ശാസ്ത്രോത്സവം ലോഗോ പ്രകാശനം
1592111
Tuesday, September 16, 2025 7:50 AM IST
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം തരകൻ എച്ച്എസ്എസിൽ ഒക്ടോബർ 14, 15, 16 തിയതികളിൽ നടക്കുന്ന മങ്കട സബ്ജില്ലാ ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ വി.കെ. വേണുഗോപാലൻ സ്കൂൾ ലീഡർ ഷനൂപിന് നൽകിയാണ് പ്രകാശന കർമം നിർവഹിച്ചത്.
പ്രിൻസിപ്പൽ എച്ച്.എം. അനൂപ്, ഐ. രാജശ്രീ, പിടിഎ വൈസ് പ്രസിഡന്റ് ടി. അസൈനാർ, ആരിഫ് കൂട്ടിൽ, ശാസ്ത്രമേളയുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റി കണ്‍വീനർമാർ എന്നിവർ പങ്കെടുത്തു. സ്കൂൾ പൂർവ വിദ്യാർഥിയായ ഷാജിയാണ് ലോഗോ രൂപകൽപ്പന ചെയ്തത്.