ചെ​ന്തി​ട്ട ​ക്ഷേ​ത്ര​ത്തി​ൽ വൻ തീ​പി​ടിത്തം
Monday, April 29, 2024 6:54 AM IST
തി​രു​വ​ന​ന്ത​പു​രം: ചെ​ന്തി​ട്ട ദേ​വി ക്ഷേ​ത്ര​ത്തി​ൽ തീ​പി​ടിത്തം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 3.19 നായിരുന്നു തീ​പിടിത്തം. ക്ഷേ​ത്ര​ത്തി​ന്‍റെ നാ​ല​ന്പ​ലഭാ​ഗ​ത്ത് ഏ​ക​ദേ​ശം ഒ​ന്ന​ര മ​ണി​ക്കൂ​ർ തീ ​ആ​ളി​ക്ക​ത്തി. നാ​ല​ന്പ​ല​ത്തി​ന്‍റെ വ​ല​തുഭാഗത്തി നു പൂ​ർ​ണ​മാ​യും തീ​പി​ടി​ച്ചു.

മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തീ പടർന്നു. ത​ടി​ക​ൾ, ഓ​ട്, വി​ള​ക്കു​ക​ൾ, പൂ​ജാസാ​മ​ഗ്രി​ക​ൾ മു​ത​ലാ​യ​വ ഉ​ണ്ടാ​യി​രു​ന്ന​ത് കൂ​ടു​ത​ൽ തീ​പ​ട​രാ​ൻ കാ​ര​ണ​മാ​യി. നാ​ല​ന്പ​ല​ത്തി​ ന്‍റെ ഒ​രു ഭാ​ഗ​വും കള​മെ​ഴു​ത്തു ഭാ​ഗ​വും പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം ചെ​ങ്ക​ൽ​ചൂ​ള അ​ഗ്നി​ശ​മ​ന യൂ​ണി​റ്റി​ലെ സ്റ്റേ​ ഷ​ൻ ഓ​ഫീ​സ​ർ നി​തി​ൻ​രാ​ജ്, അ​നീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ച്ചു.