ബിരിയാണി സ്റ്റോറിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടകൂടി
1592107
Tuesday, September 16, 2025 7:50 AM IST
മങ്കട: പുഴിക്കുന്ന് എൽപി സ്കൂളിന് സമീപത്തെ അമാന ബിരിയാണി സ്റ്റോറിൽ നിന്ന് മങ്കട പോലീസ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.
പൊതുജനങ്ങൾക്ക് വിൽപ്പന നടത്താൻ സൂക്ഷിച്ചിട്ടുണ്ടെന്ന് സബ് ഇൻസ്പെക്ടർ ഷരീഫ് തോടേങ്ങലിന് ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പ്പന്നങ്ങളായ ഹാൻസും കൂൾ ലിപ് പാക്കറ്റുകളും പിടികൂടിയത്. കടയുടമക്കെതിരേ കേസെടുത്തു. എഎസ്ഐ സബിത്ത്, സിപിഒ പ്രജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.