ട്ട​​​​ൻ​​​​കാ​​​​പ്പി​​​​യു​​​​ടെ കാ​​​​ശു​​​​പോ​​​​ലും ന​​​​മ്മ​​​​ൾ മു​​​​ട​​​​ക്ക​​​​ണം. ന​​​​ല്ല കാ​​​​ശു​​​​കാ​​​​ര​​​​നാ​​​​ണെ​​​​ങ്കി​​​​ലും അ​​​​യാ​​​​ൾ ഉ​​​​ഗ്ര​​​​ൻ പി​​​​ശു​​​​ക്ക​​​​നു​​​​മാ​​​​ണ്. ന​​​​മ്മ​​​​ൾ അ​​​​ങ്ങേ​​​​രെ സോ​​​​പ്പി​​​​ട്ടു​​​​ നി​​​​ന്ന് ക​​​​ട​​​​മാ​​​​ണെ​​​​ന്ന മ​​​​ട്ടി​​​​ൽ കു​​​​റെ തു​​​​ക മേ​​​​ടി​​​​ച്ചെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് എ​​​​ന്‍റെ ഭാ​​​​ര്യ പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ന്താ​​​​യാ​​​​ലും ഞാ​​​​ൻ അ​​​​യാ​​​​ളു​​​​ടെ കൂ​​​​ടെ​​​ നി​​​​ന്ന് കു​​​​റ​​​​ച്ചു കാ​​​​ശ് അ​​​​ടി​​​​ച്ചെ​​​​ടു​​​​ക്കും! ഇ​​​​വ​​​​ന്‍റെ​​​​യൊ​​​​ക്കെ കൂ​​​​ടെ ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ന്തെ​​​​ങ്കി​​​​ലും പ്ര​​​​യോ​​​​ജ​​​​നം വേ​​​​ണ​​​​മ​​​​ല്ലോ.”
ഏ​​​​റ്റ​​​​വും വേ​​​​ണ്ട​​​​പ്പെ​​​​ട്ട കൂ​​​​ട്ടു​​​​കാ​​​​ര​​​​ന്‍റെ ഈ ​​​​വാ​​​​ക്കു​​​​ക​​​​ൾ കേ​​​​ട്ട​​​​പ്പോ​​​​ൾ വ​​​​ർ​​​​ക്കി​​​​ച്ച​​​​ന് ജീ​​​​വി​​​​തം​​​പോ​​​​ലും വേ​​​​ണ്ടെന്നാ​​​​യി.

പ​​​​ക്ഷേ, മാ​​​​ലാ​​​​ഖ വി​​​​ടു​​​​മോ?

വ​​​​ർ​​​​ക്കി​​​​ച്ച​​​ന്‍റെ അ​​​​മ്മ​​​​യെ​​​​ക്കൂ​​​​ടി ലൈ​​​​വാ​​​​യി കാ​​​​ണി​​​​ക്കാ​​​​ൻ സ്വ​​​​ർ​​​​ഗ​​​​ദൂ​​​​ത​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

അ​​​​മ്മ ഹൃ​​​​ദ​​​​യം തു​​​​റ​​​​ക്കു​​​​ന്നു

വ​​​​ർ​​​​ക്കി​​​​ച്ച​​​​ന്‍റെ മാ​​​​താ​​​​വി​​​​ന്‍റെ മു​​​​ഖ​​​​വും മാ​​​​ലാ​​​​ഖ ഭി​​​​ത്തി​​​​യി​​​​ൽ കാ​​​​ണി​​​​ച്ചു.
വ​​​​ർ​​​​ക്കി​​​​ച്ച​​​​ന്‍റെ അ​​​​മ്മ ഇ​​​​പ്ര​​​​കാ​​​​രം പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യാ​​​​ണ്: “എ​​​​ന്‍റെ ദൈ​​​​വ​​​​മേ! നീ ​​​​എ​​​​ന്‍റെ മ​​​​ക​​​​ൻ വ​​​​ർ​​​​ക്കി​​​​ച്ച​​​​നെ എ​​​​ന്നും കാ​​​​ത്തോ​​​​ള​​​​ണേ! അ​​​​വ​​​​ന്‍റെ ദു​​​​ഷ്ട​​​​യാ​​​​യ പെ​​​​മ്പ്ര​​​​ന്നോ​​​​ത്തി​​​​യു​​​​ടെ ത​​​​ല​​​​യ​​​​ണ​​​​മ​​​​ന്ത്ര​​​​ത്തി​​​​ൽ​​​നി​​​​ന്ന് അ​​​​വ​​​​നെ ര​​​​ക്ഷി​​​​ച്ചോ​​​​ള​​​​ണ​​​​മേ! ബു​​​​ദ്ധി​​​​മാ​​​​നെ​​​​ന്നു ന​​​​ടി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​വ​​​​ൻ വെ​​​​റു​​​​മൊ​​​​രു മ​​​​ണ്ട​​​​നും പി​​​​ടി​​​​പ്പി​​​​ല്ലാ​​​​ത്ത​​​​വ​​​​നു​​​​മാ​​​​ണെ​​​​ന്ന് നി​​​​ന​​​​ക്ക​​​​റി​​​​യാ​​​​മ​​​​ല്ലോ. ഒ​​​​രു ശു​​​​ദ്ധ​​​​നാ​​​​യ അ​​​​വ​​​​ൻ ദു​​​ഷ്‌​​​ട​​​ന്‍റെ ഫ​​​​ലം ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ നീ ​​​​അ​​​​വ​​​​നോ​​​​ടു ക്ഷ​​​​മി​​​​ക്കേ​​​​ണ​​​​മേ! ശി​​​​ശു​​​​വി​​​​ന്‍റെ മ​​​​ന​​​​സാ​​​​ണ് അ​​​​വ​​​​നു​​​​ള്ള​​​​ത്. ശി​​​​ശു​​​​ക്ക​​​​ൾ​​​​ക്ക് സ്വ​​​​ർ​​​​ഗ​​​​രാ​​​​ജ്യം എ​​​​ന്നാ​​​​ണ​​​​ല്ലോ പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ന്‍റെ വ​​​​ർ​​​​ക്കി​​​​ച്ച​​​​നും അ​​​​തു​​​​കൊ​​​​ണ്ട് സ്വ​​​​ർ​​​​ഗ​​​​രാ​​​​ജ്യം കൊ​​​​ടു​​​​ക്കേ​​​​ണ​​​​മേ!”

സു​​​​ഖ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സൂ​​​​ത്ര​​​​വാ​​​​ക്യം

സ്വ​​​​ന്തം അ​​​​മ്മ​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ൾ കേ​​​​ട്ട​​​​പ്പോ​​​​ൾ വ​​​​ർ​​​​ക്കി​​​​ച്ച​​​​ന് ക​​​​ണ്ണു​​​​നി​​​​റ​​​​ഞ്ഞു. തോ​​​​ർ​​​​ത്തു​​​കൊ​​​​ണ്ട് മു​​​​ഖം തു​​​​ട​​​​ച്ച് അ​​​​ദ്ദേ​​​​ഹം മാ​​​​ലാ​​​​ഖ​​​​യോ​​​​ട് മ​​​​ന്ത്രി​​​​ച്ചു: “എ​​​​ന്‍റെ മാ​​​​ലാ​​​​ഖേ! എ​​​​നി​​​​ക്കി​​​​തൊ​​​​ന്നും കേ​​​​ൾ​​​​ക്കാ​​​​ൻ വ​​​​യ്യ! ഞാ​​​​ൻ ക​​​​രു​​​​തി​​​​യ​​​​തു​​​​പോ​​​​ലെ​​​​യ​​​​ല്ല പ​​​​ല​​​​രു​​​​ടെ​​​​യും ഉ​​​​ള്ളി​​​​ലി​​​​രു​​​​പ്പ്. എ​​​​നി​​​​ക്ക് അ​​​​തി​​​​പ്പോ​​​​ഴാ​​​​ണ് മ​​​​ന​​​​സി​​​ലാ​​​​യ​​​​ത്. ശ​​​​രി​​​​ക്കു​​​പ​​​​റ​​​​ഞ്ഞാ​​​​ൽ ഭാ​​​​ര്യ​​​​യും മ​​​​ക്ക​​​​ളും​​​ പോ​​​​ലും കൂ​​​​ടെ​​​​യി​​​​ല്ല! ഞാ​​​​ൻ ആ​​​​ത്മാ​​​​ർ​​​​ഥ​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട്ടാ​​​​ലും പെ​​​​രു​​​​മാ​​​​റി​​​​യാ​​​​ലും പ​​​​ല​​​​രും എ​​​​ന്നെ ശ​​​​രി​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്നി​​​​ല്ല. പി​​​​ന്നെ, നെ​​​​ഞ്ചു​​​​കീ​​​​റി കാ​​​​ണി​​​​ക്കാ​​​​ൻ പ​​​​റ്റു​​​​മോ?”

“വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ ശാ​​​​ന്ത​​​​നാ​​​​യി​​​​ട്ടി​​​​രി​​​​ക്ക​​​​ണം. പാ​​​​ക​​​​ത കാ​​​​ട്ട​​​​ണം. കൊ​​​​ച്ചു​​​​കു​​​​ട്ടി​​​​ക​​​​ളെ​​​​പ്പോ​​​​ലെ ദുഃ​​​​ഖി​​​​ക്ക​​​​രു​​​​ത്.” -മാ​​​​ലാ​​​​ഖ വ​​​​ർ​​​​ക്കി​​​​ച്ച​​​​ന്‍റെ ശി​​​​ര​​​​സി​​​ൽ ത​​​​ലോ​​​​ടി.

ആ ​​​​മാ​​​​ന്ത്രി​​​​ക​​​സ്പ​​​​ർ​​​​ശ​​​​മേ​​​​റ്റ​​​​പ്പോ​​​​ൾ സ​​​​ങ്ക​​​​ടം സ​​​​ഹി​​​​ക്കാ​​​​നാ​​​​കാ​​​​തെ വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ ക​​​​ണ്ണു​​​​ തു​​​​ട​​​​ച്ചു. എ​​​​ന്നി​​​​ട്ട് ശോ​​​​ക​​​​സ​​​​ങ്കു​​​​ല​​​​മാ​​​​യ ഒ​​​​രു ആ​​​​ശാ​​​​ൻ​​​​ക​​​​വി​​​​ത പാ​​​​ടി ക​​​​ണ്ണീ​​​​ർ പൊ​​​​ഴി​​​​ച്ചു:

“ത​​​​ന്ന​​​​തി​​​​ല്ല പ​​​​ര​​​​നു​​​​ള്ളു​​​​കാ​​​​ട്ടു​​​​വാ​​​​ന്‍
ഒ​​​​ന്നു​​​​മേ ന​​​​ര​​​​നു​​​​പാ​​​​യ​​​​മീ​​​​ശ്വ​​​​ര​​​​ന്‍
ഇ​​​​ന്നു ഭാ​​​​ഷ​​​​യ​​​​ത​​​​പൂ​​​​ര്‍​ണ​​​മി​​​​ങ്ങ​​​​ഹോ,
വ​​​​ന്നു​​​​പോം പി​​​​ഴ​​​​യു​​​​മ​​​​ര്‍​ത്ഥ​​​​ശ​​​​ങ്ക​​​​യാ​​​​ൽ!”

മാ​​​​ലാ​​​​ഖ ഇ​​​​തു​​​കേ​​​​ട്ട് ചി​​​​രി​​​​ച്ചു: “ആ​​​​ർ​​​​ക്കും ആ​​​​രെയും മു​​​​ഴു​​​​വ​​​​ൻ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നാ​​​​വി​​​​ല്ല, വ​​​​ർ​​​​ക്കി​​​​ച്ചാ! അ​​​​തോ​​​​ർ​​​​ത്ത് വി​​​​ഷ​​​​മി​​​​ച്ചി​​​​ട്ട് കാ​​​​ര്യ​​​​മി​​​​ല്ല. നി​​​​ങ്ങ​​​​ളു​​​​ടെ മ​​​​നഃ​​​​സാ​​​​ക്ഷി​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് സ​​​​മാ​​​​ധാ​​​​ന​​​​ത്തോ​​​​ടെ ജീ​​​​വി​​​​ക്കു​​​​ക​​​​യും ലോ​​​​ക​​​​ത്തെ സ്നേ​​​​ഹി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക. എ​​​​ന്നി​​​​ട്ട് ധൈ​​​​ര്യ​​​​മാ​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ക! രാ​​​​ത്രി​​​​യി​​​​ൽ ഒ​​​​രു കു​​​​ഞ്ഞി​​​​നെ​​​​പ്പോ​​​​ലെ സു​​​​ഖ​​​​മാ​​​​യി ഉ​​​​റ​​​​ങ്ങു​​​​ക! ഇ​​​​താ​​​​ണ് സു​​​​ഖ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സൂ​​​​ത്ര​​​​വാ​​​​ക്യം. ഇ​​​​തൊക്കെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ഞാ​​​​നി​​​​പ്പോ​​​​ൾ വ​​​​ന്ന​​​​ത്.”
വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ കാ​​​​സേ​​​​ര​​​​യി​​​​ൽനി​​​​ന്നെ​​​​ഴു​​​​ന്നേ​​​​റ്റ് മാ​​​​ലാ​​​​ഖ​​​​യെ വ​​​​ന്ദി​​​​ച്ചു.

അ​​​​പ്പോ​​​​ൾ മാ​​​​ലാ​​​​ഖ ചി​​​​റ​​​​കു​​​​ക​​​​ൾ മെ​​​​ല്ലെ വി​​​​ട​​​​ർ​​​​ത്തി​​​​യി​​​​ട്ടു പ​​​​റ​​​​ഞ്ഞു:
“എ​​​​നി​​​​ക്ക് പോ​​​​കാ​​​​ൻ സ​​​​മ​​​​യ​​​​മാ​​​​യി. ഓ​​​​കെ, ഗു​​​​ഡ്ബൈ! ബീ ​​​​എ ഗു​​​​ഡ് ബോ​​​​യ്!”

വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ നോ​​​​ക്കി​​​​നി​​​​ൽ​​​​ക്കേ, ആ ​​​​ദി​​​​വ്യ​​​​രൂ​​​​പം ജ​​​​നാ​​​​ല​​​​യി​​​​ലൂ​​​​ടെ ഒ​​​​രു തു​​​​മ്പി​​​​യാ​​​​യി വെ​​​​ളി​​​​യി​​​​ലേ​​​​ക്ക് പ​​​​റ​​​​ന്നു​​​പോ​​​​യി.

ഏ​​​​തോ ഒ​​​​രു സ്വ​​​​പ്നം

എ​​​​ന്തോ ശ​​​​ബ്ദം കേ​​​​ട്ട് വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ ഞെ​​​​ട്ടി​​​​യു​​​​ണ​​​​ർ​​​​ന്നു.
ഭാ​​​​ര്യ ഏ​​​​ലി​​​​ക്കു​​​​ട്ടി മ​​​​രു​​​​ന്നു​​​​മാ​​​​യി വ​​​​ന്ന​​​​താ​​​​ണ്.
അ​​​​പ്പോ​​​​ൾ മാ​​​​ലാ​​​​ഖ എ​​​​വി​​​​ടെ?

വ​​​​ർ​​​​ക്കി​​​​ച്ച​​​​ന്‍റെ ഇ​​​​രു​​​​പ്പു​​​​ ക​​​​ണ്ട് മേ​​​​രി​​​​ക്കു​​​​ട്ടി​​​​ക്ക് ദേ​​​​ഷ്യം ​​​വ​​​​ന്നു.
“നി​​​​ങ്ങ​​​​ളെ​​​​ന്താ​​​​ണ് നി​​​​ലാ​​​​വ​​​​ത്ത​​​​ഴി​​​​ച്ചു​​​വി​​​​ട്ട കോ​​​​ഴി​​​​യെ​​​​പ്പോ​​​​ലെ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്? ഞാ​​​​ന​​​​റി​​​​യാ​​​​തെ ഫ്രി​​​​ഡ്ജി​​​​ലു​​​​ള്ള​​​​തു​​​​ വ​​​​ല്ല​​​​തും വെ​​​​ള്ളം തൊ​​​​ടാ​​​​തെ വി​​​​ഴു​​​​ങ്ങി​​​​യോ?”

“മാ​​​​ലാ​​​​ഖ!” -എ​​​​ന്നു മാ​​​​ത്രം അ​​​​തി​​​​നു​​​​ത്ത​​​​ര​​​​മാ​​​​യി വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ മെ​​​​ല്ലെ ശ​​​​ബ്ദി​​​​ച്ചു.
ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്കു ക​​​​ണ്ണു​​​​ക​​​​ള​​​​യ​​​​ച്ച് പി​​​​റു​​​​പി​​​​റു​​​​ക്കു​​​​ന്ന വ​​​​ർ​​​​ക്കി​​​​ച്ച​​​​നെ മേ​​​​രി​​​​ക്കു​​​​ട്ടി സം​​​​ശ​​​​യ​​​​ത്തോ​​​​ടെ മി​​​​ഴി​​​​ച്ചു​​​നോ​​​​ക്കി.

([email protected])

Tags : Varkichan angel saw

Recent News

Corehub Up