സ്വാ​തി തി​രു​നാ​ളിന്‍റെ ഭ​ര​ണനേ​ട്ട​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യം: ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ
Monday, April 29, 2024 6:54 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​നെ സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത സ​ർ​വ​ക​ലാ​ശാ​ല​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ. മ​ന്ത്രി പ്ര​ഫ. ആ​ർ. ബി​ന്ദു​വി​നോ​ട് താ​ൻ ഇ​ക്കാ​ര്യം പ​റ​യു​ക​യും പ​രി​ഗ​ണി​ക്കാ​മെ​ന്ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന സ്വാ​തി തി​രു​നാ​ൾ ജ​യ​ന്തി സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ നാ​ലാം സ​ന്ധ്യ​യി​ൽ സം​ഗീ​ത​സ​ഭ​യു​ടെ ഗാ​യ​ക ര​ത്നം പു​ര​സ്കാ​ര​ദാ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ്രീ ​കാ​ർ​ത്തി​ക തി​രു​നാ​ൾ തീ​യ​റ്റ​റി​ലാ​യി​രു​ന്നു ച​ട​ങ്ങ്. പ്ര​ശ​സ്ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ പ്ര​ഫ. പി. ​ആ​ർ. കു​മാ​ര​കേ​ര​ള​വ​ർ​മ ഗാ​യ​ക​ര​ത്നം പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​ഗീ​ത​ത്തി​നു തി​രു​വി​താം​കൂ​റി​ൽ അ​ടി​സ്ഥാ​നം ഉ​റ​പ്പി​ച്ച​ത് ശ്രീ ​സ്വാ​തി തി​രു​നാ​ൾ മ​ഹാ​രാ​ജാവാ​ണെ​ന്ന് ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഇ​ന്നു കേ​ര​ളം കൈ​വ​രി​ച്ചി​രി​ക്കു​ന്ന നേ​ട്ട​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ​തും സ്വാ​തി തി​രു​നാ​ൾ ആ​ണ്.

1817-ൽ ​സ്വാ​തി തി​രു​നാ​ളി​ന്‍റെ ഇ​ള​യ​മ്മ​കൂടിയായ റീ​ജ​ന്‍റ് മഹാറാണി ഗൗ​രി പാ​ർ​വ​തി​ഭാ​യി സ്ഥാ​പി​ച്ച സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​നെ മ​ഹാ​രാ​ജാ​സ് ഫ്രീ ​ഇം​ഗ്ലീ​ഷ് സ്കൂ​ളാ​യി ഉ​യ​ർ​ത്തിയത് സ്വാ​തി തി​രു​നാ​ൾ മ​ഹാ​രാ​ജാ​വാ​ണെ​ന്നും ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തു ജീ​വി​ച്ചി​രു​ന്ന സ്വാ​തി തി​രു​നാ​ൾ ഇ​ന്ത്യ​യെ ഒ​ന്നാ​യി കാ​ണു​ക​യും ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തി​നു വി​ല​പ്പെ​ട്ട സം​ഭാ​വ​നകൾ ന​ല്കു​ക​യും ചെ​യ്ത​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന സ​ത്യ​മാ​ണ്.

ച​ട​ങ്ങി​ൽ വ​യ​ലി​ൻ വി​ദ്വാ​ൻ നെ​ടു​മ​ങ്ങാ​ട് ശി​വാ​ന​ന്ദ​ൻ, മൃ​ദം​ഗ വി​ദ്വാ​ൻ പ്ര​ഫ. പാ​റ​ശാ​ല ര​വി, നാ​ട​ക​പ്ര​തി​ഭ വേ​ട്ട​ക്കു​ളം ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ​ക്ക് ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ക​ലാ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​കാ​ശ​വാ​ണി പ്രോ​ഗ്രാം മേ​ധാ​വി വി. ​ശി​വ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. സം​ഗീ​ത​സ​ഭ ചെ​യ​ർ​മാ​ൻ പ്ര​ഫ. ജി. ​ഉ​ണ്ണി​കൃ​ഷ്ണ പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഗീ​ത​സ​ഭാ ട്ര​ഷ​റ​ർ പി. ​അ​ജി​ത്കു​മാ​ർ പ്ര​ശ​സ്തി​ പ​ത്രം വാ​യി​ച്ചു. പ്ര​ഫ. പി.​ആ​ർ. കു​മാ​ര​കേ​ര​ള​വ​ർ​മ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ച​ട​ങ്ങി​നു സം​ഗീ​ത​സ​ഭ സെ​ക്ര​ട്ട​റി ഇ. ​വേ​ലാ​യു​ധ​ൻ സ്വാ​ഗ​ത​വും ജെ. ​മ​ധു​സൂ​ദ​ന​ൻ ഉ​ണ്ണി​ത്താ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

‌തു​ട​ർ​ന്ന് ആ​യാം​കു​ടി മ​ണി​യു​ടെ ക​ർ​ണാ​ട​ക സം​ഗീ​ത ക​ച്ചേ​രി ന​ട​ന്നു. ഇ​ന്നു വൈ​കു​ന്നേ​രം ആ​റിനു സ്വാ​തി തി​രു​നാ​ളി​ന്‍റെ ക്ഷേ​ത്ര കൃ​തി​ക​ളു​ടെ അ​വ​ത​ര​ണ​ത്തോ​ടെ ക​ച്ചേ​രി സ​മാ​പി​ക്കും.