യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന് കു​ത്തേ​റ്റു
Tuesday, April 30, 2024 1:02 AM IST
കാ​ട്ടാ​ക്ക​ട: യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷാ​ദി​ന് കു​ത്തേ​റ്റു. കാ​ട്ടാ​ക്ക​ട കി​ള്ളി​യി​ലാ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച രാ​ത്രി 12നാ​യി​രു​ന്നു വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന നി​ഷാ​ദി​നെ സം​സാ​രി​ക്കാ​ൻ എ​ന്ന് പ​റ​ഞ്ഞ് ഒ​രു​സം​ഘം വി​ളി​ച്ചു വ​രു​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ നി​ഷാ​ദ് ഇ​പ്പൊ​ൾ നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​രു കു​ടും​ബ പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ എ​ത്തി​യ​താ​യി​രു​ന്നു നി​ഷാ​ദ്. കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു