പിടിഎം കോളജിന് അവാർഡ്
1592221
Wednesday, September 17, 2025 5:36 AM IST
പെരിന്തൽമണ്ണ: മികച്ച കോളജുകൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് പെരിന്തൽമണ്ണ പിടിഎം ഗവണ്മെന്റ് കോളജ് ഏറ്റുവാങ്ങി. നാക്, എൻഐആർഎഫ് എന്നിവയിലെ മികച്ച പ്രകടനമാണ് കോളജിനെ അവാർഡിന് അർഹമാക്കിയത്.
തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൽ നിന്ന് ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. പി. ഫൈസൽ അവാർഡ് ഏറ്റുവാങ്ങി. പഠനപാഠ്യേതര രംഗങ്ങളിലെ മികവ്, ഭൗതിക സൗകര്യങ്ങൾ, ഗവേഷണം,
സാമൂഹിക ഇടപെടലുകൾ, സ്ഥാപനത്തിന്റെ സമഗ്ര വളർച്ച എന്നിവ പരിഗണിച്ച് നാക് നൽകിയ ഉന്നത ഗ്രേഡ് പരിഗണിച്ചാണ് അവാർഡ്.