എടക്കര: ചാത്തംമുണ്ട സുല്‍ത്താന്‍പടിയില്‍ പുകപ്പുര കത്തിനശിച്ചു. എണ്ണൂറിലധികം റബര്‍ ഷീറ്റുകള്‍ കത്തിയമര്‍ന്നു. ഇരഞ്ഞിയില്‍ കുഞ്ഞലവിയുടെ വീടിനോട് ചേര്‍ന്നുള്ള പുകപ്പുരയാണ് കത്തിനശിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. പുകപ്പുരയില്‍ തീ കണ്ടതിനെത്തുടര്‍ന്ന് സമീപവാസികള്‍ ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
നിലമ്പൂരില്‍ നിന്ന് അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു.