റോ​ഡി​ൽ കീ​ട​നാ​ശി​നി പൊ​ടി വി​ത​റി​യ​താ​യി പ​രാ​തി
Monday, April 29, 2024 6:59 AM IST
വി​തു​ര: റോ​ഡി​ൽ കീ​ട​നാ​ശി​നി പൊ​ടി വിതറി​യ​ത് ബോ​ണ​ക്കാ​ടു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. അ​തേ​സ​മ​യം വി​ഷ​മ​യ​മാ​യ പൊ​ടി പാ​ക്ക​റ്റു​ക​ൾ പൊ​ട്ടി​ച്ച് മ​ന:​പൂ​ർ​വം വി​ത​റി​യ​താ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

സ​മീ​പ​ത്തെ ആ​റ്റി​ലും ഇ​ത് ക​ല​ർ​ന്ന് മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു പൊ​ങ്ങി. തേ​യി​ല തോ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണീ കീ​ട​നാ​ശി​നി​ക​ൾ. വെ​ള്ള​ത്തി​ൽ ക​ല​ക്കി മി​ശ്രി​ത​മാ​ക്കി​യാ​ണ് പാ​ക്ക​റ്റു​ക​ളി​ൽ വ​രു​ന്ന കീ​ട​നാ​ശി​നി തേ​യി​ല​ച്ചെ​ടി​ക​ൾ​ക്ക് സാ​ധാ​ര​ണ ത​ളി​ക്കാ​റു​ള്ള​ത്.

എ​ന്നാ​ൽ ര​ണ്ടു ദി​വ​സം മു​മ്പ് തേ​യി​ല ഫാ​ക്ട​റി​യു​ടെ മു​ന്നി​ലൂ​ടെ പോ​കു​ന്ന വ​ഴി​യി​ലാ​ണ് പാ​ക്ക​റ്റു​ക​ൾ പൊ​ട്ടി​ച്ച് ഇ​വ വി​ത​റി​യ രീ​തി​യി​ൽ ക​ണ്ട​ത്. കാ​റ്റ​ത്ത് പൊ​ടി പ​റ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ​ക്കു പ​ല​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ​താ​യി പ​റ​യു​ന്നു.

രൂ​ക്ഷ​മാ​യ ഗ​ന്ധ​മു​ള്ള പൊ​ടി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് ല​യ​ങ്ങ​ളി​ലു​ള്ള​വ​ർ പ​റ​യു​ന്നു. ആ​റ്റി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ മാ​ത്ര​മ​ല്ല ആ​റ്റി​ലും വ​ൻ തോ​തി​ൽ ഇ​വ നി​ക്ഷേ​പി​ച്ച​താ​യി ക​രു​തു​ന്നു.

ഇ​തി​ന്‍റെ ഫ​ല​മാ​യി മീ​നു​ക​ൾ ച​ത്തു പൊ​ങ്ങി. ഇ​തി​നു പി​ന്നി​ലു​ള്ള സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.