14 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു : മ​ഴ​ക്കെ​ടു​തി: ജി​ല്ല​യി​ൽ 11 കോ​ടി​യു​ടെ കൃ​ഷി​നാ​ശം
Thursday, May 23, 2024 6:35 AM IST
തി​രു​വ​ന​ന്ത​പു​രം: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യി​ൽ ജി​ല്ല​യി​ൽ 11 കോ​ടി​യു​ടെ കൃ​ഷി​നാ​ശം. ഏ​പ്രി​ൽ 30 മു​ത​ൽ മേ​യ് 21 വ​രെ​യു​ള്ള ക​ണ​ക്ക​നു​രി​ച്ച് 11,33,98,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. ആ​ര്യ​ങ്കോ​ട് ബ്ലോ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം 5.7 കോ​ടി. 1,789 ക​ർ​ഷ​ക​ർ​ക്കാ​ണ് ശ​ക്ത​മാ​യ മഴ മൂ​ലം കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​ത്. 605.94 ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി​യി​ൽ മ​ഴ നാ​ശം വി​ത​ച്ചു.

വാ​ഴ കു​ല​ച്ച​ത്-1,56,180, വാ​ഴ കു​ല​യ്ക്കാ​ത്ത​ത്-4,84,20, റ​ബ​ർ-20, വെ​റ്റി​ല-0.200 ഹെ​ക്ട​ർ, ക​പ്പ-8.800 ഹെ​ക്ട​ർ, പ​ച്ച​ക്ക​റി പ​ന്ത​ലു​ള്ള​ത്-1.700 ഹെ​ക്ട​ർ, പ​ച്ച​ക്ക​റി പ​ന്ത​ലി​ല്ലാ​ത്ത​ത്- 1.000 ഹെ​ക്ട​ർ എ​ന്നി​ങ്ങ​നെ​യാ​ണ് നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക്.

ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നുദി​വ​സ​ത്തി​നി​ട​യി​ൽ 14 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ശ​ക്ത​മാ​യ മ​ഴ​യെ​തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ൽ ആ​രം​ഭി​ച്ച ര​ണ്ടു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി ആ​റു കുടും​ബ​ങ്ങ​ളെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു.

കു​ള​ത്തൂ​ർ യു​പി സ്കൂ​ളി​ൽ മാ​ർ​ച്ച് 31ന് ​ആ​രം​ഭി​ച്ച ക്യാ​ന്പി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളും (ആ​കെ നാലു പേ​ർ) കോ​ട്ടു​കാ​ൽ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ മേയ് 20ന് ​ആ​രം​ഭി​ച്ച ക്യാ​ന്പി​ൽ നാ​ല് കു​ടും​ബ​ങ്ങ​ളു​മാ​ണ് (ആ​കെ ഏഴു പേ​ർ) ക​ഴി​യു​ന്ന​ത്.