സീ​നി​യ​ർ വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പ്: പു​ലാ​മ​ന്തോ​ളി​ൽ നി​ന്നും ഏ​ഴു​പേ​ർ
Friday, September 20, 2024 4:56 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: 21 മു​ത​ൽ 26 വ​രെ ഡെ​റാ​ഡൂ​ണി​ലെ റാ​യ്പൂ​ർ, മ​ഹാ​റാ​ണ പ്ര​താ​പ് സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന 33ാ-മ​ത് സീ​നി​യ​ർ നാ​ഷ​ണ​ൽ വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പു​ലാ​മ​ന്തോ​ളി​ൽ നി​ന്ന് ഏ​ഴ് കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. കെ. ​മു​ഹ​മ്മ​ദ് ജാ​സി​ൽ , വി. ​മു​നീ​ർ, എ. ​ആ​രി​സ്, വി. ​വി​ജീ​ഷ് , എ. ​സ്വാ​ലി​ഹ് , കെ. ​ന​യ​ന മ​നു, കെ. ​സ​ഹ​ദി​യ ഉ​ൾ​പ്പെ​ടെ ഏ​ഴം​ഗ സം​ഘ​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.


മൂ​ന്ന്, നാ​ല് തി​യ​തി​ക​ളി​ലാ​യി കോ​ഴി​ക്കോ​ട് വ​ച്ച് ന​ട​ന്ന സം​സ്ഥാ​ന വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യാ​ണ് ഈ ​ഏ​ഴം​ഗ​സം​ഘം ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സം​ഘ​ത്തി​ന് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് പു​ലാ​മ​ന്തോ​ൾ ഐ​എ​സ്കെ മാ​ർ​ഷ​ൽ ആ​ർ​ട്സ് ചീ​ഫ് ഇ​ൻ​സ്ട്ര​ക്ട​ർ മു​ഹ​മ്മ​ദ​ലി​യാ​ണ്.