കൊ​യ്ത്തൂ​ർ​ക്കോ​ണം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളിന് കൊടിയേറി
Tuesday, April 30, 2024 1:02 AM IST
തി​രു​വ​ന​ന്ത​പു​രം: കൊ​യ്ത്തൂ​ർ​ക്കോ​ണം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് ബാ​സ്റ്റി​ൻ കൊ​ടി​യേ​റി. 27ന് ​ആ​രം​ഭി​ച്ച തി​രു​നാ​ൾ മെ​യ് ഒ​ന്നി​ന് സ​മാ​പി​ക്കും.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, സ​മൂ​ഹ​ദി​വ‍്യ​ബ​ലി എ​ന്നി​വ ന​ട​ന്നു മു​രി​ക്കും​പു​ഴ ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ർ​ജ് ഗോ​മ​സ് മു​ഖ‍്യ​കാ​ർ​മി​ക​നാ​യി. ഞാ​ണ്ടൂ​ർ​ക്കോ​ണം ഇ​ട​വ​ക വി​കാ​രി ഫാ.​ഇ​മ്മാ​നു​വ​ലി​ന്‍റെ മു​ഖ‍്യ​കാ​ർ​മി​ക​ത്ത്വ​ത്തി​ൽ വ​ച​ന​ചി​ന്ത​നം ന​ട​ത്തി.
ഇ​ന്ന് രാ​വി​ലെ 6.30ന് ​ദി​വ‍്യ​ബ​ലി, അ​ഞ്ചി​ന് ജ​പ​മാ​ല ,ലി​റ്റി​നി, നോ​വേ​ന, സ​ന്ധ‍്യാ​വ​ന്ദ​ന പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും പൂ​ത്തു​റ ഇ​ട​വ​ക വി​കാ​രി ഫാ.​ബീ​ഡ് മ​നോ​ജ് മു​ഖ‍്യ​കാ​ർ​മി​ക​നാ​കും.

വ​ച​ന​വുചി​ന്ദ​ന​ത്തി​ന് സെ​ന്‍റ് വി​ൻ​സ​ന്‍റ് സെ​മി​നാ​രി​യി​ലെ പ്രീ​ഫെ​ക്ട് ഫാ.​മ​രി​യാ​ജ​ബി​ൻ മു​ഖ‍്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആ​ഘോ​ഷ​മാ​യ ച​പ്ര ​പ്ര​ദ​ക്ഷ​ിണം ന​ട​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ മെ​യ് ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആർച്ച് ബിഷപ്പ് ​ ഡോ.​തോ​മ​സ് ജെ. ​നെ​റ്റോ​യു​ടെ മു​ഖ‍്യ​കാ​ർ​മി​ക ത്ത്വത്തിൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ‍്യ​ബ​ലി ന​ട​ക്കും. തുടർന്ന് കൊടിയിറക്ക് സ്നേഹവിരുന്ന്. വൈ​കു​ന്നേ​രം ഇ​ട​വ​ക​യി​ലെ വി​ദ‍്യാ​ർ​ഥി​ക​ളും , ഇ​ട​വ​ക​ജ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന കലാസന്ധ‍്യ ന​ട​ക്കും.