x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക്ക​ൾ അ​ക്ഷ​രമു​റ്റ​ത്തിറങ്ങുമ്പോൾ

ടി.​എ​സ്. പ​റ​ശി​ൻ രാ​ജ്
Published: May 30, 2026 01:31 AM IST | Updated: May 30, 2026 01:31 AM IST

പു​​​​​തി​​​​​യ പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ന്‍റെ മ​​​​​ണ​​​മാ​​​ണ് ജൂ​​​​​ൺ ഒ​​​​​ന്നി​​​​​ന്‍റെ പു​​​​​ല​​​​​ർ​​​​​കാ​​​​​ല​​​ത്തി​​​ന്. കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളു​​​​​ള്ള ഓ​​​​​രോ വീ​​​​​ട്ടി​​​ലും സു​​​ന്ദ​​​ര​​​മാ​​​യ ആ​​​ഘോ​​​ഷ​​​ക്കാ​​​ഴ്ച. പു​​​തി​​​യ അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ. എ​​​​​ന്നാ​​​​​ൽ, പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നി​​​​​ശ​​​​​ബ്‌​​​ദ​​​​​മാ​​​​​യൊ​​​​​രു ചോ​​​​​ദ്യം ത​​​ങ്ങി​​​നി​​​ൽ​​​ക്കു​​​ന്നു​​​​​ണ്ട്. മ​​​​​ക്ക​​​​​ൾ​​​ക്കൊ​​​പ്പം ന​​​​​മ്മ​​​​​ൾ ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ൾ, ശ​​​​​രി​​​​​ക്കും അ​​​​​തി​​​​​നൊ​​​​​രു​​​​​ങ്ങി​​​​​യോ? അ​​​ധ്യ​​​യ​​​ന​​​കാ​​​ല​​​ത്ത് കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം ന​​​ട​​​ക്കാ​​​ൻ ര​​​ക്ഷി​​​താ​​​ക്ക​​​ളും ഒ​​​രു​​​ങ്ങേ​​​ണ്ട​​​തു​​​ണ്ട്. പു​​​തി​​​യ കാ​​​ലം അ​​​ങ്ങേ​​​യ​​​റ്റം അ​​​താ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

►► പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​ക​​​ത്തി​​​ന്‍റെ പൂ​​​​​ർ​​​​​ണ​​​വാ​​​​​യ​​​​​ന

കു​​​​​ട്ടി​​​​​യു​​​​​ടെ പ​​​​​ഠ​​​​​ന​​​​​കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​ലെ ആ​​​​​ശ​​​​​ങ്ക നേ​​​രേ വ​​​ഴി​​​തു​​​റ​​​ക്കു​​​ക ട്യൂ​​​ഷ​​​നി​​​ലേ​​​ക്കാ​​​ണ്. ആ ​​​​​തി​​​​​ടു​​​​​ക്കം സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​ണ്. പ​​​​​ക്ഷേ, ന​​​​​മ്മു​​​​​ടെ കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളു​​​​​ടെ പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​കം ഒ​​​​​രി​​​​​ക്ക​​​​​ലെ​​​​​ങ്കി​​​​​ലും ന​​​​​മ്മ​​​​​ൾ മു​​​​​ഴു​​​​​വ​​​​​നാ​​​​​യി വാ​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടോ? ഒ​​​​​രൊ​​​​​റ്റ പ​​​​​രി​​​​​ശ്ര​​​​​മം ഒ​​​​​രു വ​​​​​ലി​​​​​യ മാ​​​​​റ്റ​​​​​ത്തി​​​​​ന്‍റെ തു​​​​​ട​​​​​ക്ക​​​​​മാ​​​​​കും. ക്ലാ​​​​​സ്‌​​​​​ മു​​​​​റി​​​​​യി​​​​​ൽ എ​​​​​ന്തു ന​​​​​ട​​​​​ക്കു​​​​​ന്നു എ​​​​​ന്ന ഒ​​​​​രു ഏ​​​​​ക​​​​​ദേ​​​​​ശ ധാ​​​​​ര​​​​​ണ ര​​​​​ക്ഷി​​​​​താ​​​​​വി​​​​​നു ല​​​ഭി​​​ക്കും. ആ ​​​​​ചി​​​​​ത്രം ഉ​​​​​ള്ളി​​​​​ലുണ്ടെ​​​​​ങ്കി​​​​​ൽ കു​​​​​ഞ്ഞി​​​​​നോ​​​​​ട് എ​​​​​പ്പോ​​​​​ഴു​​​​​മൊ​​​​​രു ചോ​​​​​ദ്യം ചോ​​​​​ദി​​​​​ക്കാം. ഒ​​​​​രു​​​​​ത്ത​​​​​രം ഒ​​​​​രു​​​​​മി​​​​​ച്ച് ക​​​​​ണ്ടു​​​​​പി​​​​​ടി​​​​​ക്കാം. അ​​​​​ങ്ങ​​​​​നെ​​ ​​പ​​​​​ഠ​​​​​ന​​​​​കാ​​​​​ലം ഇ​​​​​രു​​​​​വ​​​​​ർ​​​​​ക്കും ആ​​​​​ഹ്ലാ​​​​​ദ​​​​​ക​​​​​ര​​​​​മാ​​​​​യ ഓ​​​​​ർ​​​​​മ​​​​​യാ​​​​​കും. ഒ​​​​​രു കു​​​​​ട്ടി​​​​​ക്ക് ഏ​​​​​റ്റ​​​​​വും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ​​​​​ത് വേ​​​​​റൊ​​​​​രു ക്ലാ​​​​​സ്‌​​​​​മു​​​​​റി​​​​​യ​​​​​ല്ല. മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ ഒ​​​​​പ്പ​​​​​മു​​​​​ണ്ട് എ​​​​​ന്ന മാ​​​​​ന​​​​​സി​​​​​ക ഉ​​​​​റ​​​​​പ്പാ​​​​​ണ്.

►► കൂ​​​​​ട്ടു​​​​​കൂ​​​​​ടാ​​​​​ൻ ഒ​​​​​പ്പ​​​​​മി​​​​​രു​​​​​ന്ന് പ​​​​​ഠി​​​​​പ്പി​​​​​ക്കാം

ഏ​​​​​ത് സൗ​​​​​ഹൃ​​​​​ദം സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം, ഏ​​​​​തൊ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം എ​​​​​ന്ന് കു​​​​​ട്ടി​​​​​ക​​​​​ൾ സ്വ​​​​​യം തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ണമെ​​​​​ന്ന് നാം ​​​ആ​​​​​ഗ്ര​​​​​ഹി​​​​​ച്ചേ​​​​​ക്കും. പ​​​​​ക്ഷേ, ആ ​​​​​തി​​​​​രി​​​​​ച്ച​​​​​റി​​​​​വ് ഉ​​​​​ണ്ടാ​​​​​ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ആ​​​​​ദ്യം അ​​​​​തി​​​​​നൊ​​​​​രു വ​​​​​ഴി​​​​​കാ​​​​​ട്ടി ഉ​​​​​ണ്ടാ​​​​​കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ, കു​​​​​ടും​​​​​ബ ബ​​​​​ന്ധു​​​​​ക്ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ർ ഒ​​​​​രു​​​​​മി​​​​​ച്ചി​​​​​രു​​​​​ന്ന് അ​​​​​വ​​​​​രു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള അ​​​​​നേ​​​​​കം പ്ര​​​​​ചോ​​​​​ദ​​​​​ന ക​​​​​ഥ​​​​​ക​​​​​ൾ മ​​​​​നഃ​​​​​പൂ​​​​​ർ​​​​​വം പ​​​​​റ​​​​​ഞ്ഞു​​​​​കൊ​​​​​ടു​​​​​ക്ക​​​​​ണം. ഒ​​​​​രു സ്നേ​​​​​ഹ​​​ബ​​​​​ന്ധം എ​​​​​ങ്ങ​​​​​നെ ഉ​​​​​യ​​​​​ർ​​​​​ത്തി, ഒ​​​​​രു ബ​​​​​ന്ധം​​​കൊ​​​​​ണ്ട് എ​​​​​ങ്ങ​​​​​നെ വേ​​​​​ദ​​​​​നയു​​​​​ണ്ടാ​​​​​യി എ​​​​​ന്ന് ല​​​​​ളി​​​​​ത​​​​​മാ​​​​​യി പ​​​​​ങ്കു​​​​​വ​​​യ്​​​​​ക്കു​​​​​ന്ന ശീ​​​​​ലം കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ൽ പു​​​​​ന​​​​​ർ​​​ജ​​​​​നി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ബ​​​​​ന്ധ​​​​​ങ്ങ​​​​​ളു​​​​​ടെ വ​​​​​രും​​​​​വ​​​​​രാ​​​​​യ്ക​​​​​ക​​​​​ൾ, അ​​​​​തി​​​​​ർ​​​​​വ​​​​​ര​​​​​മ്പു​​​​​ക​​​​​ൾ, ഊ​​​​​ഷ്മ​​​​​ള​​​​​ത ഇ​​​​​വ​​​​​യെ​​​​​ല്ലാം കു​​​ഞ്ഞ് ആ​​​​​ദ്യം പ​​​​​ഠി​​​​​ക്കേ​​​​​ണ്ട​​​​​ത് തീ​​​​​ൻമേ​​​​​ശ​​​​​യ്ക്ക് ചു​​​​​റ്റു​​​​​മു​​​​​ള്ള സ്നേ​​​​​ഹ​​​സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽനി​​​​​ന്നാ​​​​​ണ്.

►► അ​​​​​വ​​​​​ന​​​​​വ​​​​ന്‍റെ ഉ​​​​​ള്ളി​​​​​ലെ ക​​​​​ഴി​​​​​വ് ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ള്ള മാ​​​​​ർ​​​​​ഗ​​​ങ്ങ​​​​​ൾ

ഓ​​​​​രോ കു​​​​​ഞ്ഞി​​​​​ലും നൈ​​​​​സ​​​​​ർ​​​​​ഗി​​​​​ക​​​​​മാ​​​​​യ അ​​​​​നേ​​​​​കം ക​​​​​ഴി​​​​​വു​​​​​ക​​​​​ൾ ഒ​​​​​ളി​​​​​ഞ്ഞു​​​​​കി​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ആ ​​​​​ഉ​​​​​ൾ​​​​​ക്ക​​​​​ഴി​​​​​വു​​​​​ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്തു​​​​​ക​​​​​യും പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യു​​​മാ​​​ണ് ര​​​​​ക്ഷി​​​​​താ​​​​​വി​​​​​ന്‍റെ പ്രാ​​​​​ഥ​​​​​മി​​​​​ക​​​​​മാ​​​​​യ ക​​​​​ട​​​​​മ. ഒ​​​​​രു ക​​​​​ലാ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ലെ​​​​​ങ്കി​​​​​ലും പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള ആ​​​​​ത്മ​​​​​ധൈ​​​​​ര്യം, ക​​​​​ളി​​​​​ക്ക​​​​​ള​​​​​ത്തി​​​​​ൽ മാ​​​​​റ്റു​​​​​ര​​​​​യ്ക്കാ​​​​​നു​​​​​ള്ള ഊ​​​​​ർ​​​​​ജം, സേ​​​​​വ​​​​​ന​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ഉ​​​​​ണ്ടാ​​​​​കു​​​​​ന്നൊ​​​​​രു മാ​​​​​നു​​​​​ഷി​​​​​കസ്പ​​​​​ർ​​​​​ശം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ ഒ​​​​​രു കു​​​​​ട്ടി​​​​​യെ കേ​​​​​വ​​​​​ലം ഒ​​​​​രു വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യി​​​​​ൽ​​​നി​​​​​ന്ന് ഒ​​​​​രു സ​​​​​മ്പൂ​​​​​ർ​​​​​ണ മ​​​​​നു​​​​​ഷ്യ​​​​​നും സാ​​​​​മൂ​​​​​ഹ്യ​​​​​ജീ​​​​​വി​​​​​യു​​​​​മാ​​​​​ക്കി മാ​​​​​റ്റാ​​​​​നു​​​​​പ​​​​​ക​​​​​രി​​​​​ക്കും. ഇ​​​​​തു​​​​​പോ​​​​​ലെ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണ് മി​​​​​ക​​​​​വാ​​​​​ർ​​​​​ന്ന കൈ​​​യ​​​​​ക്ഷ​​​​​രം ഉ​​​​​രു​​​​​വ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ടു​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന​​​​​തും. ഭം​​​​​ഗി​​​​​യാ​​​​​യി എ​​​​​ഴു​​​​​തു​​​​​ക എ​​​​​ന്ന​​​​​ത് കേ​​​​​വ​​​​​ലം ഒ​​​​​രു ക​​​​​ഴി​​​​​വ​​​​​ല്ല, ആ ​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ വ്യ​​​​​ക്തി​​​​​ത്വ​​​​​ത്തി​​​ന്‍റെ ദ​​​​​ർ​​​​​പ്പ​​​​​ണംകൂ​​​​​ടി​​​​​യാ​​​​​ണ്.

►► എ​​​ഐ കാ​​​​​ല​​​​​വും സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യും

ഈ ​​​​​അ​​​​​ധ്യ​​​​​യ​​​​​നവ​​​​​ർ​​​​​ഷം വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്ക് പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന ഓ​​​​​രോ കു​​​​​ഞ്ഞും പ​​​​​ഴ​​​​​യ കാ​​​​​ല​​​​​ത്തെ ക്ലാ​​​​​സ്‌​​​​​മു​​​​​റി​​​​​യി​​​​​ലേ​​​​​ക്ക​​​​​ല്ല ക​​​​​ട​​​​​ന്നുചെ​​​ല്ലു​​​​​ന്ന​​​​​ത്. ആ ​​​​​മ​​​​​ക്ക​​​​​ൾ എ​​​ഐ യു​​​​​ഗ​​​​​ത്തി​​​​​ലേ​​​​​ക്കെ​​​​​ന്ന പോ​​​​​ലെ, ഡി​​​​​ജി​​​​​റ്റ​​​​​ൽ ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ അ​​​​​തി​​​​​ർ​​​​​വ​​​​​ര​​​​​മ്പി​​​​​ല്ലാ​​​​​ത്ത ഒ​​​​​രു കാ​​​​​ട്ടു​​​വ​​​​​ഴി​​​​​യി​​​​​ലേ​​​​​ക്കുകൂ​​​​​ടി​​​​​യാ​​​​​ണ് ചു​​​​​വ​​​​​ടു​​​​​ വ​​​യ്​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ന്ന ബോ​​​​​ധ്യ​​​​​ത്തി​​​​​ലാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം ഇ​​​​​വ​​​​​രോ​​​​​ട് ന​​​​​മ്മ​​​​​ൾ ഇ​​​​​ട​​​​​പ​​​​​ഴ​​​​​കാൻ​​​ത​​​​​ന്നെ. ആ ​​​​​ലോ​​​​​ക​​​​​ത്ത് അ​​​​​വ​​​​​ർ​​​​​ക്ക് ഏ​​​​​റ്റ​​​​​വും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ​​​​​ത് ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ സൂ​​​​​ക്ഷ്മ​​​​​മാ​​​​​യ ഒ​​​​​രു ഉ​​​​​ൾ​​​ക്ക​​​ണ്ണാ​​​​​ണ്. അ​​​​​താ​​​​​യ​​​​​ത്, മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ സ്നേ​​​​​ഹ​​​​​ദൃ​​​ഷ്‌​​​ടി. അ​​​​​തൊ​​​​​രി​​​​​ക്ക​​​​​ലും ഭ​​​​​യംകൊ​​​​​ണ്ടു​​​​​ള്ള നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​മാ​​​​​വ​​​​​രു​​​​​ത്. കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളെ​​​​​ക്കൂ​​​​​ടി വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ലെ​​​​​ടു​​​​​ത്തു​​​​​കൊ​​​​​ണ്ടു​​​​​ള്ള ഒ​​​​​രു സം​​​​​ര​​​​​ക്ഷി​​​​​ത ക​​​​​രു​​​​​ത​​​​​ൽ. ആ ​​​​​ക​​​​​രു​​​​​ത​​​​​ൽ ഒ​​​​​രു സിസിടിവി പോ​​​​​ലെ ത​​​​​ങ്ങ​​​​​ൾ​​​​​ക്ക് ചു​​​​​റ്റു​​​​​മു​​​​​ണ്ട് എ​​​​​ന്ന ബോ​​​​​ധ്യം ഓ​​​​​രോ കു​​​​​ട്ടി​​​​​ക്കും അ​​​​​നു​​​​​ഭ​​​​​വ​​​​​വേ​​​​​ദ്യ​​​​​മാ​​​​​വു​​​​​ക​​​​​യും​​​കൂ​​​​​ടി വേ​​​​​ണം.

►► തോ​​​​​ൽ​​​​​വി​​​​​യും ഒ​​​​​രു പാ​​​​​ഠ​​​​​മാ​​​​​ണ്

ജീ​​​​​വി​​​​​ത​​​​​ത്തി​​​​ന്‍റെ അ​​​​​നേ​​​​​കം ക​​​​​ളി​​​​​ക്ക​​​​​ള​​​​​ങ്ങ​​​​​ളി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​വ​​​​​രാ​​​​​ണ് ന​​​​​മ്മു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ൾ. എ​​​​​ല്ലാ​​​​​വ​​​​​രും എ​​​​​ല്ലാ​​​​​യ്‌​​​​​പോ​​​​​ഴും ജ​​​​​യി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നി​​​​​ല്ല. ചെ​​​​​റി​​​​​യ തോ​​​​​ൽ​​​​​വി​​​​​ക​​​​​ൾ ആ ​​​​​കൊ​​​​​ച്ചു​​​​​മ​​​​​ന​​​സി​​​​​നെ ത​​​​​ക​​​​​ർ​​​​​ക്ക​​​​​രു​​​​​ത്. മ​​​​​റി​​​​​ച്ച്, തി​​​​​രി​​​​​ച്ചു​​​​​വ​​​​​രാ​​​​​നു​​​​​ള്ള ആ​​​​​ഴം അ​​​​​ള​​​​​ക്കു​​​​​ന്ന ഒ​​​​​രു അ​​​​​നു​​​​​ഭ​​​​​വംകൂ​​​​​ടി​​​​​യാ​​​​​ക​​​​​ണ​​​​​മ​​​​​ത്. തൊ​​​​​ണ്ണൂ​​​​​റ് ശ​​​​​ത​​​​​മാ​​​​​നം ജ​​​​​യി​​​​​ക്കും എ​​​​​ന്ന ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം ഉ​​​​​ള്ളി​​​​​ൽ സൂ​​​​​ക്ഷി​​​​​ക്കു​​​​​മ്പോ​​​​​ഴും, പ​​​​​ത്ത് ശ​​​​​ത​​​​​മാ​​​​​നം ചി​​​​​ല​​​​​പ്പോ​​​​​ൾ ഇ​​​​​ല്ലാ​​​​​തെ പോ​​​​​കാം, അ​​​​​തെ​​​​​ന്നെ തോ​​​​​ൽ​​​​​പ്പി​​​​​ക്കി​​​​​ല്ല എ​​​​​ന്ന ഉ​​​​​റ​​​​​ച്ച മ​​​​​നോ​​​​​ഭാ​​​​​വംകൂ​​​​​ടി ആ ​​​​​കു​​​​​ട്ടി​​​​​ക്ക് ഉ​​​​​ണ്ടാ​​​​​ക​​​​​ണം. പ​​​​​രാ​​​​​ജ​​​​​യം ഒ​​​​​രു അ​​​​​വ​​​​​സാ​​​​​ന​​​​​മ​​​​​ല്ല, ഒ​​​​​രു തി​​​​​രി​​​​​വ് മാ​​​​​ത്ര​​​​​മാ​​​​​ണ് എ​​​​​ന്ന് ബോ​​​​​ധ്യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​യാ​​​ണ് പ്ര​​​ധാ​​​നം.

ഒ​​​​​രു വ​​​​​ഴി അ​​​​​ട​​​​​ഞ്ഞാ​​​​​ൽ മ​​​​​റ്റൊ​​​​​രു വ​​​​​ഴിയു​​​​​ണ്ട് എ​​​​​ന്ന​​​​​റി​​​​​യു​​​​​ന്ന കു​​​​​ട്ടി ഒ​​​​​രി​​​​​ക്ക​​​​​ലും ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ഴി​​​​​ല്ല. ആ ​​​​​ബ​​​​​ദ​​​​​ൽ​​​വ​​​​​ഴി​​​​​ക​​​​​ൾ കാ​​​​​ണി​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ക്കാ​​​​​ൻ, ആ ​​​​​സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളെക്കു​​​​​റി​​​​​ച്ച് സം​​​​​സാ​​​​​രി​​​​​ക്കാ​​​​​ൻ ന​​​​​മ്മ​​​​​ൾ ത​​​​​യാ​​​​​റാ​​​​​ക​​​​​ണം. പ​​​​​രീ​​​​​ക്ഷ തോ​​​​​റ്റാ​​​​​ൽ ലോ​​​​​കം ഇ​​​​​ടി​​​​​ഞ്ഞു​​​​​വീ​​​​​ഴും എ​​​​​ന്ന ഭ​​​​​യം, അ​​​​​റി​​​​​ഞ്ഞോ അ​​​​​റി​​​​​യാ​​​​​തെ​​​​​യോ ആ ​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ മ​​​​​ന​​​​​സി​​​​​ലേ​​​​​ക്ക് പ​​​​​ക​​​​​ർ​​​​​ന്നു​​​​​കൊ​​​​​ടു​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് ഒ​​​​​രു ന​​​​​ല്ല ര​​​​​ക്ഷി​​​​​താ​​​​​വ് പാ​​​​​ലി​​​​​ക്കേ​​​​​ണ്ട ഏ​​​​​റ്റ​​​​​വും ല​​​​​ളി​​​​​ത​​​​​മാ​​​​​യ ധ​​​​​ർ​​​​​മം.

►► കു​​​​​രു​​​​​ക്കി​​​​​ലാ​​​കു​​​​​മ്പോ​​​​​ൾ ചേ​​​​​ർ​​​​​ത്തു​​​നി​​​​​ർ​​​​​ത്തു​​​​​ക

അ​​​​​റി​​​​​ഞ്ഞോ അ​​​​​റി​​​​​യാ​​​​​തെ​​​​​യോ കു​​​​​ട്ടി​​​​​ക​​​​​ൾ ചി​​​​​ല​​​​​പ്പോ​​​​​ൾ തെ​​​​​റ്റു​​​​​ക​​​​​ൾ ചെ​​​​​യ്‌​​​​​തേ​​​​​ക്കും. അ​​​​​റി​​​​​യാ​​​​​തെ​​​പോ​​​​​യി കു​​​​​രു​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ വീ​​​​​ണേ​​​​​ക്കാം. ആ ​​​​​നി​​​​​മി​​​​​ഷം ഒ​​​​​രു പ​​​​​രീ​​​​​ക്ഷ​​​​​ണ​​​ഘ​​​​​ട്ട​​​​​മാ​​​​​ണ്; കു​​​​​ട്ടി​​​​​ക്ക് മാ​​​​​ത്ര​​​​​മ​​​​​ല്ല, ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കും. ആ ​​​​​നേ​​​​​ര​​​​​ത്ത് കു​​​​​ട്ടി​​​​​യെ കു​​​​​റ്റ​​​​​ക്കാ​​​​​ര​​​​​നും തെ​​​​​റ്റു​​​​​കാ​​​​​ര​​​​​നും മാ​​​​​ത്ര​​​​​മാ​​​​​ക്കി മാ​​​​​റ്റി​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു പ​​​​​ക​​​​​രം, ആ ​​​​​പ്ര​​​​​ശ്ന​​​​​ത്തെ ശാ​​​​​ന്ത​​​​​മാ​​​​​യി നോ​​​​​ക്കി​​​​​ക്കാ​​​​​ണാ​​​​​നും അ​​​​​വ​​​​​ധാ​​​​​ന​​​​​ത​​​​​യോ​​​​​ടെ സ​​​​​മീ​​​​​പി​​​​​ക്കാനും പ​​​​​രി​​​​​ശ്ര​​​​​മി​​​​​ക്കു​​​​​ക. പ്ര​​​​​ശ്ന​​​​​ത്തി​​​​​ന്‍റെ വേ​​​​​ര് ക​​​​​ണ്ടെ​​​​​ത്തി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള ​​ശ്ര​​​​​മ​​​​​മാ​​​​​ണ് ഈ ​​​​​സ​​​​​മ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​ത്. ന​​​​​മു​​​​​ക്കൊ​​​​​രു​​​​​മി​​​​​ച്ച് പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാം. “സ​​​​​ത്യ​​​​​ത്തോ​​​​​ടും സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തോ​​​​​ടും കൂ​​​​​ടി ആ​​​​​ണെ​​​​​ങ്കി​​​​​ൽ എ​​​​​ന്തു സം​​​​​ഭ​​​​​വി​​​​​ച്ചാ​​​​​ലും അ​​​​​മ്മ ഉ​​​​​ണ്ട്, അ​​​​​ച്ഛ​​​​​ൻ ഉ​​​​​ണ്ട്, പ​​​​​റ​​​​​യാ​​​​​ൻ ആ​​​​​ളു​​​​​ണ്ട്, കേ​​​​​ൾ​​​​​ക്കാ​​​​​ൻ ആ​​​​​ളു​​​​​ണ്ട്” എ​​​​​ന്നൊ​​​​​രു ഉ​​​​​റ​​​​​പ്പ് ഒ​​​​​രു കു​​​​​ട്ടി​​​​​യു​​​​​ടെ ഉ​​​​​ള്ളി​​​​​ൽ ഉ​​​​​ണ്ടെ​​​​​ങ്കി​​​​​ൽ ഏ​​​​​ത് വ​​​​​ലി​​​​​യ കു​​​​​രു​​​​​ക്കും അ​​​തി​​​ജീ​​​വി​​​ക്കാ​​​നു​​​ള്ള ക​​​രു​​​ത്ത് ന​​​​​മ്മു​​​​​ടെ കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ​​​​​ക്ക് ല​​​​​ഭി​​​​​ക്കും.

►► ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തോ​​​​​ടെ സം​​​​​സാ​​​​​രി​​​​​ക്കാ​​​​​ൻ പ്രേ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ക

ന​​​​​മ്മു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ളെ​​​​​ല്ലാ​​​​​വ​​​​​രും​​​ത​​​​​ന്നെ ന​​​​​ല്ല മി​​​​​ടു​​​​​ക്ക​​​​​രാ​​​​​ണ്. ആ ​​​​​മി​​​​​ടു​​​​​ക്ക് ലോ​​​​​കം കാ​​​​​ണ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും കേ​​​​​ൾ​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​രു​​​​​ടേ​​​​​താ​​​​​യ ഉ​​​​​റ​​​​​ച്ച സ്വ​​​​​രം ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​ത് ഭാ​​​​​ഷ, സം​​​​​സ്കാ​​​​​രം, ച​​​​​രി​​​​​ത്ര​​​ബോ​​​​​ധം, ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യെ​​​​​ല്ലാംകൂ​​​​​ടി ചേ​​​​​ർ​​​​​ന്ന​​​​​താ​​​​​ണ്. സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു മു​​​​​ൻ​​​​​പി​​​​​ൽ ച​​​​​ങ്കു​​​​​റ​​​​​പ്പോ​​​​​ടെ നി​​​​​ൽ​​​​​ക്കാ​​​​​ൻ, ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തോ​​​​​ടെ ഒ​​​​​രു ആ​​​​​ശ​​​​​യം പ​​​​​റ​​​​​ഞ്ഞ് ഫ​​​​​ലി​​​​​പ്പി​​​​​ക്കാ​​​​​ൻ, ഭം​​​​​ഗി​​​​​യാ​​​​​യി എ​​​​​ഴു​​​​​തി ആ​​​​​ശ​​​​​യം അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കാ​​​​​നു​​​മൊ​​​​​ക്കെ​​​​​യു​​​​​ള്ള ഉ​​​​​ൾ​​​​​ക്ക​​​​​രു​​​​​ത്ത് ഇ​​​​​നി വ​​​​​ള​​​​​ർ​​​​​ന്നു വ​​​​​രു​​​​​ന്ന ത​​​​​ല​​​​​മു​​​​​റ​​​​​യി​​​​​ൽ ന​​​​​മ്മ​​​​​ൾ മ​​​​​നഃ​​​​​പൂ​​​​​ർ​​​​​വം സ​​​​​ന്നി​​​​​വേ​​​​​ശി​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. കാ​​​​​ര​​​​​ണം, മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ, വേ​​​​​ഗ​​​ത്തി​​​ന്‍റെ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​മാ​​​​​ണ് വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഓ​​​​​രോ ദി​​​​​ന​​​​​വും ഒ​​​​​രു ച​​​​​ർ​​​​​ച്ച, ഒ​​​​​രു ചോ​​​​​ദ്യം, ഒ​​​​​രു ക​​​​​ഥ, ഒ​​​​​രു അ​​​​​ഭി​​​​​പ്രാ​​​​​യം ഇ​​​​​ങ്ങ​​​​​നെ​​​​​യു​​​​​ള്ള എ​​​​​ന്നാ​​​​​ൽ, മ​​​​​നഃ​​​​​പൂ​​​​​ർ​​​​​വ​​​​​മ​​​​​ല്ലാ​​​​​ത്ത ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​ൾ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ രൂ​​​​​പീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​ശി​​​​​ല​​​​​ ഇടു​​​​ന്ന​​​​​തി​​​​​ന് ഉപ​​​​​ക​​​​​രി​​​​​ക്കും. കേ​​​​​ര​​​​​ള​​​​​മാ​​​​​ണ് ഭാ​​​​​ഷ വ​​​​​ള​​​​​രു​​​​​ന്ന, അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ വ​​​​​ള​​​​​ർ​​​​​ന്നു കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന മ​​​​​ണ്ണ്. ആ ​​​​​ഭാ​​​​​ഷ ഉ​​​​​ള്ളി​​​​​ലു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ ആ ​​​​​കു​​​​​ട്ടി ഏ​​​​​തു ലോ​​​​​ക​​​​​ത്തും ഏ​​​​​ത് എ​​​ഐ കാ​​​​​ല​​​​​ത്തും ജ​​​​​യി​​​​​ക്കും. പ​​​​​ക്ഷേ ഒ​​​​​ന്നോ​​​​​ർ​​​​​ക്കു​​​​​ക, മ​​​​​ല​​​​​യാ​​​​​ളം പ​​​​​ഠി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടൊ​​​​​പ്പം ഇം​​​​​ഗ്ലീ​​​​​ഷി​​​​​ലും ഹി​​​​​ന്ദി​​​​​യി​​​​​ലും ത​​​​​മി​​​​​ഴി​​​​​ലു​​​​​മൊ​​​​​ക്കെ ന​​​​​ന്നാ​​​​​യി സം​​​​​സാ​​​​​രി​​​​​ക്കാ​​​​​നും എ​​​​​ഴു​​​​​താ​​​​​നും വാ​​​​​യി​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള ക​​​​​ഴി​​​​​വ് ന​​​​​മ്മു​​​​​ടെ കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ വ​​​​​ള​​​​​ർ​​​​​ത്തി​​​​​യെ​​​​​ടു​​​​​ക്കണം. ആ ചു​​​​​മ​​​​​ത​​​​​ല ന​​​​​മ്മു​​​​​ടേ​​​​​തു​​​ത​​​​​ന്നെ​​​​​യാ​​​​​ണ് എ​​​​​ന്ന ബോ​​​​​ധ്യ​​​​​ത്തോ​​​​​ടെ ഭാ​​​​​ഷാ​​​പ​​​​​ഠ​​​​​ന​​​​​ത്തെ സ​​​​​മീ​​​​​പി​​​​​ക്കാ​​​​​നും ശ്ര​​​​​മി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

(തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം നാ​​​​​ബ്‌​​​​​കോ​​​​​ൺ​​​​​സി​​​ന്‍റെ ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ ടീം ​​​​​ലീ​​​​​ഡ​​​​​റാ​​​ണ് ലേ​​​ഖ​​​ക​​​ൻ.)

വ​​​​​ലി​​​​​യ സ്വ​​​​​പ്ന​​​​​ങ്ങ​​​​​ൾ കാ​​​​​ണാ​​​​​ൻ ഉ​​​​​ത്തേ​​​​​ജി​​​​​പ്പി​​​​​ക്കു​​​​​ക

“നീ ​​​​​വ​​​​​ലി​​​​​യ ആ​​​​​ളാ​​​​​ക​​​​​ണം” എ​​​​​ന്ന വാ​​​​​ക്ക് ഒ​​​​​രു ദി​​​​​ശ ന​​​​​ൽ​​​​​കും, പ​​​​​ക്ഷേ അ​​​​​തൊ​​​​​രു മാ​​​​​ർ​​​​​ഗ​​​​​ദ​​​​​ർ​​​​​ശ​​​നം ന​​​​​ൽ​​​​​കാ​​​​​ൻ പോ​​​​​ന്ന ഒ​​​​​ന്ന​​​​​ല്ല. അ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു ഭാ​​​​​വ​​​​​ന ന​​​​​മ്മു​​​​​ടെ കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ൽ​​​​​കാൻ ആ​​​​​ദ്യം ന​​​​​മ്മ​​​​​ൾ ആ ​​​​​സ്വ​​​​​പ്നം ഒ​​​​​രു​​​​​മി​​​​​ച്ചു കാ​​​​​ണാൻ പ​​​​​ഠി​​​​​ക്കു​​​​​ക​​​​​യും അ​​​​​വ​​​​​രെ അ​​​​​തി​​​​​നാ​​​​​യി നി​​​​​ര​​​​​ന്ത​​​​​രം പ്രേ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണം. ഒ​​​​​രു ന​​​​​ല്ല പു​​​​​സ്ത​​​​​കം, ഒ​​​​​രു ജീ​​​​​വ​​​​​ച​​​​​രി​​​​​ത്രം, ഒ​​​​​രു യാ​​​​​ത്രാവി​​​​​വ​​​​​ര​​​​​ണം, ഒ​​​​​രു ശാ​​​​​സ്ത്ര​​​​​ക​​​​​ഥ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യിൽ ഏ​​​​​തെ​​​​​ങ്കി​​​​​ലു​​​​​മൊ​​​​​ന്ന് ഈ ​​​​​വ​​​​​ർ​​​​​ഷം കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളോ​​​​​ടൊ​​​​​പ്പം രക്ഷി​​​​​താ​​​​​ക്ക​​​​​ളും പ​​​​​രി​​​​​പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി വാ​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​ന​​​മെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​താ​​​​​വ​​​​​ട്ടെ ആ ​​​​​ചു​​​​​വ​​​​​ടു​​​​​വ​​​യ്​​​​​പ്. ഒ​​​​​രു ന​​​​​ല്ല പു​​​​​സ്ത​​​​​ക​​​​​വാ​​​​​യ​​​​​ന ഒ​​​​​രു കു​​​​​ട്ടി​​​​​യു​​​​​ടെ വി​​​​​ജ്ഞാ​​​​​ന​​​​​ലോ​​​​​കം വി​​​​​പു​​​​​ലീ​​​​​ക​​​​​രി​​​​​ക്കും. അ​​​​​തി​​​​​ലൂ​​​​​ടെ അ​​​​​വ​​​​​രാ​​​​​ർ​​​​​ജി​​​​​ക്കു​​​​​ന്ന വൈ​​​​​ജ്ഞാ​​​​​നി​​​​​ക പ​​​​​രി​​​​​ണാ​​​​​മം ക​​​​​ണ്ട് സ​​​​​ന്തോ​​​​​ഷി​​​​​ക്കാനു​​​​​ള്ള​​​​​താ​​​​​ക​​​​​ട്ടെ ഈ ​​​​​ശു​​​​​ഭാ​​​​​രം​​​​​ഭം.

Tags : children alphabet garden School

Recent News

Corehub Up