വീ​തി കു​റ​വ്: മ​രു​തും​മൂ​ട് ദ​ർ​പ്പ​യി​ലെ പാ​ല​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി
Tuesday, April 30, 2024 12:49 AM IST
വി​തു​ര: ചെ​റ്റ​ച്ച​ൽ വെ​ള്ള​നാ​ട് റോ​ഡി​ൽ മ​രു​തും​മൂ​ട് ദ​ർ​പ്പ​യി​ലെ പാ​ലം വീ​തി​ക്കു​റ​വ് മൂ​ലം അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. തി​ര​ക്കു​ള്ള ചാ​യം ചെ​റ്റ​ച്ച​ൽ റോ​ഡി​ലെ പാ​ലം പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ട് നാ​ളേ​റെ​യാ​യി.

പാ​ല​ത്തി​ന്‍റെ വീ​തി​യി​ല്ലാ​യ്മ അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന​ത് പ​തി​വാ​യ​തോ​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പാ​ല​ത്തി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ തെ​ന്നൂ​ർ സ്വ​ദേ​ശി മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പാ​ലം അ​പ​ക​ട​ക്കെ​ണി​യാ​യ​ത് റോ​ഡ് ന​വീ​ക​ര​ണ​ത്തോ​ടെ​യാ​ണ്. കോ​ടി​ക​ൾ ചെ​ല​വി​ട്ട് ആ​ധു​നി​ക രീ​തി​യി​ൽ പു​ന​ർ നി​ർ​മി​ച്ച റോ​ഡി​നൊ​പ്പം പാ​ലം ന​വീ​ക​രി​ച്ചി​ല്ല. അ​തോ​ടെ റോ​ഡ് വീ​തി​യു​ള്ള​തും പാ​ലം ചെ​റു​തു​മാ​യി.

വീ​തി​യു​ള്ള റോ​ഡി​ന്‍റെ ഇ​രു വ​ശ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ടു​ങ്ങി​യ പാ​ല​ത്തി​ൽ ക​യ​റു​ന്ന​തോ​ടെ ക​ട​ന്നു പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​കു​ന്നു. ഇ​രു വ​ശ​ങ്ങ​ളി​ലെ വ​ള​വു​ക​ൾ പ്ര​ശ്നം രൂ​ക്ഷ​മാ​ക്കു​ന്നു.

കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും ഉ​ൾ​പ്പ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന പ്ര​ധാ​ന റോ​ഡി​ലാ​ണ് പാ​ലം . ക​ഷ്ടി​ച്ച് ഒ​രു ബ​സി​ന് മാ​ത്രം ക​ട​ന്നു പോ​കാ​നു​ള്ള വീ​തി മാ​ത്ര​മാ​ണ് പാ​ല​ത്തി​നു​ള്ള​ത്. കാ​ല​പ്പ​ഴ​ക്ക​മു​ള്ള പാ​ലം പൊ​ളി​ച്ചു പ​ണി​യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.